---
title: "മോഹന്‍ലാലിന്റെ 'ആറാട്ട്'; പ്രേക്ഷക പ്രതികരണം ഇങ്ങനെ "
english_title: "Mohanlal's 'Arat'; Audience response is as follows"
publisher: "moviemax.in"
canonical_url: "https://moviemax.in/news/27128/mohanlals-arat-audience-response-is-as-follows"
published_at: "2022-02-18T21:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620fc75f4d340_araattu.jpg"
keywords: []
---

# മോഹന്‍ലാലിന്റെ 'ആറാട്ട്'; പ്രേക്ഷക പ്രതികരണം ഇങ്ങനെ 

> **Lead Summary:** **മോ**ഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണന്‍ ഒരുക്കിയ നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് തീയേറ്ററില്‍ എത്തിയിരിക്കുകയാണ്. ഒരു മാസ് എന്റര്‍ടെയ്‌നറാണ് പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകനും മോഹന്‍ലാലും നേരത്തെ അറിയിച്ചിരുന്നു. ഇത് ശരിവെയ്‌ക്കുന്ന തരത്തിലുള്ള പ്രതികരണമാണ് തീയേറ്റില്‍ നിന്നും പുറത്തുവരുന്നത്.

## Article Content

**മോ**ഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണന്‍ ഒരുക്കിയ നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് തീയേറ്ററില്‍ എത്തിയിരിക്കുകയാണ്. ഒരു മാസ് എന്റര്‍ടെയ്‌നറാണ് പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകനും മോഹന്‍ലാലും നേരത്തെ അറിയിച്ചിരുന്നു. ഇത് ശരിവെയ്‌ക്കുന്ന തരത്തിലുള്ള പ്രതികരണമാണ് തീയേറ്റില്‍ നിന്നും പുറത്തുവരുന്നത്.

പഴയ ലാലേട്ടനെ തിരിച്ചു കിട്ടിയെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ ഒരു സസ്‌പെന്‍സ് മാറ്റിവെച്ചിരിക്കുന്നുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. വലിയ ആഘോഷത്തോടെ ആരാധകര്‍ ചിത്രം ഏറ്റെടുത്തെന്നാണ് തീയേറ്ററിലെ ആളുകളുടെ പ്രതികരണത്തില്‍ നിന്നും വ്യക്തമാകുന്നത്.

പുലിമുരുകന്റെ തിരക്കഥ ഒരുക്കിയ ഉദയ്കൃഷ്ണ തന്നെയാണ് ആറാട്ടിന് പിന്നിലും. ലോകമെമ്ബാടുമുള്ള 2700 സ്‌ക്രീനുകളിലാണ് ആറാട്ട് പ്രദര്‍ശനത്തിനെത്തിയത്.

കേരളത്തില്‍ മാത്രം 522 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഒരു പ്രത്യേക ചുമതല നിര്‍വ്വഹിക്കുന്നതിനായി നെയ്യാറ്റിന്‍കരയില്‍ നിന്നും പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ ഗോപന്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

18 കോടി ബഡ്ജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നടന്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, ഷീല, സ്വാസിക, തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/27128/mohanlals-arat-audience-response-is-as-follows)