---
title: "മക്കൾ കണ്ടവന്റെ കൂടെ കറങ്ങാന്‍ പോകുന്നു, കൊടുക്കുന്നതേ തിരിച്ച് വരികയുള്ളു, ഞാനും അങ്ങനെയായിരുന്നു! കൃഷ്ണ കുമാർ"
english_title: "#krishnakumar #opensup #about #his #daughters #life #with #boyfriend"
publisher: "moviemax.in"
canonical_url: "https://moviemax.in/news/272492/krishnakumar-opensup-about-his-daughters-life-with-boyfriend"
published_at: "2025-02-24T11:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bc0f52b0403_krishna.jpg"
keywords: []
---

# മക്കൾ കണ്ടവന്റെ കൂടെ കറങ്ങാന്‍ പോകുന്നു, കൊടുക്കുന്നതേ തിരിച്ച് വരികയുള്ളു, ഞാനും അങ്ങനെയായിരുന്നു! കൃഷ്ണ കുമാർ

> **Lead Summary:** ** വില്ല**നായും നായകനായിട്ടുമൊക്കെ മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടന്‍ കൃഷ്ണ കുമാര്‍ രാഷ്ട്രീയത്തിലും സജീവമാണ്. ഇപ്പോള്‍ മക്കളുടെ പേരിലാണ് നടന്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുള്ളത്. നാല് പെണ്‍മക്കളുടെ പിതാവാണെന്ന കാരണത്താല്‍ കൃഷ്ണ കുമാര്‍ പലപ്പോഴും പരിഹസിക്കപ്പെട്ടിരുന്നു.

## Article Content

** വില്ല**നായും നായകനായിട്ടുമൊക്കെ മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടന്‍ കൃഷ്ണ കുമാര്‍ രാഷ്ട്രീയത്തിലും സജീവമാണ്. ഇപ്പോള്‍ മക്കളുടെ പേരിലാണ് നടന്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുള്ളത്. നാല് പെണ്‍മക്കളുടെ പിതാവാണെന്ന കാരണത്താല്‍ കൃഷ്ണ കുമാര്‍ പലപ്പോഴും പരിഹസിക്കപ്പെട്ടിരുന്നു.

വീട്ടില്‍ ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന നടനാണെന്ന് പറഞ്ഞാണ് ട്രോളന്മാര്‍ കൃഷ്ണ കുമാറിനെ കളിയാക്കിയിരുന്നത്. എന്നാല്‍ സെലിബ്രിറ്റികളായി വളര്‍ന്ന താരപുത്രിമാരിലൂടെ അഭിമാനമായി മാറാനും താരത്തിന് സാധിച്ചു. യൂട്യൂബ് ചാനലിലൂടെയും സ്വന്തമായി ബിസിനസ് നടത്തിയും അധ്വാനിക്കുന്നവരാണ് നാല് പെണ്‍കുട്ടികളും.

എന്നാല്‍ അവരെല്ലാം ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കുന്നതിന്റെ പേരിലാണ് ചിലര്‍ നടനെ വിമര്‍ശിക്കുന്നത്. രണ്ടാമത്തെ മകള്‍ ഇഷ്ടമുള്ള ആളെ കണ്ടെത്തി സ്വയം വിവാഹം നടത്തി. വിവാഹത്തിന് മുന്‍പും ആണ്‍സുഹൃത്തുക്കളുടെ കൂടെ കറങ്ങി നടന്നു.

അതുപോലെ മറ്റ് മക്കളും സുഹൃത്തുക്കളുടെ കൂടെ കറങ്ങി നടക്കാറുണ്ട്. അച്ഛനെന്ന നിലയില്‍ കൃഷ്ണ കുമാര്‍ നിയന്ത്രണം വെക്കാത്തത് കൊണ്ടാണ് ഇതൊക്കെയെന്നാണ് ആരോപണം. ഇതിനെ കുറിച്ച് ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെ സംസാരിക്കുകയാണ് നടനിപ്പോള്‍.

'പുറത്ത് കാണുന്നത് പോലൊരു കൂളായ അച്ഛനൊന്നും ആയിരുന്നില്ല ഞാന്‍. എല്ലാവര്‍ക്കും നല്ല വഴക്കൊക്കെ കൊടുത്തിരുന്നു. പക്ഷേ മക്കള്‍ വളര്‍ന്ന് കഴിയുമ്പോള്‍ എന്നെക്കാളും അറിവുള്ളവരായി. പിന്നെ ഓരോ തലമുറ കഴിയുമ്പോഴും പുതിയ തലമുറയെ കുറ്റപ്പെടുത്തും. ഇത് ഞങ്ങളും കേട്ട കാര്യങ്ങള്‍ തന്നെയാണ്. ഇപ്പോഴത്തെ കുട്ടികളൊക്കെ വഴിപ്പിഴച്ചതാണെന്നാണ് പറയുന്നത്.

എന്റെ മക്കള്‍ ആണ്‍കുട്ടികളുടെ കൂടെ കറങ്ങാന്‍ പോകുന്നു, പെണ്‍കുട്ടികളുടെ പോകുന്നു. ഒരു നിയന്ത്രണവും ഇല്ലാതെ കണ്ടവന്റെ കൂടെ പോവുകയാണെന്ന് പറയുന്നു. ഇതിലെ കാര്യമെന്താണെന്ന് വെച്ചാല്‍ എന്റെ ഈ പ്രായത്തിലും പെണ്‍കുട്ടികളുടെ കൂടെ പോകാനൊക്കെ ആഗ്രഹം ഉണ്ടാവുമായിരുന്നു. അഥവാ ഞങ്ങള്‍ എവിടേലും കറങ്ങാന്‍ പോയാലും പച്ചക്കള്ളം വീട്ടില്‍ വന്ന് പറയും. ഇപ്പോഴത്തെ കുട്ടികള്‍ കള്ളം പറയുന്നില്ല എന്നതാണ് വ്യത്യാസം.

എന്നാലും കുട്ടികളോട് മൂല്യങ്ങള്‍ മനസിലാക്കുകയും ബഹുമാനിക്കണമെന്നും ഞാന്‍ പറയാറുണ്ട്. എതിരെ നില്‍ക്കുന്നവരെയും അതാരാണെങ്കിലും ബഹുമാനിക്കുക. കൊടുക്കുന്നതേ തിരിച്ച് വരികയുള്ളു. എന്തും അമിതമായി ഉപയോഗിച്ചാല്‍ ദോഷമാണ്. സോഷ്യല്‍ മീഡിയ അടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് ദോഷമാണ്.' എന്നുമാണ് നടന്‍ പറയുന്നത്.

1994 ലാണ് കൃഷ്ണ കുമാര്‍ വിവാഹിതനാവുന്നത്. തൊട്ടടുത്ത വര്‍ഷം മകള്‍ അഹാനയ്ക്ക് ജന്മം കൊടുത്തു. പിന്നാലെ ഓരോ പെണ്‍കുട്ടികളായി ജനിച്ചു. ഇന്ന് നാല് മക്കളുടെയും ഭാര്യയുടെയും കൂടെ സന്തുഷ്ടനായി ജീവിക്കുകയാണ് താരം. അഭിനയവും അതിനൊപ്പം രാഷ്ട്രീയവുമൊക്കെ ചേര്‍ന്ന് തിരക്കിട്ട ജീവിതമാണ് നടന്റേത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/272492/krishnakumar-opensup-about-his-daughters-life-with-boyfriend)