---
title: "ദുല്‍ഖറിന്റെ അമ്മ വേഷം ചെയ്യേണ്ടിയിരുന്നില്ല; അഞ്ജലി നായര്‍"
english_title: "Anjali's words about Dulquer playing Salman's mother are getting attention again."
publisher: "moviemax.in"
canonical_url: "https://moviemax.in/news/27199/anjalis-words-about-dulquer-playing-salmans-mother-are-getting-attention-again"
published_at: "2022-02-19T12:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62109a0dcdf3e_anjali.jpg"
keywords: []
---

# ദുല്‍ഖറിന്റെ അമ്മ വേഷം ചെയ്യേണ്ടിയിരുന്നില്ല; അഞ്ജലി നായര്‍

> **Lead Summary:** നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളിലെത്തി ശ്രദ്ധ നേടിയ താരമാണ് അഞ്ജലി നായര്‍. ദൃശ്യം 2 സിനിമയിലെ പൊലീസ് കഥാപാത്രമാണ് അഞ്ജലിയുടെ കരിയറില്‍ വഴിത്തിരിവായത്. കഴിഞ്ഞ ദിവസമാണ് നടി വീണ്ടും വിവാഹിതയായെന്ന വിവരം പുറത്തു വരുന്നത്.

## Article Content

നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളിലെത്തി ശ്രദ്ധ നേടിയ താരമാണ് അഞ്ജലി നായര്‍. ദൃശ്യം 2 സിനിമയിലെ പൊലീസ് കഥാപാത്രമാണ് അഞ്ജലിയുടെ കരിയറില്‍ വഴിത്തിരിവായത്. കഴിഞ്ഞ ദിവസമാണ് നടി വീണ്ടും വിവാഹിതയായെന്ന വിവരം പുറത്തു വരുന്നത്.

വിവാഹ വിശേഷങ്ങള്‍ കൊട്ടിഘോഷിക്കാനോ ഉല്‍സവം ആക്കാനോ താല്‍പര്യമില്ലാത്തതിനാലാണ് പുറത്ത് അറിയിക്കാതിരുന്നത് എന്നാണ് അഞ്ജലി പറഞ്ഞത്. ദുല്‍ഖര്‍ സല്‍മാന്റെ അമ്മയായി അഭിനയിച്ചതിനെ കുറിച്ച് അഞ്ജലി പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.

കമ്മട്ടിപ്പാടം എന്ന സിനിമയിലാണ് അഞ്ജലി ദുല്‍ഖറിന്റെ അമ്മയായി വേഷമിട്ടത്. കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖറിന്റെ അമ്മയായി അഭിനയിച്ച ശേഷം ആ റോള്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയെന്നാണ് അഞ്ജലി ഒരു   അഭിമുഖത്തില്‍ പറഞ്ഞത്.

കമ്മട്ടിപ്പാടത്തിലെ അമ്മ റോള്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിരുന്നു. ദുല്‍ഖറിന്റേയും മുത്തുമണി ചേച്ചിയുടേയും അമ്മ വേഷമായിരുന്നു. താന്‍ മേക്കപ്പ് ചെയ്ത് വന്നാലും മുത്തുമണി ചേച്ചിക്ക് തന്നെ കാണുമ്പോള്‍ അമ്മ എന്നുള്ള ഫീല്‍ ഉള്‍ക്കൊണ്ട് ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് പോലെ തോന്നി.

പിന്നെ നമ്മള്‍ ഏത് കഥാപാത്രം ചെയ്യണമെന്നത് തീരുമാനിക്കുന്നത് സംവിധായകനും സിനിമയുടെ മറ്റ് പ്രവര്‍ത്തകരുമല്ലെ. അവര്‍ക്ക് താന്‍ ചെയ്താല്‍ നന്നാകും എന്ന് തോന്നിക്കാണുമല്ലോ. പിന്നെ ബിജു മേനോനൊപ്പമൊക്കെ അഭിനയിക്കാന്‍ താല്‍പര്യമുള്ള വ്യക്തിയാണ് താന്‍ എന്നും അഞ്ജലി പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/27199/anjalis-words-about-dulquer-playing-salmans-mother-are-getting-attention-again)