---
title: "യുഡിസിയെ കണ്ടോ?; കൺമണിയുടെ വീഡിയോയുമായി റിമി"
english_title: "See UDC ?; Rimi with Kanmani's video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2712/see-udc-rimi-with-kanmanis-video"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60d58846c90fa_muktha.jpg"
keywords: []
---

# യുഡിസിയെ കണ്ടോ?; കൺമണിയുടെ വീഡിയോയുമായി റിമി

> **Lead Summary:** ഗായിക റിമി ടോമിയുടെ യൂട്യൂബ് ചാനലിലൂടെയും മുക്തയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് കൺമണി. മുക്തയുടെയും റിമിയുടെ സഹോദരൻ റിങ്കുവിന്റെയും മകളാണ് കിയാര എന്ന കൺമണി. പാട്ടും ഡാൻസും കൊച്ചുവർത്തമാനങ്ങളുമൊക്കെയായി പലപ്പോഴും വീഡിയോകളുടെ ശ്രദ്ധ കവരുന്നതും കൺമണിയാണ്.

## Article Content

ഗായിക റിമി ടോമിയുടെ യൂട്യൂബ് ചാനലിലൂടെയും മുക്തയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് കൺമണി. മുക്തയുടെയും റിമിയുടെ സഹോദരൻ റിങ്കുവിന്റെയും മകളാണ് കിയാര എന്ന കൺമണി. പാട്ടും ഡാൻസും കൊച്ചുവർത്തമാനങ്ങളുമൊക്കെയായി പലപ്പോഴും വീഡിയോകളുടെ ശ്രദ്ധ കവരുന്നതും കൺമണിയാണ്.

ഇപ്പോഴിതാ, കൺമണിയുടെ ഒരു ഡബ്സ്മാഷ് വീഡിയോ ഷെയർ ചെയ്യുകയാണ് റിമി ടോമി. ഞങ്ങളുടെ യുഡിസി കുട്ടി എന്നാണ് റിമി വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പ്. അമ്മേടെ ചക്കര മുത്ത് എന്ന കമന്റുമായി മുക്തയും എത്തിയിട്ടുണ്ട്.

ഡോ. പശുപതി എന്ന ചിത്രത്തിലെ കൽപ്പനയും ജഗദീഷും ഒന്നിച്ച് അഭിനയിച്ച രസകരമായ സീനാണ് കൺമണി അവതരിപ്പിക്കുന്നത്. മഞ്ഞസാരിയും ബ്ലൗസും കൂളിംഗ് ഗ്ലാസ്സും വെച്ചു നടക്കുന്ന കൽപ്പനയുടെ യുഡിസി എന്ന കഥാപാത്രം കുട്ടികൾക്കു പോലും പ്രിയങ്കരിയാണ്.

> “എത്ര വട്ടം ഞാൻ പറഞ്ഞു, എന്നെ യുഡിസി യുഡിസി എന്നു വിളക്കല്ലേ,” എന്ന് പരിഭവത്തിൽ പറയുന്ന കൽപ്പനയുടെ കഥാപാത്രത്തെ രസകരമായി തന്നെ അവതരിപ്പിക്കുകയാണ് കൺമണി.

മഴവിൽ മനോരമയിൽ റിമി ജഡ്ജായി എത്തുന്ന ‘സൂപ്പർ 4’ എന്ന റിയാലിറ്റി ഷോയിലും അടുത്തിടെ റിമിക്കൊപ്പം കൺമണി എത്തിയിരുന്നു. ഒപ്പം റിമിയുടെ സഹോദരിയുടെ മകൻ കുട്ടാപ്പിയും ഉണ്ടായിരുന്നു. തമാശകളും കളിചിരികളും പാട്ടുകളുമൊക്കെയായി വേദിയെ കയ്യിലെടുത്താണ് രണ്ടുപേരും തിരിച്ചു പോയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2712/see-udc-rimi-with-kanmanis-video)