---
title: "പുതിയ സിനിമ പ്രഖ്യാപിച്ച് മോഹൻലാൽ; തിരക്കഥയും സംവിധാനവും അനൂപ് മേനോൻ"
english_title: "#Mohanlal #directed #AnoopMenon #new #film #update"
publisher: "moviemax.in"
canonical_url: "https://moviemax.in/news/271386/mohanlal-directed-anoopmenon-new-film-update"
published_at: "2025-02-19T15:49:00+05:30"
category: "Malayalam"
language: "ml"
image: "https://moviemax.in/image-uploads/67b5b02dbe096_mohanlal.jpg"
keywords: []
---

# പുതിയ സിനിമ പ്രഖ്യാപിച്ച് മോഹൻലാൽ; തിരക്കഥയും സംവിധാനവും അനൂപ് മേനോൻ

> **Lead Summary:** ** **വൈവിധ്യം നിറഞ്ഞ പ്രൊജക്റ്റുകളാണ് മോഹൻലാലിന്റേതായി വരാനിരിക്കുന്നത് എന്നാണ് സമീപകാലത്തെ പ്രഖ്യാപനങ്ങള്‍ സൂചിപ്പിക്കുന്നത്.

## Article Content

** **വൈവിധ്യം നിറഞ്ഞ പ്രൊജക്റ്റുകളാണ് മോഹൻലാലിന്റേതായി വരാനിരിക്കുന്നത് എന്നാണ് സമീപകാലത്തെ പ്രഖ്യാപനങ്ങള്‍ സൂചിപ്പിക്കുന്നത്.

അക്കൂട്ടത്തിലേക്ക് പുതിയ സിനിമയും പ്രഖ്യാപിച്ചിരിക്കുകയാണ്. സംവിധാനം നിര്‍വഹിക്കുക അനൂപ് മേനോനാണ്. നേരത്തെ മോഹൻലാലിന്റെ പകല്‍ നക്ഷത്രങ്ങളുടെ തിരക്കഥ നടൻ അനൂപ് മേനോനാണ് എഴുതിയിരുന്നു.

[https://www.facebook.com/ActorMohanlal/posts/1207192794107317?ref=embed_post](https://www.facebook.com/ActorMohanlal/posts/1207192794107317?ref=embed_post)

എമ്പുരാനാണ് മോഹൻലാലിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. എത്ര ഗാനങ്ങളാണ് എമ്പുരാനിലുണ്ടാകുക എന്നതും സിനിമാ അനലിസ്റ്റുകള്‍ പുറത്തുവിട്ടിരുന്നു. ആറ് ഗാനങ്ങളാണ് എമ്പുരാനില്‍ ഉണ്ടാകുകയെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/271386/mohanlal-directed-anoopmenon-new-film-update)