---
title: "കേരളത്തിലെ മൈക്കിൾ ജാക്സൻമാരുടെ കഥയുമായി 'മൂൺവാക്ക്' ട്രെയിലർ"
english_title: "'Moonwalk' trailer with the story of Michael Jackson in Kerala"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2721/moonwalk-trailer-with-the-story-of-michael-jackson-in-kerala"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60d6d7a99a1a0_trailer.jpg"
keywords: []
---

# കേരളത്തിലെ മൈക്കിൾ ജാക്സൻമാരുടെ കഥയുമായി 'മൂൺവാക്ക്' ട്രെയിലർ

> **Lead Summary:** > ഫയർവുഡ് ക്രിയേറ്റീവ്‌സിന്‍റെ ബാനറിൽ ജസ്‌നി അഹ്‌മദ്‌ നിർമ്മിക്കുന്ന " മൂണ്‍ വാക്ക് " എന്ന സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.ഒരുകാലത്ത് കേരളത്തിലെമ്പാടും അലയടിച്ച ബ്രേക്ക് ഡാൻസ് തരംഗത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന 'മൂണ്‍ വാക്ക്' ഉടൻ പ്രദർശനത്തിനെത്താനായി ഒരുങ്ങുകയുമാണ്, നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിലുള്ളത്.

## Article Content

> ഫയർവുഡ് ക്രിയേറ്റീവ്‌സിന്‍റെ ബാനറിൽ ജസ്‌നി അഹ്‌മദ്‌ നിർമ്മിക്കുന്ന " മൂണ്‍ വാക്ക് " എന്ന സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.ഒരുകാലത്ത് കേരളത്തിലെമ്പാടും അലയടിച്ച ബ്രേക്ക് ഡാൻസ് തരംഗത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന 'മൂണ്‍ വാക്ക്' ഉടൻ പ്രദർശനത്തിനെത്താനായി ഒരുങ്ങുകയുമാണ്, നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിലുള്ളത്.

ശ്രദ്ധേയ താരങ്ങളായ നിവിൻ പോളിയുടെ ഫേസ്ബുക്കിലൂടെയും മഞ്ജു വാര്യരുടെ ഇൻസ്റ്റാഗ്രാമിലൂടെയുമാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. എ.കെ. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബ്രേക്ക്ഡാൻസിനെ പ്രണയിച്ച, ബ്രേക്കിനായി ജീവിച്ച കുറെ പേരുടെ, കേരളത്തിലെ മൈക്കിൾ ജാക്സൻമാരുടെ കഥയാണ് ദൃശ്യവല്‍ക്കരിച്ചിരിക്കുന്നതെന്നാണ് ട്രെയിലർ തരുന്ന സൂചന.

[https://youtu.be/HRP_teIuBcE](https://youtu.be/HRP_teIuBcE)[](https://youtu.be/HRP_teIuBcE)

[
](https://youtu.be/HRP_teIuBcE)

134 ൽ പരം പുതുമുഖങ്ങളും 1000 ൽ പരം പരിസര വാസികളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എ.കെ. വിനോദ്, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. അന്‍സര്‍ ഷാ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാര്‍, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ വരികള്‍ക്ക് പ്രശാന്ത് പിള്ള സംഗീതം പകരുന്നു.

എഡിറ്റര്‍ കിരണ്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അനൂജ് വാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, കല സാബു മോഹന്‍, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ് മാത്യു മാത്തന്‍, ജയപ്രകാശ് അതളൂര്‍, ബിജിത്ത് ധര്‍മ്മടം, പരസ്യ കല ഓള്‍ഡ് മോങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ ആര്‍ ഉണ്ണി, അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് വാസുദേവന്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍ സുമേഷ് എസ് ജെ, നന്ദു കുമാര്‍, നൃത്തം ശ്രീജിത്ത്, ആക്ഷന്‍ മാഫിയ ശശി, അഷറഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍സ് മാനേജര്‍സുഹെെല്‍, രോഹിത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഷിബു പന്തലക്കോട്, വാർ‍ത്താ പ്രചരണം എ എസ് ദിനേശ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2721/moonwalk-trailer-with-the-story-of-michael-jackson-in-kerala)