---
title: "സാരിയ്‌ക്കൊപ്പം ടീഷർട്ട്; സ്റ്റൈലിഷ് ലുക്കിൽ ഐശ്വര്യ ലക്ഷ്മി "
english_title: "T-shirt with sari; Aishwarya Lakshmi in stylish look"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2731/t-shirt-with-sari-aishwarya-lakshmi-in-stylish-look"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60dc3bf207b8e_aiswrya.jpg"
keywords: []
---

# സാരിയ്‌ക്കൊപ്പം ടീഷർട്ട്; സ്റ്റൈലിഷ് ലുക്കിൽ ഐശ്വര്യ ലക്ഷ്മി 

> **Lead Summary:** നാലുവർഷങ്ങൾ കൊണ്ട് മലയാളസിനിമയിൽ ഒരു മേൽവിലാസം ഉണ്ടാക്കിയെടുത്ത മുൻനിര നായികയാണ് ഐശ്വര്യ ലക്ഷ്മി. ലയാളത്തിനെ സംബന്ധിച്ച വിജയനായിക കൂടിയാണ് ഐശ്വര്യ. മലയാളവും കടന്ന് തമിഴിലെത്തിയ ഐശ്വര്യയുടെ തമിഴ് ചിത്രം ‘ജഗമേ തന്തിരം’ അടുത്തിടെ റിലീസിനെത്തിയിരുന്നു. ധനുഷിന്റെ നായികയായാണ് ഐശ്വര്യചിത്രത്തിലെത്തിയത്.

## Article Content

നാലുവർഷങ്ങൾ കൊണ്ട് മലയാളസിനിമയിൽ ഒരു മേൽവിലാസം ഉണ്ടാക്കിയെടുത്ത മുൻനിര നായികയാണ് ഐശ്വര്യ ലക്ഷ്മി. ലയാളത്തിനെ സംബന്ധിച്ച വിജയനായിക കൂടിയാണ് ഐശ്വര്യ. മലയാളവും കടന്ന് തമിഴിലെത്തിയ ഐശ്വര്യയുടെ തമിഴ് ചിത്രം ‘ജഗമേ തന്തിരം’ അടുത്തിടെ റിലീസിനെത്തിയിരുന്നു. ധനുഷിന്റെ നായികയായാണ് ഐശ്വര്യചിത്രത്തിലെത്തിയത്.

ഇപ്പോഴിതാ, ഐശ്വര്യയുടെ ഏതാനും ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കേരള സാരിയ്ക്ക് ഒപ്പം ഓഫ് വൈറ്റ് ഹൈ നെക്ക് ടീഷർട്ട് അണിഞ്ഞ ഐശ്വര്യയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. സാരിയ്ക്ക് ഒപ്പം മനോഹരമായൊരു ബെൽറ്റ് കൂടെ ചേരുമ്പോൾ അടിമുടി സ്റ്റൈലിഷ് ലുക്കാണ്.

മോഡലിംഗിൽ നിന്നും സിനിമയിലേക്ക് എത്തിയ വ്യക്തിയാണ് ഐശ്വര്യ. എംബിബിഎസ് പഠനം കഴിഞ്ഞിരിക്കെ തന്നെ തേടിയെത്തിയ ഒരു ഫോൺകോളാണ് സിനിമയിലേക്ക് വഴിത്തുറന്നതെന്ന് ഐശ്വര്യ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ബ്രദേഴ്സ് ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ജനപ്രീതി നേടിയ ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്ന് മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ ശെൽവൻ’ ആണ്.

മലയാളത്തിൽ അർച്ചന 31 നോട്ട് ഔട്ട്, ബിസ്മി സ്പെഷ്യൽ, കാണെക്കാണെ, കുമാരി എന്നിങ്ങനെ നിരവധി ചിത്രങ്ങൾ അണിയറയിൽ ഐശ്വര്യയുടേതായി ഒരുങ്ങുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2731/t-shirt-with-sari-aishwarya-lakshmi-in-stylish-look)