---
title: " 'എസ്‍ജി 251' ഫസ്റ്റ് ലുക്ക് അവതരിപ്പിച്ച് മമ്മൂട്ടി, മോഹന്‍ലാല്‍"
english_title: "Mammootty and Mohanlal present the first look of 'SG251'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2717/mammootty-and-mohanlal-present-the-first-look-of-sg251"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60d6b84969898_ .jpg"
keywords: []
---

#  'എസ്‍ജി 251' ഫസ്റ്റ് ലുക്ക് അവതരിപ്പിച്ച് മമ്മൂട്ടി, മോഹന്‍ലാല്‍

> **Lead Summary:** സുരേഷ് ഗോപി ആരാധകര്‍ കാത്തിരുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. സുരേഷ് ഗോപിയെ നായകനാക്കി രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ക്യാരക്ടര്‍ റിവീലിംഗ് പോസ്റ്റര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനമാണ് ഇന്ന്. അതിനു മുന്നോടിയായാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള താരങ്ങളാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ അവതരിപ്പിച്ചത്.

## Article Content

സുരേഷ് ഗോപി ആരാധകര്‍ കാത്തിരുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. സുരേഷ് ഗോപിയെ നായകനാക്കി രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ക്യാരക്ടര്‍ റിവീലിംഗ് പോസ്റ്റര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനമാണ് ഇന്ന്. അതിനു മുന്നോടിയായാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള താരങ്ങളാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ അവതരിപ്പിച്ചത്.

വേറിട്ട ഗെറ്റപ്പിലാണ് പോസ്റ്ററില്‍ സുരേഷ് ഗോപി. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് താടിയും നീട്ടിവളര്‍ത്തിയ മുടിയും. വലതുകൈയില്‍ വലിയൊരു ടാറ്റുവും ഉണ്ട്. വാച്ച് റിപ്പയറിംഗ് ചെയ്‍തുകൊണ്ടിരിക്കുകയാണ് നായക കഥാപാത്രം.

എതിറിയല്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സമീന്‍ സലിം ആണ്. നേരത്തെ 'ജീം ബൂം ബാ' എന്ന ചിത്രം ഒരുക്കിയ രാഹുല്‍ രാമചന്ദ്രന്‍ ആണ് സംവിധാനം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്സണ്‍ പൊടുത്താസ്. വിതരണം ഓഗസ്റ്റ് സിനിമാസ്. ചിത്രത്തിന്‍റെ പേരും മറ്റ് അണിയറ പ്രവര്‍ത്തകര്‍ ആരൊക്കെയെന്നതും അടക്കമുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും. സുരേഷ് ഗോപിയുടെ കരിയറിലെ 251-ാം ചിത്രമാണ് ഇത്. നിഥിന്‍ രണ്‍ജി പണിക്കരുടെ കാവല്‍, മാത്യൂസ് തോമസിന്‍റെ ഒറ്റക്കൊമ്പന്‍, ജോഷിയുടെ പാപ്പന്‍ എന്നിവയാണ് സുരേഷ് ഗോപിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റു ചിത്രങ്ങള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/2717/mammootty-and-mohanlal-present-the-first-look-of-sg251)