---
title: "സണ്ണി ലിയോണിന്റെ പേരില്‍ രണ്ടായിരം രൂപ വായ്പ; തട്ടിപ്പിന് ഇരയായെന്ന് താരം"
english_title: "Famous Bollywood actress Sunny Leone has revealed that she is a victim of online cheating."
publisher: "moviemax.in"
canonical_url: "https://moviemax.in/news/27247/famous-bollywood-actress-sunny-leone-has-revealed-that-she-is-a-victim-of-online-cheating"
published_at: "2022-02-19T16:23:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6210ccb614419_sunny.jpg"
keywords: []
---

# സണ്ണി ലിയോണിന്റെ പേരില്‍ രണ്ടായിരം രൂപ വായ്പ; തട്ടിപ്പിന് ഇരയായെന്ന് താരം

> **Lead Summary:** താന്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായതായി വ്യക്തമാക്കി പ്രശസ്ത ബോളിവുഡ് നടി സണ്ണി ലിയോണ്‍. തന്റെ വ്യക്തിഗത വിവരങ്ങളും പാന്‍ കാര്‍ഡ് നമ്പറും ഉപയോഗിച്ച് ഫിന്‍ടെക് പ്ലാറ്റ്ഫോമായ ധനി സ്റ്റോക്‌സ് ലിമിറ്റഡില്‍ നിന്നും ആരോ 2000 രൂപ വായ്പയെടുത്തെന്നാണ് സണ്ണി ലിയോണിന്റെ പരാതി.

## Article Content

താന്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായതായി വ്യക്തമാക്കി പ്രശസ്ത ബോളിവുഡ് നടി സണ്ണി ലിയോണ്‍. തന്റെ വ്യക്തിഗത വിവരങ്ങളും പാന്‍ കാര്‍ഡ് നമ്പറും ഉപയോഗിച്ച് ഫിന്‍ടെക് പ്ലാറ്റ്ഫോമായ ധനി സ്റ്റോക്‌സ് ലിമിറ്റഡില്‍ നിന്നും ആരോ 2000 രൂപ വായ്പയെടുത്തെന്നാണ് സണ്ണി ലിയോണിന്റെ പരാതി.

താരത്തിന് ഇത് വലിയ സാമ്പത്തിക ബാധ്യത അല്ലെങ്കിലും തിരിച്ചടവ് മുടങ്ങിയത് തന്റെ സിബില്‍ സ്‌കോറിനെ ബാധിച്ചതായി സണ്ണി ലിയോണ്‍ വ്യക്തമാക്കി. താന്‍ തട്ടിപ്പിനിരയായതായി സണ്ണി ലിയോണ്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.

കമ്പനിയെ ടാഗ് ചെയ്തുകൊണ്ടാണ് താരം വിവരം ട്വീറ്റ് ചെയ്തത്. ഇന്ത്യാ ബുള്‍സ് ഗ്രൂപ്പ് ആണ് ധനി സ്റ്റോക്‌സിന്റെ ഉടമകള്‍.

അതേസമയം, താരത്തിന്റെ ട്വീറ്റ് ശ്രദ്ധിക്കപ്പെട്ടതോടെ കമ്പനിയും സിബില്‍ അതോറിട്ടിയും പ്രശ്‌ന പരിഹാരവുമായി രംഗത്ത് വന്നു. താരത്തിന്റെ രേഖകളില്‍ നിന്ന് വ്യാജ ഇടപാടിന്റെ എന്‍ട്രികള്‍ തിരുത്തിയ കമ്പനി സണ്ണി ലിയോണിന് ക്ലീന്‍ ചിറ്റ് നല്‍കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/27247/famous-bollywood-actress-sunny-leone-has-revealed-that-she-is-a-victim-of-online-cheating)