---
title: "'കുബേര'നായി ധനുഷ്; മണി ത്രില്ലർ ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു"
english_title: "#Dhanush #Kubera #release #date #of #Money #Thriller #has #been #announced"
publisher: "moviemax.in"
canonical_url: "https://moviemax.in/news/273276/dhanush-kubera-release-date-of-money-thriller-has-been-announced"
published_at: "2025-02-27T12:11:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c0097911a0f_kubera.jpg"
keywords: []
---

# 'കുബേര'നായി ധനുഷ്; മണി ത്രില്ലർ ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

> **Lead Summary:** ** ധനുഷ്** നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കുബേരയുടെ റിലീസ് തിയതി എത്തി. ചിത്രം ജൂൺ 20ന് തിയറ്ററുകളിൽ എത്തും. നാഗാര്‍ജ്ജുന, രശ്മിക മന്ദാന എന്നിങ്ങനെ വലിയ താരനിരയുമായി എത്തുന്ന ചിത്രത്തിൽ രണ്ട് വ്യത്യസ്ത ലുക്കിലാണ് ധനുഷ് എത്തുന്നതെന്നാണ് വിവരം. ശേഖര്‍ കമ്മുലയാണ് സംവിധാനം.

## Article Content

** ധനുഷ്** നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കുബേരയുടെ റിലീസ് തിയതി എത്തി. ചിത്രം ജൂൺ 20ന് തിയറ്ററുകളിൽ എത്തും. നാഗാര്‍ജ്ജുന, രശ്മിക മന്ദാന എന്നിങ്ങനെ വലിയ താരനിരയുമായി എത്തുന്ന ചിത്രത്തിൽ രണ്ട് വ്യത്യസ്ത ലുക്കിലാണ് ധനുഷ് എത്തുന്നതെന്നാണ് വിവരം. ശേഖര്‍ കമ്മുലയാണ് സംവിധാനം.

ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളിൽ സുനിൽ നാരംഗ്, പുസ്കൂർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ് കുബേര നിർമ്മിക്കുന്നത്.

ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന കുബേര തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരേ സമയം ചിത്രീകരിക്കുകയാണ്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്. രായന് ശേഷം ധനുഷിന്‍റെതായി വരാനിരിക്കുന്ന ചിത്രമാണ് കുബേര.

മാര്‍ച്ചില്‍ ധനുഷിന്‍റെ ചിത്രത്തിലെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരുന്നു. ഒരു പാവപ്പെട്ടവനായാണ് ധനുഷിനെ കാണിച്ചിരിക്കുന്നത്. പിന്നലെ നാഗാര്‍ജ്ജുനയുടെയും രശ്മികയുടെയും ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു.

ചിത്രം പണം അടിസ്ഥാനമാക്കിയ ഒരു ത്രില്ലറാണ് എന്നാണ് വിവരം. ഒരു പെട്ടി കുഴിച്ചെടുക്കുന്ന രശ്മികയുടെ ഫസ്റ്റ്ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. അതേ സമയം ബോളിവു‍ഡ് താരം ജിം സര്‍ഭ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് എന്നാണ് ടീസര്‍ ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന.

### Related Links & Sources
- [Original Story Source](https://moviemax.in/news/273276/dhanush-kubera-release-date-of-money-thriller-has-been-announced)