വിവാഹത്തിന് മുമ്പ് വരന്‍റെ രഹസ്യ ബന്ധം അറിഞ്ഞ വധു ഞെട്ടി; ആളെ തിരിച്ചറിഞ്ഞപ്പോൾ... പിന്നെ സംഭവിച്ചത്!

വിവാഹത്തിന് മുമ്പ് വരന്‍റെ രഹസ്യ ബന്ധം അറിഞ്ഞ വധു ഞെട്ടി; ആളെ തിരിച്ചറിഞ്ഞപ്പോൾ... പിന്നെ സംഭവിച്ചത്!
Feb 20, 2025 01:30 PM | By Athira V

( moviemax.in ) ദീർഘകാല പ്രണയത്തിനൊടുവില്‍ വിവാഹം തീരുമാനിക്കുക. ആ വിവാഹത്തിന് തൊട്ടുമുമ്പ് പങ്കാളിയാകാന്‍ പോകുന്നയാൾക്ക് മറ്റൊരു പ്രണയമുണ്ടെന്ന് തിരിച്ചറിയുമ്പോൾ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?

ദീർഘകാലമായി പരിചയമുള്ള, പ്രണയത്തിലുള്ള ആളുടെ ഏതാണ്ടെല്ലാ വിവരങ്ങളും പങ്കാളിക്കും അറിയാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, വിവാഹത്തിന് തൊട്ടുമുമ്പ് മറ്റൊരു പ്രണയമുണ്ടെന്ന വെളിപ്പെടുത്തല്‍ ഏതൊരാളുടെയും മനസ് തകർക്കാന്‍ പോകുന്ന ഒന്നാണ്.

വിവാഹത്തിന് തൊട്ടുമുമ്പ് വരന്‍റെ പ്രണയബന്ധത്തെ കുറിച്ച് അറിഞ്ഞ വധു തകർന്ന് പോയെന്ന് റിപ്പോര്‍ട്ട് ചെയ്തത് ദി മിറാറാണ്. ദീർഘകാല പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, നിശ്ചയിച്ച ദിവസത്തിന് തൊട്ട് മുമ്പ്, വരന്‍ സമൂഹ മാധ്യമത്തിലൂടെ നടത്തിയ ഒരു വെളിപ്പെടുത്തല്‍, വിവാഹത്തിന് മുമ്പ് തന്നെ ആ ബന്ധം അവസാനിപ്പിക്കുന്നതിന് കാരണമായതായും റിപ്പോര്‍ട്ടിൽ പറയുന്നു.

വിവാഹം തീരുമാനിച്ചപ്പോൾ വധു ഇരുവരുടെയും വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളുടെ ചുമതല ഏറ്റെടുത്തു. ഈ സമയം വരന്‍ വിവാഹ വേദി ഒരുക്കുന്നതിനായി ഒരു വിവാഹ പ്ലാനറുടെ സഹായം തേടി. ഒടുവില്‍ വിവാഹ ദിവസത്തിന് തൊട്ട് മുമ്പ് വരന്‍ താന്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കുകയും പ്രശ്നപരിഹാരത്തിനായി സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഉപദേശം തേടുകയുമായിരുന്നു.

വരന്‍റെ സമൂഹ മാധ്യമ കുറിപ്പ് വായിച്ച് വിവരം അറിഞ്ഞ വധു ഞെട്ടി. ഇത്രയും കാലം പ്രണയിച്ചിരുന്നയാളുടെ പുതിയ പങ്കാളിയെ കുറിച്ച് അറിഞ്ഞപ്പോൾ വധു ആകെ തകർന്ന് പോയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. പിന്നാലെ വധു വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. വധുവിന്‍റെ ധാരണകളെയെല്ലാം കാറ്റിൽപ്പറത്തി വരന്‍ പ്രണയത്തിലായത് വിവാഹ പ്ലാനറുമായിട്ടായിരുന്നു.

വരന്‍റെ സ്വവർഗ്ഗ പ്രണയം വധുവിന് അംഗീകരിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹ ശേഷവും താന്‍ പുതിയ പ്രണയം തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതിന് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഉപദേശം എന്താണെന്നും ചോദിച്ചു കൊണ്ടാണ് വരന്‍ തന്‍റെ സമൂഹ മാധ്യമ അക്കൌണ്ടിലൂടെ വെളിപ്പെടുത്തല്‍ നടത്തിയെതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

#bride #shocked #learn #groom's #secret #relationship #before #wedding #When #he #recognized #person #then #what #happened

Next TV

Related Stories
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

Sep 9, 2025 05:26 PM

ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന്...

Read More >>
പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

Sep 9, 2025 02:29 PM

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ...

Read More >>
അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

Sep 8, 2025 01:06 PM

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക...

Read More >>
അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

Sep 8, 2025 12:49 PM

അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

അച്ഛാ പാമ്പ് .... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന...

Read More >>
Top Stories

https://moviemax.in/- //Truevisionall