---
title: "ട്രെന്‍ഡ് പാട്ട് ‘കച്ചാ ബദാമിന്‍റെ ' ജഗതി വേര്‍ഷന്‍ വൈറല്‍"
english_title: "Jagathy version of trend song 'Kacha Badam' goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/27303/jagathy-version-of-trend-song-kacha-badam-goes-viral"
published_at: "2022-02-19T21:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621115b20a25f_jagathi.jpg"
keywords: []
---

# ട്രെന്‍ഡ് പാട്ട് ‘കച്ചാ ബദാമിന്‍റെ ' ജഗതി വേര്‍ഷന്‍ വൈറല്‍

> **Lead Summary:** **സോ**ഷ്യൽ മീഡിയയിൽ അടുത്തിടെ ഏറ്റവും കൂടുതൽ ട്രെൻഡായ പാട്ടാണ് ‘കച്ചാ ബദാം’. ബംഗാളി തെരുവ് കച്ചവടക്കാരനായ ഭൂപൻ ഭഡ്യാക്കർ പാടിയ ബംഗാളി നാടോടിഗാനമാണ് കച്ചാ ബദാം.

## Article Content

**സോ**ഷ്യൽ മീഡിയയിൽ അടുത്തിടെ ഏറ്റവും കൂടുതൽ ട്രെൻഡായ പാട്ടാണ് ‘കച്ചാ ബദാം’. ബംഗാളി തെരുവ് കച്ചവടക്കാരനായ ഭൂപൻ ഭഡ്യാക്കർ പാടിയ ബംഗാളി നാടോടിഗാനമാണ് കച്ചാ ബദാം.

ഈ പാട്ട് ആരോ റെക്കോർഡ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ ഇട്ടതോടെയാണ് പാട്ട് വൈറലാകുന്നത്. അന്താരാഷ്ട്ര തലത്തിൽ വരെ വൈറലായ ഈ പാട്ടിന്റെ ‘ജഗതി’ വേർഷനാണ് ഇന്നത്തെ ട്രെൻഡിംഗ്. ജഗതി ശ്രീകുമാർ തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

**[വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ](https://www.facebook.com/watch/?v=3342732399333515&t=16)**

[ ](https://www.facebook.com/watch/?v=3342732399333515&t=16)

ലാടവൈദ്യനായി ജഗതിയെത്തുന്ന ചിത്രത്തിലെ രംഗത്തിന് കച്ചാ ബദാം പാട്ടിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോർ നൽകിയാണ് വിഡിയോ വന്നിരിക്കുന്നത്.

കാണികളിൽ ചിരിപടർത്തുന്ന ഈ വിഡിയോ ജഗതിയുടെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തതോടെ സംഗതി ഹിറ്റ്. ഇതിനോടകം അരലക്ഷത്തോളം പേരാണ് വിഡിയോ കണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/27303/jagathy-version-of-trend-song-kacha-badam-goes-viral)