---
title: "ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് താരം; വൈറലായി  ചിത്രങ്ങൾ"
english_title: "Now the new photos shared by Bhavana are being discussed."
publisher: "moviemax.in"
canonical_url: "https://moviemax.in/news/27187/now-the-new-photos-shared-by-bhavana-are-being-discussed"
published_at: "2022-02-19T11:50:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62108d44c8aeb_bhavana.jpg"
keywords: []
---

# ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് താരം; വൈറലായി  ചിത്രങ്ങൾ

> **Lead Summary:** മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഭാവന. ഇൻസ്റ്റാഗ്രാമില്‍ സജീവമായി ഇടപെടുന്ന താരവുമാണ് ഭാവന. ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ ഭാവന പങ്കുവെച്ച പുത്തൻ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

## Article Content

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഭാവന. ഇൻസ്റ്റാഗ്രാമില്‍ സജീവമായി ഇടപെടുന്ന താരവുമാണ് ഭാവന. ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ ഭാവന പങ്കുവെച്ച പുത്തൻ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

ലേബല്‍ എം ഡിസൈനേഴ്‍സിന് വേണ്ടിയുള്ളതാണ് ഫോട്ടോഷൂട്ട്. പ്രണവ് രാജാണ് ഫോട്ടോകള്‍ എടുത്തിരിക്കുന്നത്. മേയ‍്‍ക്കപ്പ് സ്വന്തം ചെയ്‍തതാണെന്നും തമാശയോടെ ഭാവന എഴുതിയിരിക്കുന്നു. സജിത്ത് ആൻഡ് സുജിത്താണ് ഹെയര്‍ സ്റ്റൈല്‍ ചെയ്‍തത്.

'ഭജ്രംഗി 2' എന്ന ചിത്രമാണ് ഭാവന നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. അടുത്തിടെ വിവാഹ വാര്‍ഷികത്തില്‍ ഭാവന എഴുതിയ കുറിപ്പ് ചര്‍ച്ചയായിരുന്നു. നിങ്ങളുടെ ജീവിതകാലം മുഴുവൻ ഒരു പ്രത്യേക ആളെ ശല്യം ചെയ്യാൻ വിവാഹം നിങ്ങളെ അനുവദിക്കുന്നുവെന്നാണ് ഭാവന ക്യാപ്ഷൻ എഴുതിയത്.

'ഭജ്രംഗി 2' എന്ന ചിത്രത്തിന് മുമ്പ് ഭാവനയുടേതായി പ്രദര്‍ശനത്തിയ 'ഇൻസ്‍പെക്ടര്‍ വിക്രമും' വൻ വിജയമായി മാറിയിരുന്നു. ശ്രീ നരസിംഹ സംവിധാനം ചെയ്‍ത 'ഇൻസ്‍പെക്ടര്‍ വിക്ര'മില്‍ പ്രജ്വല്‍ ദേവ്‍രാജായിരുന്നു നായകൻ.

മിക്ക തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ച താരമാണ് ഭാവന. 'ചിത്തിരം പേശുതടി' എന്ന ചിത്രത്തിലൂടെ തമിഴിലും 'ഒൻടറി'യിലൂടെ തെലുങ്കിലും എത്തിയ ഭാവന എണ്‍പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/27187/now-the-new-photos-shared-by-bhavana-are-being-discussed)