---
title: "സ്വിം സ്യൂട്ടിലുളള ഫൊട്ടോയ്ക്ക് മോശം കമന്റിട്ടയാൾക്ക് ചുട്ട മറുപടി കൊടുത്ത് ദിയ കൃഷ്ണ"
english_title: "Diya Krishna gives a scathing reply to a person who commented badly on a photo in a swim suit"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2734/diya-krishna-gives-a-scathing-reply-to-a-person-who-commented-badly-on-a-photo-in-a-swim-suit"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60ded71cdf0ff_diya.jpg"
keywords: []
---

# സ്വിം സ്യൂട്ടിലുളള ഫൊട്ടോയ്ക്ക് മോശം കമന്റിട്ടയാൾക്ക് ചുട്ട മറുപടി കൊടുത്ത് ദിയ കൃഷ്ണ

> **Lead Summary:** സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് നടൻ കൃഷ്ണ കുമാറിന്റെ മക്കൾ. അഹാനയാണ് ആദ്യം അഭിനയത്തിലേക്ക് എത്തിയത്.

## Article Content

സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് നടൻ കൃഷ്ണ കുമാറിന്റെ മക്കൾ. അഹാനയാണ് ആദ്യം അഭിനയത്തിലേക്ക് എത്തിയത്.

പിന്നാലെ മറ്റു സഹോദരിമാരും അഭിനയ മേഖല തിരഞ്ഞെടുക്കുകയായിരുന്നു. കിടിലൻ ഫൊട്ടോകളിലൂടെയും വീഡിയോകളിലൂടെയും സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരെ നേടിയെടുത്തവരാണ് ഈ സഹോദരിമാർ.

തന്റെ ഫൊട്ടോയ്ക്ക് മോശം കമന്റിട്ടയാൾക്ക് കിടലൻ മറുപടി നൽകിയതിലൂടെ കയ്യടി നേടിയിരിക്കുകയാണ് ദിയ കൃഷ്ണ. മാലിദ്വീപ് വെക്കേഷനിൽ നിന്നുളള ചിത്രങ്ങളാണ് ദിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

ഇതിലൊരു ചിത്രത്തിന് വെറുതെയല്ല പീഡനം കൂടുന്നതെന്നായിരുന്നു ലഭിച്ച കമന്റ്. ഇതിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ദിയ നല്ല ചുട്ട മറുപടി കൊടുത്തത്.

ഇത്തരം നിലവാരം കുറഞ്ഞ ആളുകള്‍ ഈ ഭൂമുഖത്തു നിന്നും ഇല്ലാതാകണം.ഇവളുടെ മാതാപിതാക്കള്‍ ആരാണോ. ഇവൾക്ക് അവർ നല്ല വിദ്യാഭ്യാസം നല്‍കുകയോ പഠിപ്പിക്കുകയോ ചെയ്യണമായിരുന്നു.

അറപ്പുളവാക്കുന്ന പെരുമാറ്റം,” ഇതായിരുന്നു ദിയ എഴുതിയത്. തന്റെ ചിത്രത്തിന് മോശം കമന്റിട്ടയാള്‍ കമന്റ് പിന്‍വലിച്ചെന്നും പ്രൊഫൈല്‍ ചിത്രം മാറ്റിയെന്നും ദിയ പറഞ്ഞിട്ടുണ്ട്.

സോഷ്യൽ മീഡിയയിലെ താരമാണ് ദിയ കൃഷ്ണ. സഹോദരിമാരെ പോലെ സിനിമയിൽ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും ഡാൻസ് വീഡിയോകളും ഡബ്സ്മാഷ് വീഡിയോകളുമെല്ലാമായി ഇൻസ്റ്റഗ്രാമിൽ വലിയൊരു ആരാധകവൃന്ദത്തെ തന്നെ ദിയ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

യൂട്യൂബിൽ ഏറെ ആരാധകരുള്ള താരമാണ് ഓസി എന്നു വിളിപ്പേരുള്ള ദിയ സുഹൃത്തുക്കൾക്കൊപ്പമുള്ള ഡാൻസ് വീഡിയോകളുമായി ദിയ ഇടയ്ക്കിടെ എത്താറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2734/diya-krishna-gives-a-scathing-reply-to-a-person-who-commented-badly-on-a-photo-in-a-swim-suit)