---
title: "ഇത്തവണയെങ്കിലും വരുണിന് നീതി കിട്ടുമോ?; ‘ദൃശ്യം 3’ ഔദ്യോഗികമായി പ്രഖ്യാപിച്ച് മോഹൻലാൽ, ഫേസ്ബുക്ക് പോസ്റ്റ്"
english_title: "#Past #Never #Stay #Silent #Mohanlal #confirmed #Drishyam #Facebookpost"
publisher: "moviemax.in"
canonical_url: "https://moviemax.in/news/271637/past-never-stay-silent-mohanlal-confirmed-drishyam-facebookpost"
published_at: "2025-02-20T15:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b6fec098427_tyuyt.jpg"
keywords: []
---

# ഇത്തവണയെങ്കിലും വരുണിന് നീതി കിട്ടുമോ?; ‘ദൃശ്യം 3’ ഔദ്യോഗികമായി പ്രഖ്യാപിച്ച് മോഹൻലാൽ, ഫേസ്ബുക്ക് പോസ്റ്റ്

> **Lead Summary:** **ദൃ**ശ്യം 3 സിനിമ ഉറപ്പിച്ച് നടൻ മോഹൻലാൽ. ‘പാസ്റ്റ് നെവർ സ്റ്റേ സൈലൻ്റ്’ എന്ന ക്യാപ്‌ഷനോടെ നടൻ തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഇതിന് മുൻപ് നിരവധി ചർച്ചകൾ സിനിമ മേഖലയിൽ ദേശ്യം 3 വരുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു.

## Article Content

**ദൃ**ശ്യം 3 സിനിമ ഉറപ്പിച്ച് നടൻ മോഹൻലാൽ. ‘പാസ്റ്റ് നെവർ സ്റ്റേ സൈലൻ്റ്’ എന്ന ക്യാപ്‌ഷനോടെ നടൻ തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഇതിന് മുൻപ് നിരവധി ചർച്ചകൾ സിനിമ മേഖലയിൽ ദേശ്യം 3 വരുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു.

ആ ചർച്ചകൾക്കൊക്കെ ഇപ്പോൾ വിരാമമിട്ടുകൊണ്ടാണ് മോഹൻലാലിന്റെ പോസ്റ്റ് പുറത്തുവന്നിരിക്കുന്നത്. ദൃശ്യം ആദ്യ ഭാഗവും രണ്ടാം ഭാഗവും വലിയ ബോക്സോഫീസ് ഹിറ്റുകളായിരുന്നു.

മലയാളത്തിന് പുറമെ തമിഴ് , തെലുങ് , കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും സിനിമ പുറത്തിറങ്ങിയിരുന്നു. വലിയ അഭിപ്രായം എല്ലാ ഭാഷകളിലും സിനിമയ്ക്ക് നേടാൻ സാധിച്ചിരുന്നു. എന്തായാലും വലിയ ആവേശത്തോടെയാണ് ആരാധകർ ദൃശ്യം 3 യുടെ ആദ്യ അപ്‌ഡേഷൻ ഏറ്റെടുത്തിരിക്കുന്നത്.

മോഹൻലാൽ പോസ്റ്റ് പങ്കുവച്ച് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. 2013ലാണ് ദൃശ്യം സിനിമയുടെ ആദ്യ ഭാഗം തിയറ്ററുകളിലെത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/271637/past-never-stay-silent-mohanlal-confirmed-drishyam-facebookpost)