---
title: "'ഞങ്ങള്‍ക്ക് ഒരു കുട്ടി വരാന്‍ പോവുകയാണ്', വിഷം വെക്കുന്നത് പോലെയാകും; ബാലയ്ക്ക് പിന്തുണയുമായി കോകില "
english_title: "#bala #wife #kokila #pregnant #expecting #responding #amruthasuresh #allegations"
publisher: "moviemax.in"
canonical_url: "https://moviemax.in/news/271680/bala-wife-kokila-pregnant-expecting-responding-amruthasuresh-allegations"
published_at: "2025-02-20T19:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b73a7b69cfe_bala.jpg"
keywords: []
---

# 'ഞങ്ങള്‍ക്ക് ഒരു കുട്ടി വരാന്‍ പോവുകയാണ്', വിഷം വെക്കുന്നത് പോലെയാകും; ബാലയ്ക്ക് പിന്തുണയുമായി കോകില 

> **Lead Summary:** **** മുന്‍ ഭാര്യ അമൃത സുരേഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ബാല. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ബാലയുടെ പ്രതികരണം.

## Article Content

**** മുന്‍ ഭാര്യ അമൃത സുരേഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ബാല. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ബാലയുടെ പ്രതികരണം.

ബാലയ്‌ക്കൊപ്പം ഭാര്യ കോകിലയും വീഡിയോയിലുണ്ട്. താന്‍ സംസാരിച്ചാലും സംസാരിച്ചില്ലെങ്കിലും പ്രശ്‌നമാണെന്നാണ് ബാല പറയുന്നത്. അതേസമയം തങ്ങള്‍ സമാധാനപരമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കോകിലയും പറയുന്നുണ്ട്.

''വളരെ പ്രയാസകരമായ സാഹചര്യമാണ്. കോടതിയില്‍ ഞാന്‍ വാക്ക് കൊടുത്തിരിക്കുകയാണ്. പൊലീസിനും വാക്ക് കൊടുത്തിട്ടുണ്ട്. ഇതേക്കുറിച്ച് ഇനിയൊരിക്കലും പേരെടുത്ത് സംസാരിക്കില്ലെന്ന്.

അന്ന് മുതല്‍ ഇന്ന് വരെ എന്റെ വാക്ക് ഞാന്‍ പാലിക്കുന്നുണ്ട്. പിന്നെ കേസിന് മേല്‍ കേസ് കൊടുത്ത്, എന്റെ വായടപ്പിച്ചാല്‍ മറ്റുള്ളവര്‍ സംസാരിക്കും'' എന്നാണ് ബാല പറയുന്നത്.

മാമ സമാധാനമായി ജീവിക്കാനും, ഒന്നിലും തലയിടാതെ ജീവിക്കണം എന്നുമാണ് ആഗ്രഹിക്കുന്നത്. പക്ഷെ ആ വശത്തു നിന്നുമാണ് ഒന്നിന് പുറകെ ഒന്നായി എന്തെങ്കിലുമൊക്കെ വന്നു കൊണ്ടിരിക്കുന്നതെന്നാണ് കോകില പറയുന്നത്. മുമ്പും വിവാദങ്ങളില്‍ ബാലയ്ക്ക് പിന്തുണയുമായി കോകില രംഗത്തെത്തിയിരുന്നു.

എന്റെ അവസ്ഥ മനസിലാക്കാന്‍ വേണ്ടി പറയുകയാണ്. ഞാന്‍ സംസാരിച്ചാല്‍ എന്റെ പേരില്‍ അടുത്ത കേസ് വരും.സംസാരിച്ചില്ലെങ്കില്‍ യൂട്യൂബുകാരും ചാനലുകാരും അതിന് മേലെ പ്രശ്‌നമാക്കും.

ഞാന്‍ എന്ത് ചെയ്യണം? മിണ്ടണോ അതോ മിണ്ടാതിരിക്കണമോ? മിണ്ടിയാലും കുഴപ്പം, മിണ്ടിയില്ലെങ്കിലും കുഴപ്പം. ഞാന്‍ എന്ത് ചെയ്യണം. ഞാന്‍ എന്റെ ഭാര്യയുടെ കൂടെ സന്തോഷമായി ജീവിക്കുകയാണ്.

ഞങ്ങള്‍ക്ക് ഒരു കുട്ടി വരാന്‍ പോവുകയാണ്. ഞങ്ങളുടെ കുടുംബം നോക്കി പോകുന്നതാകും ഞങ്ങള്‍ക്ക് നല്ലത് എന്നും ബാല പറയുന്നു.

അവരവര്‍ക്ക് അര്‍ഹതപ്പെട്ടത് അവരവര്‍ക്ക് കിട്ടും. തീര്‍ച്ചയായും കിട്ടും. പക്ഷെ ഈ ഫോര്‍ജറി എന്ന വാക്ക് ബാലയ്ക്ക് അര്‍ഹതപ്പെട്ട വാക്കല്ല. അങ്ങനെ പറഞ്ഞാല്‍, മനസറിഞ്ഞ് ഒരുപാട് പേര്‍ക്ക് നന്മ ചെയ്യുന്നുണ്ട്.

ആ നന്മയ്‌ക്കെല്ലാം വിഷം വെക്കുന്നത് പോലെയാകും. അങ്ങനെയുള്ള വാക്ക് മീഡിയ ഉപയോഗിക്കരുത്. ബാല അങ്ങനെയുള്ള ഒരാളല്ലെന്നും ബാല വീഡിയോയില്‍ പറയുന്നുണ്ട്.

അതേസമയം ഗുരുതര ആരോപണങ്ങളാണ് ബാലയ്‌ക്കെതിരെ അമൃത സുരേഷ് ഉയര്‍ത്തിയിരിക്കുന്നത്. ബാല കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ കൃത്രിമത്വം കാണിച്ചുവെന്നാണ് അമൃത ആരോപിക്കുന്നത്.

തങ്ങളുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട കരാറിലെ രേഖയില്‍ ബാല കൃത്രിമത്വം കാണിച്ചു. തന്റെ ഒപ്പ് വ്യാജ്യമായി ഇട്ടു, മകളുടെ പേരിലുള്ള 15 ലക്ഷത്തിന്റെ എഫ്ഡി പിന്‍വലിച്ചു, മകളുടെ ഇന്‍ഷുറന്‍സ് സറണ്ടര്‍ ചെയ്തു എന്നിങ്ങനെയുള്ള പരാതികളാണ് അമൃത ബാലയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/271680/bala-wife-kokila-pregnant-expecting-responding-amruthasuresh-allegations)