അലവലാതി, മഞ്ജുവിന് ഡ്രസ് വാങ്ങി കൊടുക്കാനുള്ള പാങ്ങുണ്ടോ ഇവന്? എവിടെ വച്ച് കണ്ടാലും മൂക്ക് ഇടിച്ച് പരത്തും -ശാന്തിവിള ദിനേശ്

 അലവലാതി, മഞ്ജുവിന് ഡ്രസ് വാങ്ങി കൊടുക്കാനുള്ള പാങ്ങുണ്ടോ ഇവന്? എവിടെ വച്ച് കണ്ടാലും മൂക്ക് ഇടിച്ച് പരത്തും -ശാന്തിവിള ദിനേശ്
Feb 14, 2025 12:47 PM | By Jain Rosviya

(moviemax.in) തന്റെ തുറന്നടിച്ചുള്ള പ്രസ്താവനകളിലൂടെ നിരന്തരം വാര്‍ത്തകളില്‍ ഇടം നേടുന്ന വ്യക്തിയാണ് ശാന്തിവിള ദിനേശ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ വിവാദ താരം സന്തോഷ് വര്‍ക്കി എന്ന ആറാട്ട് അണ്ണനെതിരെ തുറന്നടിച്ചിരിക്കുകയാണ് ശാന്തിവിള ദിനേശ്.

ആറാട്ടണ്ണനെ എവിടെ വച്ച് കണ്ടാലും ഇടിയ്ക്കുമെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശാന്തിവിള ദിനേശ്.

''ആ പിച്ചക്കാരന്‍ ചെക്കനെ ഇനിയെന്ത് കേസ് വന്നാലും ശരി എവിടെ വച്ച് കണ്ടാലും ഇടി കൊടുക്കും. വൃത്തികെട്ട ചെറുക്കനാണ്. അലവലാതി. ഒരു സിമ്മില്‍ നിന്നും വിളിക്കുന്നു. നിന്നോട് സംസാരിക്കാന്‍ താല്‍പര്യമില്ല എന്ന് പറയുമ്പോള്‍ മാന്യനാണെങ്കില്‍ അവിടെ നിര്‍ത്തും.

ഇത് അഞ്ച് മിനുറ്റ് വേറെ സിമ്മില്‍ നിന്നും വിളിക്കുന്നു. നിന്നോട് സംസാരിക്കാനില്ലെന്ന് ഞാന്‍ പറഞ്ഞതല്ലേ ഫോണ്‍ വെക്കെന്ന് ഞാന്‍ പറഞ്ഞു. 15-20 മിനുറ്റ് കഴിഞ്ഞ് മൂന്നാമതൊരു സിമ്മില്‍ നിന്നും വിളിച്ചു.

ഇവന്റെ അച്ഛനും അമ്മയും കുറേ സിമ്മുകള്‍ വാങ്ങിക്കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നു'' എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.

നാലാമത്തെയോ അഞ്ചാമത്തെയോ സിമ്മില്‍ നിന്നും വിളിച്ചപ്പോഴാണ് ഞാന്‍ എന്ത് കേസ് വന്നാലും ശരി നിന്റെ മൂക്ക് ഇടിച്ച് ശരിയാക്കുമെന്ന് പറഞ്ഞത്. അത് എവിടെ വച്ച് കിട്ടിയാലും കൊടുക്കും എന്നും ശാന്തിവിള ദിനേശ് പറയുന്നുണ്ട്.

പിന്നാലെ മഞ്ജു വാര്യരെ കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് സന്തോഷ് വര്‍ക്കി പറഞ്ഞതിനെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിക്കുന്നുണ്ട്.

''മഞ്ജു വാര്യരുടെ സഹോദരനൊക്കെ എങ്ങനെയാണ് ആണായിട്ട് നടക്കുന്നത്. മഞ്ജു വാര്യരുടെ അച്ഛനെ വിളിച്ച് പറയുകയാണ്, ചേച്ചിയെ എനിക്ക് കെട്ടിച്ചു തരണം എന്ന്.

അവള്‍ക്കൊരു ഡ്രസ് വാങ്ങി കൊടുക്കാനുള്ള പാങ്ങുണ്ടോ ഇവന്? അവനോട് പറഞ്ഞേക്ക് അവന്റെ കഷ്ടകാലം തുടങ്ങുന്നത് ശാന്തിവിള ദിനേശിന്റെ മുന്നില്‍ വരുമ്പോഴാണ് എന്ന്. ഇനിയിപ്പോള്‍ അകത്ത് കിടക്കേണ്ടി വന്നാലും, അവള്‍ ഒറ്റപ്പെട്ട് പോയാലും ശരി അവന്റെ മൂക്ക് ഞാന്‍ ഇടിച്ചു പരത്തും'' എന്നാണ് അദ്ദേഹം പറയുന്നത്.

അതേസമയം മലയാള സിനിമയുടെ ബജറ്റ് കൂടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിക്കുന്നുണ്ട്. ''ചെക്ക് ഒപ്പിടാന്‍ പതിനെട്ട് വയസാകണമെന്ന് പറഞ്ഞപ്പോള്‍ കാത്തിരുന്ന പയ്യന്‍ നിര്‍മ്മിച്ച സിനിമയാണ് മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹിറ്റായ ചെമ്മീന്‍.

അതുപോലുള്ള നിര്‍മ്മാതാക്കള്‍ ഉണ്ടായിരുന്ന മലയാള സിനിമയാണ്. ഇപ്പോള്‍ കണക്കുക്കൂട്ടല്‍ ഇല്ല. നാല് കോടി മുടക്കി സിനിമ തീര്‍ക്കാമെന്ന് പറഞ്ഞ് 20 കോടിയായാല്‍ എത്ര ഇരട്ടിയായി?'' എന്നാണ് അദ്ദേഹം ചോദിക്കുന്നത്.



#santhiviladinesh #Manjuwarrier #see #arattannan #blow nose

Next TV

Related Stories
'കാലില്‍ തൊടുന്നത് പോലും അറിഞ്ഞിരുന്നില്ല; ഇപ്പോള്‍ തനിയെ നടക്കാം'; സന്തോഷം പങ്കുവച്ച് സായ് കുമാര്‍

Mar 12, 2025 09:23 AM

'കാലില്‍ തൊടുന്നത് പോലും അറിഞ്ഞിരുന്നില്ല; ഇപ്പോള്‍ തനിയെ നടക്കാം'; സന്തോഷം പങ്കുവച്ച് സായ് കുമാര്‍

ഷുഗർ ഉണ്ടായതിനാൽ കാലിൽ ഉണ്ടായ ഒരു മുറിവ് ഉണങ്ങാതിരുന്നതും കൂടുതൽ പ്രശ്നങ്ങൾക്കു കാരണമായി....

Read More >>
റിലീസ് തിയ്യതി ഉറപ്പിച്ച് മമ്മൂട്ടി, ബസൂക്കയുടെ കൗണ്ട് ഡൗണ്‍ പോസ്റ്റര്‍ 30 ദിവസങ്ങള്‍ക്ക് മുൻപേ പുറത്ത്!

Mar 12, 2025 07:04 AM

റിലീസ് തിയ്യതി ഉറപ്പിച്ച് മമ്മൂട്ടി, ബസൂക്കയുടെ കൗണ്ട് ഡൗണ്‍ പോസ്റ്റര്‍ 30 ദിവസങ്ങള്‍ക്ക് മുൻപേ പുറത്ത്!

മ്മൂട്ടിയുടെ വ്യത്യസ്‍തമായ ഒരു മലയാള സിനിമയായിരിക്കും ബസൂക്ക എന്നുമാണ് പ്രതീക്ഷിക്കപ്പെടുകയും...

Read More >>
ആ കുഞ്ഞുങ്ങൾ അവരുടെ മരണം വരെ ആ സീൻ ഓർത്തിരിക്കും, കുഞ്ഞുങ്ങളുടെ മനോനില ഒരു പാർട്ടിയും പരിശോധിച്ചില്ല -സീമ

Mar 11, 2025 04:00 PM

ആ കുഞ്ഞുങ്ങൾ അവരുടെ മരണം വരെ ആ സീൻ ഓർത്തിരിക്കും, കുഞ്ഞുങ്ങളുടെ മനോനില ഒരു പാർട്ടിയും പരിശോധിച്ചില്ല -സീമ

ഉണ്ണി മുകുന്ദൻ ടൈറ്റിൽ റോളിലെത്തിയ സിനിമ വയലൻസിന് വലിയ പ്രാധാന്യം നൽകിയാണ് ചിത്രീകരിച്ചത്....

Read More >>
വിസ്മയയെ ഓസ്‌ട്രേലിയയില്‍ വെച്ച് കാണാതായി, മോഹന്‍ലാലിന് താനഭിനയിച്ച സിനിമകളുടെ ക്ലൈമാക്‌സിനെക്കാളും ഭീകരമായിരുന്നു -അഷ്‌റഫ്

Mar 11, 2025 12:55 PM

വിസ്മയയെ ഓസ്‌ട്രേലിയയില്‍ വെച്ച് കാണാതായി, മോഹന്‍ലാലിന് താനഭിനയിച്ച സിനിമകളുടെ ക്ലൈമാക്‌സിനെക്കാളും ഭീകരമായിരുന്നു -അഷ്‌റഫ്

അന്ന് ലാലിന്റെ സമയം നല്ലതായിരുന്നത് കൊണ്ട് അവരുടെ ബാഗ് തൂണിന്റെ ചുവട്ടില്‍ സുരക്ഷിതമായി ഇരിക്കുന്ന നിലയില്‍ തിരികെ ലഭിച്ചു....

Read More >>
Top Stories










News Roundup