ലിസ്റ്റിൻ സ്റ്റീഫന് ഇല്ലാത്ത ഇല്ലാത്ത ഇടപാടുകളില്ല, ക്രിക്കറ്റ് ക്ലബ്, കോളേജ്, ബാർ,....! തുറന്ന് പറഞ്ഞ് ജോബി ജോർജ്

ലിസ്റ്റിൻ സ്റ്റീഫന് ഇല്ലാത്ത ഇല്ലാത്ത ഇടപാടുകളില്ല, ക്രിക്കറ്റ് ക്ലബ്, കോളേജ്, ബാർ,....! തുറന്ന് പറഞ്ഞ് ജോബി ജോർജ്
2025-02-15T15:32:00 | By Jain Rosviya

സാമ്പത്തിക നേട്ടവും നിരൂപക പ്രശംസയും ഒരുപോലെ ലഭിച്ച സിനിമകൾ നിർമ്മിച്ച നിർമാതാവാണ് ജോബി ജോർജ്. ​ഗുഡ്വിൽ എന്റർടെയിന്റസിന്റെ അമരക്കാരനായ ജോബി ജോർജിന് ഇന്ന് വലിയ ജനശ്രദ്ധയും ലഭിക്കുന്നുണ്ട്.

അഭിപ്രായങ്ങൾ തുറന്ന് പറയുന്ന വ്യക്തിയാണ് ജോബി ജോർജ്. ഇത് പലപ്പോഴും വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്. നടൻ ഷെയിൻ നി​ഗവുമായുണ്ടായ പ്രശ്നം സിനിമാ ലോകത്ത് ഏറെ ചർച്ചയായതാണ്.

നാരായണീന്റെ മൂന്നാണ്മക്കളാണ് ​ജോബി ജോർജിന്റെ അടുത്തിടെ റിലീസ് ചെയ്ത സിനിമ. കിഷ്കിന്ധകാണ്ഡത്തിന് ശേഷം ​ഗുഡ്വിൽ എന്റർടെയിൻമെന്റ്സ് നിർമ്മിക്കുന്ന സിനിമയാണിത്.

നല്ല സിനിമകൾ കൊണ്ട് വന്നിട്ടും ​ഗുഡ്വിൽ എന്റർടെയിൻമെന്റ്സിന് പുരസ്കാരങ്ങൾ ലഭിക്കാതെ പോയതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ജോബി ജോർജ്.

ഗുഡ് വിലിന്റെ സ്വകാര്യ ദുഖമാണത്. അവാർഡ് കൊടുക്കുന്നവർക്ക് വലിയ കമ്പനികളായ ആശിർവാദിനോടും ​ഗോ​കുലം ​ഗോപാലനോടും ലിസ്റ്റിൻ സ്റ്റീഫനോടുമാണ് ഇഷ്ടമെങ്കിൽ എനിക്കെന്ത് ചെയ്യാൻ പറ്റും.

അവാർഡ് ഞാൻ പിടിച്ച് മേടിക്കുന്നതല്ലല്ലോ. ​ ആശിർവാദും ​ഗോ​ഗുലം ഫിലിംസുമൊക്കെ ഇവിടെ നമ്പർ വൺ ആണെന്നതിൽ ഒരു സംശയവും വേണ്ട. ലിസ്റ്റിൻ സ്റ്റീഫന് ഇല്ലാത്ത ഇല്ലാത്ത ഇടപാടുകളില്ല. നാൽപതോ അമ്പതോ തിയറ്ററായി. ഫുട്ബോൾ ക്ലബ്ബായി.

എക്സ്പോർട്ടിം​ഗ്, ക്രിക്കറ്റ് ക്ലബ്, കോളേജ്, ബാർ, പച്ചക്കറി ഹോൾ സെയിൽ, സ്റ്റുഡിയോ അങ്ങനെ പല പരിപാടികളുമുണ്ട്. അദ്ദേഹത്തിന്റെ കഠിനാധ്വാനം കൊണ്ടാണ് ഇത്രയും വലിയ നിലയിലെത്തിയതെന്ന് ജോബി ജോർജ് വ്യക്തമാക്കി.

ചെറിയ വരുമാനം കൊണ്ട് ഞങ്ങൾ സന്തോഷിച്ച് ജീവിക്കുകയാണെന്നും നിർമാതാവ് പറഞ്ഞു. മലയാള സിനിമാ ലോകത്തിൽ നിന്ന് തനിക്ക് തിക്താനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ജോബി ജോർജ് വ്യക്തമാക്കി.

മാസം 75 ലക്ഷം രൂപ ഒരു മാസമുണ്ടെങ്കിലേ ​ഗുഡ്വിൽ എന്റർടെയിൻമെന്റ്സിന് ചലിക്കാൻ പറ്റൂ. എല്ലാ ജീവനക്കാർക്കും നാല് നേരം സൗജന്യ ഭക്ഷണവും അക്കൊമാെഡേഷനുമായിരുന്നു. നാല് ഷെഫ് ഞങ്ങൾക്കുണ്ട്. വലിപ്പം പറയുകയല്ല.

അവർ കുക്ക് ചെയ്യുന്ന ഭക്ഷണം ആണ് എന്റെ അമ്മയും ഭാര്യയും കഴിക്കുന്നത്. ​ഗുഡ്വിൽ ഫൗണ്ടേഷനുണ്ട്. കഴിഞ്ഞ വർഷം 48 ലക്ഷം രൂപ ചാരിറ്റിക്ക് സംഭാവന ചെയ്തു. തന്നെ വേദനിപ്പിച്ചവരെല്ലാം രണ്ട് വർഷത്തിനകം തകർന്ന് പോയതാണെന്നും താൻ കണ്ടതെന്നും ജോബി ജോർജ് വ്യക്തമാക്കി.



Content Highlight: #ListinStephen #Cricket #Club #College #Bar #JobyGeorge

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup