---
title: "'ലൂസിഫർ' തെലുങ്കിലേക്ക് ;ചിരഞ്ജീവി നായകനായെത്തുന്ന ചിത്രത്തില്‍ നയൻതാര നായികയായെത്തുമെന്ന് സൂചന"
english_title: "'Lucifer' to be released in Telugu; Nayanthara to play heroine in Chiranjeevi starrer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2729/lucifer-to-be-released-in-telugu-nayanthara-to-play-heroine-in-chiranjeevi-starrer"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60daf24bde70e_chiranjeevi.jpg"
keywords: []
---

# 'ലൂസിഫർ' തെലുങ്കിലേക്ക് ;ചിരഞ്ജീവി നായകനായെത്തുന്ന ചിത്രത്തില്‍ നയൻതാര നായികയായെത്തുമെന്ന് സൂചന

> **Lead Summary:** മലയാള സിനിമയിൽ 200 കോടി ക്ലബ്ബിൽ ഇടം നേടിയ സിനിമയാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫര്‍. സിനിമയുടെ തെലുങ്ക് റീമേക്ക് പ്രീ പ്രൊഡക്ഷന്‍ തുടങ്ങിയതായി അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകനായ മോഹന്‍രാജ, നടൻ ചിരഞ്ജീവിയെ നായകനാക്കിയാണ് ചിത്രം ഒരുക്കുന്നത്. 'ചിരു 153' എന്ന പേരിൽ ഇപ്പോള്‍ ഒരുങ്ങുന്ന സിനിമയുടെ പ്രീപ്രൊഡക്ഷൻ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നതോടെ ആരാധകര്‍ ആകാംക്ഷയിലാണ്.

## Article Content

മലയാള സിനിമയിൽ 200 കോടി ക്ലബ്ബിൽ ഇടം നേടിയ സിനിമയാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫര്‍. സിനിമയുടെ തെലുങ്ക് റീമേക്ക് പ്രീ പ്രൊഡക്ഷന്‍ തുടങ്ങിയതായി അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകനായ മോഹന്‍രാജ, നടൻ ചിരഞ്ജീവിയെ നായകനാക്കിയാണ് ചിത്രം ഒരുക്കുന്നത്. 'ചിരു 153' എന്ന പേരിൽ ഇപ്പോള്‍ ഒരുങ്ങുന്ന സിനിമയുടെ പ്രീപ്രൊഡക്ഷൻ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നതോടെ ആരാധകര്‍ ആകാംക്ഷയിലാണ്.

നടൻ പൃഥ്വിരാജ് സുകുരമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ മലയാളത്തിൽ വലിയ വിജയം നേടിയ സിനിമയാണ്. സിനിമയുടെ രണ്ടാം ഭാഗമായി എമ്പുരാൻ അടുത്തവർഷം വരാനിരിക്കുകയുമാണ്. ഈ സമയം ലൂസിഫർ തെലുങ്ക് റീമേക്ക് പുറത്തുവരുന്നത് ചെറിയ മാറ്റങ്ങളോടെയാണെന്നും സൂചനയുണ്ട്. നായികയായി ചിത്രത്തിലെത്തുന്നത് നയൻതാരയാണെന്ന് ചില തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയുടെ വേഷം തെലുങ്കില്‍ ചിരഞ്ജീവി അവതരിപ്പിക്കുമ്പോള്‍ നായികയായി നയൻതാരയെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രമാണ് നയൻതാര അവതരിപ്പിക്കുന്നതെന്നാണ് സൂചന. ഇത് സിനിമയുടെ അണിയറപ്രവർത്തകര്‍ സ്ഥിരീകരിച്ചിട്ടില്ല. മലയാളത്തിൽ പൊളിറ്റിക്കൽ ത്രില്ലറായെത്തിയ ചിത്രം തെലുങ്കിൽ റൊമാന്‍റിക് ഡ്രാമയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എസ് തമന്‍ ആണ് സിനിമയുടെ സംഗീത സംവിധാനം.

പ്രഭാസ് നായകനായെത്തിയ സാഹോ സംവിധാനം ചെയ്ത സുജീത് ആണ് തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നതെന്നാണ് ആദ്യം വന്നിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാൽ പിന്നീടാണ് മോഹന്‍രാജ സംവിധായകനായി എത്തിയത്. എന്‍.വി പ്രസാദ് ആണ് തെലുങ്ക് ലൂസിഫര്‍ റീമേക്കിന്‍റെ നിര്‍മ്മാണ നിര്‍വ്വഹണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/2729/lucifer-to-be-released-in-telugu-nayanthara-to-play-heroine-in-chiranjeevi-starrer)