---
title: "അനൂപ് കൃഷ്ണന്റെ വധു ഐശ്വര്യക്ക് നേരെ ബോഡിഷെയിമിംഗ്"
english_title: "Body shaming against Anoop Krishnan's bride Aishwarya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2710/body-shaming-against-anoop-krishnans-bride-aishwarya"
published_at: "2021-10-04T21:49:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60d56ea2726a0_ .jpg"
keywords: []
---

# അനൂപ് കൃഷ്ണന്റെ വധു ഐശ്വര്യക്ക് നേരെ ബോഡിഷെയിമിംഗ്

> **Lead Summary:** മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് അനൂപ്. സീത കല്യാണത്തിലെ കല്യാണായി വന്ന് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരം പിന്നീട് ബിഗ് ബോസിലും എത്തുകയായിരുന്നു. ഇതോടെയാണ് നടനെ ആരാധകര്‍ കൂടുതല്‍ അറിഞ്ഞത്. കഴിഞ്ഞ ദിവസമാണ് അനൂപ് കൃഷ്ണന്റെയും ഐശ്വര്യയുടെയും വിവാഹനിശ്ചയം കഴിഞ്ഞത്.

## Article Content

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് അനൂപ്. സീത കല്യാണത്തിലെ കല്യാണായി വന്ന് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരം പിന്നീട് ബിഗ് ബോസിലും എത്തുകയായിരുന്നു. ഇതോടെയാണ് നടനെ ആരാധകര്‍ കൂടുതല്‍ അറിഞ്ഞത്. കഴിഞ്ഞ ദിവസമാണ് അനൂപ് കൃഷ്ണന്റെയും ഐശ്വര്യയുടെയും വിവാഹനിശ്ചയം കഴിഞ്ഞത്.

[https://www.instagram.com/p/CQfZ_6ppccC/?utm_medium=copy_link](https://www.instagram.com/p/CQfZ_6ppccC/?utm_medium=copy_link)

നേരത്തെ വിവാഹനിശ്ചയത്തെക്കുറിച്ച് പറഞ്ഞ് അനൂപ് എത്തിയിരുന്നു. ഐശ്വര്യയുമൊത്തുള്ള ചിത്രം പങ്കുവെച്ചാണ് ആ സന്തോഷ വാര്‍ത്ത അറിയിച്ചത്. പിന്നാലെ ആശംസ അറിയിച്ച് നിരവധി പേരാണ് വന്നത്. എന്നാല്‍ തൊട്ടുപിന്നാലെ തന്നെ ഐശ്വര്യയുടെ നേര്‍ക്ക് ബോഡിഷെയിമിംഗ് ആരംഭിക്കുകയും ചെയ്തു.

വധു മിടുക്കിയായ ഡോക്ടര്‍ ആണ്. പക്ഷെ അതൊന്നുമല്ല, സൈബര്‍ അണികള്‍ക്ക് വിഷയം. വരനെക്കാളും വധുവിന് തടി കൂടുതല്‍ എന്നതാണ് ഇവര്‍ക്ക് പ്രശ്‌നം. ഒട്ടേറെ യൂട്യൂബ് ചാനലുകളില്‍ വിവാഹനിശ്ചയ വീഡിയോ പ്രത്യക്ഷപ്പെട്ടു. ഇവിടങ്ങളിലാണ് കമന്റുമായി ഓരോരുത്തര്‍ എത്തിയിരിക്കുന്നത്.

ഐശ്വര്യയുടെ ചിത്രത്തിന് താഴെ ആണ് വണ്ണം കൂടിപോയി, അന്ന് കണ്ട ആള്‍ അല്ല ഇത് എന്ന തരത്തിലുള്ള കമന്റ് വരുന്നത്. എന്നാല്‍ ഇതിനോട് താരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെയും സിനിമാ താരങ്ങള്‍ ഇത്തരം പ്രശ്‌നം നേരിട്ടിരുന്നു. ചിലര്‍ ഇതൊന്നും മൈന്‍ഡ് ചെയ്യാതെ നില്‍ക്കാറാണ് പതിവ് . പറയാനുള്ളത് പറഞ്ഞ് അവര്‍ പോവും , പ്രതികരിച്ചാല്‍ അതിനെ സമയം കാണുള്ളു, എന്ന തരത്തില്‍ ഐശ്വര്യയെ സപ്പോര്‍ട്ട് ചെയ്തും ആളുകള്‍ രംഗത്തെത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2710/body-shaming-against-anoop-krishnans-bride-aishwarya)