---
title: "'വേദനയെടുക്കുന്നു, വലിക്കല്ലെടാ പൊന്നൂ...' എന്നാണ് സുധി ചേട്ടന്‍ അവസാനം പറഞ്ഞത്! മരിച്ച് പോകുമെന്ന് കരുതിയില്ല"
english_title: "#viral #post #about #late #actor #kollamsudhi #last #words #after #he #met #accident"
publisher: "moviemax.in"
canonical_url: "https://moviemax.in/news/270400/viral-post-about-late-actor-kollamsudhi-last-words-after-he-met-accident"
published_at: "2025-02-15T11:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b034e43b89a_1.jpg"
keywords: []
---

# 'വേദനയെടുക്കുന്നു, വലിക്കല്ലെടാ പൊന്നൂ...' എന്നാണ് സുധി ചേട്ടന്‍ അവസാനം പറഞ്ഞത്! മരിച്ച് പോകുമെന്ന് കരുതിയില്ല

> **Lead Summary:** മിമിക്രി ലോകത്ത് നിന്ന് സിനിമയിലേക്കും മറ്റു ഉയരങ്ങളും കീഴടക്കിയ നടന്‍ കൊല്ലം സുധിയുടെ അകാലത്തിലുള്ള വേര്‍പാടില്‍ നിന്ന് ഇനിയും മുക്തരായിട്ടില്ല നടന്റെ ഭാര്യയെയും മറ്റു കുടുംബാംഗങ്ങളും. സ്റ്റേജ് പരിപാടി കഴിഞ്ഞ് കാറില്‍ യാത്ര ചെയ്ത ഉണ്ടായ അപകടത്തിലാണ് സുധി മരണപ്പെടുന്നത്.

## Article Content

മിമിക്രി ലോകത്ത് നിന്ന് സിനിമയിലേക്കും മറ്റു ഉയരങ്ങളും കീഴടക്കിയ നടന്‍ കൊല്ലം സുധിയുടെ അകാലത്തിലുള്ള വേര്‍പാടില്‍ നിന്ന് ഇനിയും മുക്തരായിട്ടില്ല നടന്റെ ഭാര്യയെയും മറ്റു കുടുംബാംഗങ്ങളും. സ്റ്റേജ് പരിപാടി കഴിഞ്ഞ് കാറില്‍ യാത്ര ചെയ്ത ഉണ്ടായ അപകടത്തിലാണ് സുധി മരണപ്പെടുന്നത്.

അന്ന് സുധിയുടെ കൂടെയുണ്ടായിരുന്ന ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും ഒക്കെ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ഡ്രൈവര്‍ക്കൊപ്പം മുന്‍ സീറ്റിലിരുന്ന് സുധി മാത്രമാണ് മരണപ്പെട്ടത്. മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയ അപകടമായിരുന്നു അത്.

സാമ്പത്തികമായി വളരെ പിന്നോക്കം നിന്ന് സുധിയുടെ കുടുംബത്തെ എല്ലാ നല്ല മനസ്സുകളും ചേര്‍ത്ത് പിടിച്ചു. നടന്റെ ഭാര്യക്കും മക്കള്‍ക്കും താമസിക്കുന്നതിനായി സ്ഥലം വാങ്ങി അവിടെ ഒരു വീട് വെച്ച് കൊടുത്തിരിക്കുകയാണ്. മുന്‍പ് പല അഭിമുഖങ്ങളിലൂടെയും ഭര്‍ത്താവിന്റെ പെട്ടെന്നുള്ള വിയോഗത്തെക്കുറിച്ച് സുധിയുടെ ഭാര്യ രേണു സംസാരിച്ചിരുന്നു.

ഇപ്പോഴിതാ സുധിയ്ക്ക് അപകടമുണ്ടായപ്പോള്‍ ആദ്യം ഓടിയെത്തിയവരില്‍ ഒരാള്‍ എഴുതിയ കമന്റ് പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് രേണു. അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് പുതിയ പുറത്തേക്ക് എടുക്കുമ്പോള്‍ അദ്ദേഹം അവസാനമായി പറഞ്ഞതെന്താണെന്നും ഒരിക്കലും മരിച്ചുപോകുമെന്ന് കരുതിയില്ലെന്നുമാണ് ഒരാള്‍ കമന്റിലൂടെ പറഞ്ഞത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ മറുപടിയുമായി രേണു എത്തി.

'എല്ലാവരോടും ഒരുപോലെ സ്‌നേഹം കാണിക്കാന്‍ അറിയുന്ന ഒരാള്‍ ആയിരുന്നു സുധി ചേട്ടന്‍. അന്ന് കൈപ്പമംഗലം പനമ്പിക്കുന്നില്‍ അവരുടെ കാര്‍ അപകടത്തില്‍ പെടുമ്പോള്‍ ഞാനും അവിടെ ഉണ്ടായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തി ഞങ്ങള്‍ ആദ്യം പുറത്തെടുത്തത് ബിനു അടിമാലിയെ ആയിരുന്നു. പിന്നെ പുറത്തെടുത്തത് സുധി ചേട്ടനെയാണ്.

പുറത്തെടുക്കുമ്പോള്‍ സുധി ചേട്ടന്‍ പറഞ്ഞ ഒരു വാക്കുണ്ട്, വലിക്കല്ലേടാ പൊന്നു... വേദന എടുക്കുന്നടാ എന്ന്. അപ്പോഴും ഞങ്ങള്‍ അദ്ദേഹം മരിക്കുമെന്ന് കരുതിയില്ല ഒരുപാട് വിഷമമായി...' എന്നാണ് ഒരാള്‍ സുധിയുടെ അവസാനം നിമിഷത്തെക്കുറിച്ച് കമന്റില്‍ എഴുതിയത്.

ഈ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് രേണു സുധി എത്തിയത്. 'എത്ര നെഗറ്റീവ് കേട്ടിട്ടും കരയാതെ, തളരാത്ത ഞാന്‍ ഈ കമന്റില്‍ തകര്‍ന്നു. മിസ് യു സുധി ചേട്ടാ...' എന്നാണ് രേണു പറയുന്നത്.

2023 ജൂണ്‍ 5നാണ് കൊല്ലം സുധി അപകടത്തില്‍പ്പെടുന്നത്. കോഴിക്കോട് ഒരു പരിപാടിയില്‍ പങ്കെടുത്തതിനു ശേഷം തിരികെ വരുമ്പോള്‍ തൃശ്ശൂരില്‍ വച്ചാണ് അപകടം ഉണ്ടാകുന്നത്. നടന്‍ സഞ്ചരിച്ചിരുന്ന കാര്‍ പിക്കപ്പ് ട്രക്കില്‍ ഇരിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.

ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞ സുധിയുടെ രണ്ടാമത്തെ ഭാര്യയാണ് രേണു. ആദ്യബന്ധത്തിലെ മകനും ഇവരുടെ കൂടെ ആയിരുന്നു. ഇപ്പോള്‍ മക്കളുടെ കൂടെ പുതിയ വീട്ടിലാണ് രേണു താമസിക്കുന്നത്. ഒപ്പം അഭിനയത്തിലും ചുവടുറപ്പിച്ചിരിക്കുകയാണ് താരപത്‌നി.

### Related Links & Sources
- [Original Story Source](https://moviemax.in/news/270400/viral-post-about-late-actor-kollamsudhi-last-words-after-he-met-accident)