---
title: "ഷാരുഖ് ഖാന്റെ നായികയായി നയന്‍താര എത്തുന്നു "
english_title: "Nayanthara arrives as the heroine of Shah Rukh Khan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2716/nayanthara-arrives-as-the-heroine-of-shah-rukh-khan"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60d6b62372488_.jpg"
keywords: []
---

# ഷാരുഖ് ഖാന്റെ നായികയായി നയന്‍താര എത്തുന്നു 

> **Lead Summary:** തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താര ബോളിവുഡിലേക്കെന്ന് റിപ്പോര്‍ട്ട്. ബോളിവുഡ് കിംഗ് ഖാന്‍ ഷാരുഖ് ഖാന്റെ നായികയായിട്ടാണ് താരം ബോളിവുഡില്‍ അരങ്ങേറുന്നതെന്നാണ് റിപ്പോര്‍ട്ട്.ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നയന്‍താര ഹീറോയിന്‍ ആവുന്നതെന്നാണ് റിപ്പോര്‍ട്ട്. ആറ്റ്‌ലി സംവിധാനം ചെയ്ത ബിഗിലില്‍ നയന്‍താരയായിരുന്നു നായികയായി എത്തിയത്.

## Article Content

തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താര ബോളിവുഡിലേക്കെന്ന് റിപ്പോര്‍ട്ട്. ബോളിവുഡ് കിംഗ് ഖാന്‍ ഷാരുഖ് ഖാന്റെ നായികയായിട്ടാണ് താരം ബോളിവുഡില്‍ അരങ്ങേറുന്നതെന്നാണ് റിപ്പോര്‍ട്ട്.ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നയന്‍താര ഹീറോയിന്‍ ആവുന്നതെന്നാണ് റിപ്പോര്‍ട്ട്. ആറ്റ്‌ലി സംവിധാനം ചെയ്ത ബിഗിലില്‍ നയന്‍താരയായിരുന്നു നായികയായി എത്തിയത്.

പ്രാരംഭ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അറ്റ്‌ലി സംവിധാനം ചെയ്ത രാജ റാണി എന്ന ചിത്രത്തിലൂടെയായിരുന്നു താരം തമിഴ്‌സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്. നേട്രിക്കണ്‍ ആണ് നയന്‍താരയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. രജനികാന്ത് നായകനാവുന്ന അണ്ണാത്തയിലും നയന്‍താരയാണ് നായിക.

കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ച നിഴല്‍ ആണ് ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം. ഷാരൂഖ് സിനിമയില്‍ എത്തിയതിന്റെ മുപ്പതാം വാര്‍ഷിക ദിനമാണ് ജൂണ്‍ 25. കഴിഞ്ഞ ചില സിനിമകള്‍ വേണ്ട രീതിയില്‍ ശ്രദ്ധ കിട്ടാതായതോടെ താരം ഒരിടവേള സിനിമയില്‍ നിന്ന് എടുത്തിരുന്നു. തിരിച്ചുവരവില്‍ നിരവധി ചിത്രങ്ങളാണ് ഷാരുഖിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2716/nayanthara-arrives-as-the-heroine-of-shah-rukh-khan)