---
title: "എന്‌റെ വസ്ത്രധാരണം എനിക്ക് അത് വള്‍ഗറായി തോന്നുന്നില്ല.  ഇഷ്ടമായതിനാല്‍ ധരിക്കുന്നു. സാനിയ അയ്യപ്പൻ"
english_title: "My dress doesn't make me feel vulgar about it. Wear because you like it. Sania Ayyappan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2733/my-dress-doesnt-make-me-feel-vulgar-about-it-wear-because-you-like-it-sania-ayyappan"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60dec0f8ba309_Untitled-1.jpg"
keywords: []
---

# എന്‌റെ വസ്ത്രധാരണം എനിക്ക് അത് വള്‍ഗറായി തോന്നുന്നില്ല.  ഇഷ്ടമായതിനാല്‍ ധരിക്കുന്നു. സാനിയ അയ്യപ്പൻ

> **Lead Summary:** മലയാള സിനിമലയിലെ പുതുമുഖ നാട്ടിയാണ് സാനിയ അയ്യപ്പൻ. ക്വീൻ എന്ന മലയാള സിനിമയിലൂടെ മലയാള സാനിയ അയ്യപ്പന്റെ തുടക്കം.

## Article Content

മലയാള സിനിമലയിലെ പുതുമുഖ നാട്ടിയാണ് സാനിയ അയ്യപ്പൻ. ക്വീൻ എന്ന മലയാള സിനിമയിലൂടെ മലയാള സാനിയ അയ്യപ്പന്റെ തുടക്കം.

ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായെല്ലാം സോഷ്യല്‍ മീഡിയയില്‍ എത്താറുളള താരമാണ് നടി സാനിയ അയ്യപ്പന്‍. വസ്ത്രധാരണത്തിന്‌റെ പേരില്‍ നിരവധി തവണ നടിക്കെതിരെ വിമര്‍ശനങ്ങള്‍ വന്നിട്ടുണ്ട്.

അടുത്തിടെ മാലിദ്വീപില്‍ പോയ സമയത്ത് എടുത്ത ചിത്രങ്ങള്‍ക്കും സാനിയയ്ക്ക് വിമര്‍ശനങ്ങള്‍ വന്നു. അതേസമയം വസ്ത്രധാരണത്തിന്‌റെ പേരിലുളള കളിയാക്കലുകള്‍ക്ക് മറുപടി കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് സാനിയ അയ്യപ്പന്‍.

വസ്ത്രത്തിന്‌റെ പേരിലുളള വിമര്‍ശനങ്ങള്‍ക്ക് 'എന്തു ചെയ്യണമെന്നത് എന്റെ ഇഷ്ടമാണെന്ന്' നടി പറയുന്നു.

സിനിമയില്‍ വന്ന അന്ന് മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിലയിരുത്തല്‍ അഭിമുഖീകരിക്കുന്നു.

എന്നെ വിലയിരുത്താന്‍ ആര്‍ക്കും അവകാശമില്ല. ഞാന്‍ ആരെയും വിലയിരുത്തുന്നില്ല. വ്യക്തിപരമായി ഒരാളെ അറിയാതെ വിമര്‍ശിക്കാന്‍ വരരുത്. എന്‌റെ വസ്ത്രധാരണം എനിക്ക് അത് വള്‍ഗറായി തോന്നുന്നില്ല.

ഇഷ്ടമായതിനാല്‍ ധരിക്കുന്നു. എന്നെ നോക്കുന്നത് എന്റെ വീട്ടുകാരാണ്, സിനിമയില്‍ അഭിനയിക്കുമ്പോള്‍ ലഭിക്കുന്ന പണം കൊണ്ടാണ് ഇത് വാങ്ങുന്നത്. എനിക്ക് അതില്‍ അഭിമാനമാണ്', നടി പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2733/my-dress-doesnt-make-me-feel-vulgar-about-it-wear-because-you-like-it-sania-ayyappan)