---
title: "ശ്രീനാഥുമായുള്ള വിവാഹത്തിന് വേണ്ടി ഞാന്‍ സിനിമയില്‍ കുറെ പേരെ തേച്ചു; സ്വാസിക"
english_title: "Swasika's words are now going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/27208/swasikas-words-are-now-going-viral"
published_at: "2022-02-19T13:12:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6210a06224503_swasika.jpg"
keywords: []
---

# ശ്രീനാഥുമായുള്ള വിവാഹത്തിന് വേണ്ടി ഞാന്‍ സിനിമയില്‍ കുറെ പേരെ തേച്ചു; സ്വാസിക

> **Lead Summary:** ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന താരമാണ് ശ്രീനാഥ്. നടന്‍ വിജയുടെ ഒരു കടുത്ത ആരാധകന്‍ കൂടിയാണ് ശ്രീനാഥ്. സ്റ്റാര്‍ സിംഗര്‍ വേദിയില്‍ വെച്ച് പലതവണ വിജയെ അനുകരിക്കുകയും, വിജയ് അഭിനയിച്ച സിനിമകളിലെ പാട്ട് പാടുകയും ചെയ്യുമായിരുന്നു ശ്രീ. ഇതോടെയാണ് ഈ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് . ശ്രീനാഥിന് ആരാധകര്‍ ഏറെയാണ്.

## Article Content

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന താരമാണ് ശ്രീനാഥ്. നടന്‍ വിജയുടെ ഒരു കടുത്ത ആരാധകന്‍ കൂടിയാണ് ശ്രീനാഥ്. സ്റ്റാര്‍ സിംഗര്‍ വേദിയില്‍ വെച്ച് പലതവണ വിജയെ അനുകരിക്കുകയും, വിജയ് അഭിനയിച്ച സിനിമകളിലെ പാട്ട് പാടുകയും ചെയ്യുമായിരുന്നു ശ്രീ. ഇതോടെയാണ് ഈ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് . ശ്രീനാഥിന് ആരാധകര്‍ ഏറെയാണ്.

കഴിഞ്ഞദിവസം സ്വാസിക അവതാരകയായെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന ഷോയില്‍ ശ്രീനാഥ് എത്തിയിരുന്നു. ഇവിടെ വച്ച് ഇരുവരും കല്യാണത്തെക്കുറിച്ച് സംസാരിച്ചു. തന്റെ കല്യാണ കാര്യം പറഞ്ഞപ്പോള്‍ സ്വാസികയുടെ പ്രതികരണമാണ് ഏറ്റവും രസകരം.

വിവാഹം ഉടനെ ഉണ്ടാകുമെന്ന് ശ്രീനാഥ് പറഞ്ഞപ്പോള്‍, എന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ എന്ന് തമാശ രൂപേണ സ്വാസിക ചോദിക്കുന്നുണ്ട്.

ശ്രീനാഥുമായുള്ള വിവാഹത്തിന് വേണ്ടി ഞാന്‍ സിനിമയില്‍ എത്ര പേരെ തേച്ചു. എന്നിട്ട് യാതൊരു കുലുക്കവും ഇല്ലാതെ, കല്യാണം കഴിക്കാന്‍ പോകുന്നു എന്ന് പറയുന്നോ മനുഷ്യാ എന്നായിരുന്നു സ്വാസികയുടെ പ്രതികരണം. ഇതിന് രസകരമായ മറുപടിയും ശ്രീനാഥ് കൊടുത്തിട്ടുണ്ട്.

എന്നാല്‍ തികച്ചും തമാശയായിട്ടാണ് സ്വാസിക ഇതെ കുറിച്ച് പറഞ്ഞത്. അതേസമയം വൈകാതെ തന്നെ ശ്രീനാഥിന്റെ വിവാഹം ഉണ്ടാവും എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ വധു ആരാണെന്ന് താരം പറഞ്ഞിട്ടില്ല. വിവാഹത്തെ കുറിച്ച് കൂടുതലൊന്നും താരം പുറത്ത് പറഞ്ഞിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/27208/swasikas-words-are-now-going-viral)