---
title: "ബീഹാറിലെ അധ്യാപക പരീക്ഷ പാസായി നടി അനുപമ പരമേശ്വരന്‍"
english_title: "Actress Anupama Parameswaran passes the teacher examination in Bihar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2724/actress-anupama-parameswaran-passes-the-teacher-examination-in-bihar"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60d6fda5647bf_anupama.jpg"
keywords: []
---

# ബീഹാറിലെ അധ്യാപക പരീക്ഷ പാസായി നടി അനുപമ പരമേശ്വരന്‍

> **Lead Summary:** ബീഹാറിലെ അധ്യാപക പരീക്ഷ പാസായി നടി അനുപമ പരമേശ്വരന്‍. നെറ്റി ചുളുക്കാന്‍ വരട്ടെ, സംഭവം വേറെയാണ്. ബീഹാറിലെ വിദ്യാഭ്യാസ വകുപ്പ് പുറത്ത് വിട്ട ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് 2019 ല്‍ ഫലത്തില്‍ ഒരു വിദ്യാര്‍ത്ഥിയുടെ റിസള്‍ട്ട് ഷീറ്റിലാണ് അനുപമ പരമേശ്വരന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്.

## Article Content

ബീഹാറിലെ അധ്യാപക പരീക്ഷ പാസായി നടി അനുപമ പരമേശ്വരന്‍. നെറ്റി ചുളുക്കാന്‍ വരട്ടെ, സംഭവം വേറെയാണ്. ബീഹാറിലെ വിദ്യാഭ്യാസ വകുപ്പ് പുറത്ത് വിട്ട ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് 2019 ല്‍ ഫലത്തില്‍ ഒരു വിദ്യാര്‍ത്ഥിയുടെ റിസള്‍ട്ട് ഷീറ്റിലാണ് അനുപമ പരമേശ്വരന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്.

ഹൃഷികേശ് കുമാര്‍ എന്ന യുവാവിന്റെ പരീക്ഷാഫലത്തിലാണ് അനുപമയുടെ ചിത്രമുള്ളത്. റിസള്‍ട്ട് ഷീറ്റിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയതോടെ സംഭവം വിവാദമായി മാറിയിരിക്കുകയാണ്. പരീക്ഷ ഫല പ്രഖ്യാപനത്തിലും മൂല്യനിര്‍ണയത്തിലും ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്ത് എത്തിയിട്ടുണ്ട്. ക്രമക്കേടില്ലാതെ ഒര സര്‍ക്കാര്‍ ജോലി പോലും ബീഹാറില്‍ നല്‍കുന്നില്ലെന്നാണ് തേജസ്വി പറയുന്നത്. ധാരാളം ഉദ്യോഗാര്‍ത്ഥികളും പ്രതിഷേധങ്ങളുമായി എത്തിയിട്ടുണ്ട്.

ഇതാദ്യമായല്ല ഇങ്ങനെ നടിമാര്‍ പരീക്ഷ പാസാകുന്നത്. 2019ല്‍ സണ്ണി ലിയോണ്‍ ബീഹാര്‍ പബ്ലിക് ഹെല്‍ത്ത് എഞ്ചിനീയറിംഗ് വകുപ്പ് പുറത്തിറക്കിയ ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയിലേക്കുള്ള മെറിട്ട് പട്ടികയില്‍ ഇടം നേടിയിരുന്നു. 98.50 പോയന്റായിരുന്നു സണ്ണി ലിയോണിന് ലഭിച്ചത്. ഈ സംഭവവും വലിയ വിവാദമായി മാറിയിരുന്നു. വിവാദമായതോടെ പിശക് തിരുത്തുകയായിരുന്നു. ഒരുപാട് ഫലങ്ങള്‍ ഒരുമിച്ച് പ്രഖ്യാപിക്കുമ്പോള്‍ ചെറിയ തെറ്റുകള്‍ സംഭവിച്ചു കൊണ്ടിരിക്കുമെന്നാണ് ജെഡിയുടെ വാദം

മലയാളിയായ അനുപമ തെലുങ്ക് സിനിമയിലും നിറസാന്നിധ്യമാണ്. നിവിന്‍ പോളി ചിത്രമായ പ്രേമത്തിലൂടെയായിരുന്നു അനുപമയുടെ അരങ്ങേറ്റം. അ ആ എന്ന ചിത്രത്തിലൂടെയാണ് അനുപമ തെലുങ്കില്‍ അരങ്ങേറുന്നത്. കൊടിയിലൂടെ തമിഴിലുമെത്തി. കന്നടയിലും അഭിനയിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ജോമോന്റെ സുവിശേഷങ്ങളിലൂടെയാണ് മലയാളത്തിലേക്ക് തിരികെ എത്തുന്നത്. മണിയറയിലെ അശോകന്‍ ആണ് അവസാനമായി അഭിനയിച്ച മലയാള ചിത്രം. അനുപമ അഭിനയിച്ച ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് ഷോര്‍ട്ട് ഫിലിം വൈറലായി മാറിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2724/actress-anupama-parameswaran-passes-the-teacher-examination-in-bihar)