---
title: "'ആറാട്ട്' ചിത്രത്തെ വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് മോഹന്‍ലാല്‍ ഫാന്‍സിന്റെ മറുപടി"
english_title: "Mohanlal Fans' reply to those who came to criticize Arat movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/27361/mohanlal-fans-reply-to-those-who-came-to-criticize-arat-movie"
published_at: "2022-02-20T11:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6211d91e92cfd_araat.jpg"
keywords: []
---

# 'ആറാട്ട്' ചിത്രത്തെ വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് മോഹന്‍ലാല്‍ ഫാന്‍സിന്റെ മറുപടി

> **Lead Summary:** സിനിമകള്‍ ഇഷ്ടപ്പെട്ടാല്‍ പോലും അതിനെ ഡീഗ്രേഡ് ചെയ്യാനായിട്ട് ഇറങ്ങിപ്പുറപ്പെടുന്ന ചില ടീമുകള്‍ ഉണ്ട്. മരയ്ക്കാറില്‍ എല്ലാം ഏകദേശം ഇതുതന്നെയാണ് സംഭവിച്ചത്. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ മോഹന്‍ലാലിന് നേരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.

## Article Content

സിനിമകള്‍ ഇഷ്ടപ്പെട്ടാല്‍ പോലും അതിനെ ഡീഗ്രേഡ് ചെയ്യാനായിട്ട് ഇറങ്ങിപ്പുറപ്പെടുന്ന ചില ടീമുകള്‍ ഉണ്ട്. മരയ്ക്കാറില്‍ എല്ലാം ഏകദേശം ഇതുതന്നെയാണ് സംഭവിച്ചത്. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ മോഹന്‍ലാലിന് നേരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.

എന്നാല്‍ ആ വിമര്‍ശനങ്ങള്‍ക്കെല്ലാം അധികം ആയുസ് ഇല്ല എന്ന് തെളിയിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ചിത്രം ആറാട്ട് പ്രേക്ഷകരിലേക്ക് എത്തിയത്. ഏതൊരാള്‍ക്കും ഇഷ്ടപ്പെടുന്ന സിനിമയാണ് ആറാട്ട്. കഴിഞ്ഞ ദിവസമാണ് ഈ ചിത്രം റിലീസ് ചെയ്തത്.

മോഹന്‍ലാല്‍ ഫാന്‍സ് ആറാട്ട് സിനിമയെക്കുറിച്ചും , ഒപ്പം ഇതിലെ ലാലേട്ടന്റെ കഥാപാത്രമായ നെയ്യാറ്റിന്‍കര ഗോപനെ കുറിച്ചുമെല്ലാം പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

നിങ്ങള്‍ എത്രവേണമങ്കിലും ഡീഗ്രേഡ് ചെയ്‌തോളൂ, പക്ഷേ കേരള ബോക്‌സോഫീസില്‍ ലാലേട്ടന്‍ ആറാടുകയാണ്. ക്യാമറ ഓണ്‍ ആക്കി വെച്ചിട്ട് നായകനെ ആറാടാന്‍ വിട്ട സിനിമയാണ് ആറാട്ടെന്നും ഗോപന്‍ ആറാട്ടില്‍ അഴിഞ്ഞാടുകയാണ് എന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാല്‍ ഫാന്‍സിന്റെ പ്രകീര്‍ത്തിപ്പെടുത്തലുകള്‍.

എന്നൊക്കെ വിരോധികള്‍ മോഹന്‍ലാലിന്റെ പരാജയം ആഘോഷിച്ചിട്ടുണ്ടോ അതിനൊക്കെ മാസങ്ങളുടെ ആയുസ്സ് മാത്രമേ ഉണ്ടായിട്ടുള്ളൂ, ഒരടി പിന്നോട്ട് പതറിയാല്‍ രണ്ടടി മുന്നോട്ട് കുതിച്ചു കയറുന്ന തലയുടെ വിളയാട്ടമാണ് നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടെന്നും ആരാധകര്‍ കൊട്ടിഘോഷിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/27361/mohanlal-fans-reply-to-those-who-came-to-criticize-arat-movie)