---
title: "'വാശി'; ടൊവിനൊ- കീര്‍ത്തി സുരേഷ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്"
english_title: "'vashi'; The first look of Tovino-Keerthi Suresh movie is out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/27258/vashi-the-first-look-of-tovino-keerthi-suresh-movie-is-out"
published_at: "2022-02-19T17:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6210da97dfd3b_vashi.jpg"
keywords: []
---

# 'വാശി'; ടൊവിനൊ- കീര്‍ത്തി സുരേഷ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

> **Lead Summary:** കീര്‍ത്തി സുരേഷും ടൊവിനൊ തോമസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'വാശി' . 'വാശി' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടൻ എന്ന നിലയിലും ശ്രദ്ധേയനായ വിഷ്‍ണു ജി രാഘവാണ്.

## Article Content

കീര്‍ത്തി സുരേഷും ടൊവിനൊ തോമസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'വാശി' . 'വാശി' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടൻ എന്ന നിലയിലും ശ്രദ്ധേയനായ വിഷ്‍ണു ജി രാഘവാണ്.

വിഷ്‍ണു രാഘവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. മോഹൻലാല്‍, മഞ്‍ജു വാര്യര്‍, മഹേഷ് ബാബു, സാമന്ത, അഭിഷേക് ബച്ചൻ, എ ആര്‍ റഹ്‍മാൻ, തൃഷ തുടങ്ങിയവരുടെ ഫേസ്‍ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തിവിട്ടിരിക്കുന്നത്.

വക്കീല്‍ ആയിട്ടാണ് ചിത്രത്തില്‍ ടൊവിനൊ തോമസും കീര്‍ത്തി സുരേഷും അഭിനയിക്കുക എന്നാണ് വ്യക്തമാകുന്നത്. വിനായക് ശശികുമാര്‍ ചിത്രത്തിന്റെ ഗാനത്തിന് വരികള്‍ എഴുതുമ്പോള്‍ കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

രേവതി കലാമന്ദിറിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. അച്ഛൻ ജി സുരേഷ് കുമാര്‍ നിർമിക്കുന്ന സിനിമയിൽ മകള്‍ കീർത്തി സുരേഷ് ആദ്യമായി നായികയാകുകയാണ് 'വാശി'യിലൂടെ. റോബി വർഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/27258/vashi-the-first-look-of-tovino-keerthi-suresh-movie-is-out)