---
title: "സമ്പത്തിലും മുന്നില്‍ തന്നെ ഇളയ ദളപതി വിജയ് ;വാര്‍ഷിക വരുമാനം ഇതാ"
english_title: "Junior Commander Vijay is ahead in wealth; here is the annual income"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2707/junior-commander-vijay-is-ahead-in-wealth-here-is-the-annual-income"
published_at: "2021-10-04T21:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60d5627eac1e5_ 2.jpg"
keywords: []
---

# സമ്പത്തിലും മുന്നില്‍ തന്നെ ഇളയ ദളപതി വിജയ് ;വാര്‍ഷിക വരുമാനം ഇതാ

> **Lead Summary:** രജനീകാന്തിന് ശേഷം തമിഴ് സിനിമയില്‍ എറ്റവും കൂടുതല്‍ താരമൂല്യമുളള നടനായ താരമാണ് ദളപതി വിജയ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തുടര്‍ച്ചയായ വിജയ ചിത്രങ്ങളാണ് വിജയ്ക്ക് ലഭിക്കുന്നത്. മികച്ച പ്രതികരണത്തോടൊപ്പം കളക്ഷന്റെ കാര്യത്തില്‍ വലിയ നേട്ടമുണ്ടാക്കിയ സിനിമകളാണ് നടന്റെതായി ഇറങ്ങിയത്. വിജയ പരാജയങ്ങള്‍ മാറിമറിഞ്ഞ കരിയറാണ് ദളപതിയുടേത്. റൊമാന്‌റിക്ക് ചിത്രങ്ങള്‍ ചെയ്തുതുടങ്ങിയ താരം പിന്നീട് മാസ് സിനിമകളിലെ നായകനായും മാറി. ആരാധകര്‍ക്ക് വേണ്ടിയാണ് വിജയ് ഇപ്പോള്‍ സിനിമകള്‍ ചെയ്യാറുളളത്.

## Article Content

രജനീകാന്തിന് ശേഷം തമിഴ് സിനിമയില്‍ എറ്റവും കൂടുതല്‍ താരമൂല്യമുളള നടനായ താരമാണ് ദളപതി വിജയ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തുടര്‍ച്ചയായ വിജയ ചിത്രങ്ങളാണ് വിജയ്ക്ക് ലഭിക്കുന്നത്. മികച്ച പ്രതികരണത്തോടൊപ്പം കളക്ഷന്റെ കാര്യത്തില്‍ വലിയ നേട്ടമുണ്ടാക്കിയ സിനിമകളാണ് നടന്റെതായി ഇറങ്ങിയത്. വിജയ പരാജയങ്ങള്‍ മാറിമറിഞ്ഞ കരിയറാണ് ദളപതിയുടേത്. റൊമാന്‌റിക്ക് ചിത്രങ്ങള്‍ ചെയ്തുതുടങ്ങിയ താരം പിന്നീട് മാസ് സിനിമകളിലെ നായകനായും മാറി. ആരാധകര്‍ക്ക് വേണ്ടിയാണ് വിജയ് ഇപ്പോള്‍ സിനിമകള്‍ ചെയ്യാറുളളത്.

ഫാന്‍സ് പ്രതീക്ഷിക്കുന്ന എല്ലാ മാസ് ഘടകങ്ങളും ഉള്‍പ്പെടുത്തിയുളള വിജയ് ചിത്രങ്ങള്‍ വരുന്നു. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ 64 സിനിമകള്‍ മാത്രമാണ് വിജയുടതായി ഇതുവരെ പുറത്തിറങ്ങയത്. തമിഴിലെ മുന്‍നിര സംവിധായകരും നവാഗതരുമെല്ലാം ദളപതിയെ നായകനായി സിനിമകള്‍ എടുത്തു. തമിഴ്‌നാട്ടിലെന്ന പോലെ മറ്റു സംസ്ഥാനങ്ങളിലും നിരവധി ആരാധകരാണ് വിജയ്ക്കുളളത്.

അതേസമയം ഇന്ത്യന്‍ സിനിമയിലെ തന്നെ സമ്പന്നനായ താരങ്ങളില്‍ ഒരാളാണ് വിജയ്. തമിഴ് സൂപ്പര്‍താരത്തിന്‌റെ മൊത്തം ആസ്ഥി എത്രയാണെന്നുളള വിവരം സോഷ്യല്‍ മീഡിയില്‍ പുറത്തുവന്നിരിക്കുകയാണ്. 2021ലെ കണക്ക് പ്രകാരം 56 മില്യണ്‍ ഡോളര്‍(ഏതാണ് 410 കോടി) ആസ്ഥിയാണ് ദളപതി വിജയ്ക്കുളളത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

100 മുതല്‍ 120 കോടി വരെയാണ് വിജയുടെ വാര്‍ഷിക വരുമാനമായി കണക്കാക്കുന്നത്. സിനിമകള്‍ക്ക് പുറമെ പരസ്യങ്ങളിലും അഭിനയിക്കാറുണ്ട് വിജയ്. കൊക്ക കോള, ചെന്നൈ സൂപ്പര്‍കിംഗസ് ടീം എന്നിവയുടെ പരസ്യങ്ങളില്‍ വിജയ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പരസ്യങ്ങളിലൂടെ 10 കോടി രൂപയാണ് വിജയുടെ വരുമാനം.

നിരവധി ആഡംബര വാഹനങ്ങളും കൈവശമുളള താരമാണ് വിജയ്. 6 കോടി രൂപയുടെ റോള്‍സ് റോയ്‌സ് ഗോസ്റ്റ്, 1.30 കോടിയുടെ ഓഡി എ 8, 75 ലക്ഷം വിലയുളള ബിഎംഡബ്യൂ സീരീസ് 5, 90 ലക്ഷം വിലയുളള ബിഎംഡബ്യൂ എക്‌സ് 6, 35 ലക്ഷം വിലയുളള മിനി കൂപ്പര്‍ തുടങ്ങിയ വാഹനങ്ങള്‍ വിജയ്ക്ക് സ്വന്തമായുണ്ട്.

അതേസമയം ബീസ്റ്റ് എന്ന പുതിയ ചിത്രത്തിനായി 100 കോടി രൂപയാണ് ദളപതി വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. കോലമാവ് കോകില, ഡോക്ടര്‍ എന്നീ സിനിമകള്‍ക്ക് ശേഷം സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാര്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്. പ്രതിഫലത്തിന്‌റെ കാര്യത്തില്‍ രജനീകാന്താണ് മുന്‍പ് വിജയ്ക്ക മുന്നില്‍ ഉണ്ടായിരുന്നത്. ദര്‍ബാര്‍ എന്ന ചിത്രത്തിനായി 90 കോടി രൂപയാണ് രജനീകാന്ത് വാങ്ങിയത്. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തമിഴ് താരങ്ങളില്‍ രജനിയെ മറകടന്ന് മുന്നില്‍ എത്തിയിരിക്കുകയാണ് വിജയ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2707/junior-commander-vijay-is-ahead-in-wealth-here-is-the-annual-income)