---
title: "നായകന്മാരുടെ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ്‌  ലേഡി സൂപ്പര്‍സ്റ്റാര്‍ "
english_title: "Breaking the records of heroes; Lady Superstar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2698/breaking-the-records-of-heroes-lady-superstar"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60d4186a71c5f_.jpg"
keywords: []
---

# നായകന്മാരുടെ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ്‌  ലേഡി സൂപ്പര്‍സ്റ്റാര്‍ 

> **Lead Summary:** സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് എതിരാളികളില്ലാത്ത സൂപ്പര്‍ ലേഡിയാണ് നയന്‍താര. ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത 'മൂക്കുത്തി അമ്മന്‍' എന്ന ചിത്രമാണ് നയന്‍താരയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. 'നെട്രികൺ' എന്ന ചിത്രത്തിന്റെ ഒ ടി ടി റിലീസിനായി കാത്തിരിയ്ക്കുകയാണ് താരം ഇപ്പോള്‍. കാമുകനും സംവിധായകനുമായ വിഘ്‌നേഷ് ശിവനൊപ്പം ചേര്‍ന്ന് റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍ തന്നെ നിര്‍മിയ്ക്കുന്ന ചിത്രമെന്ന പ്രത്യേകതയും നെട്രികണിന് ഉണ്ട്.

## Article Content

സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് എതിരാളികളില്ലാത്ത സൂപ്പര്‍ ലേഡിയാണ് നയന്‍താര. ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത 'മൂക്കുത്തി അമ്മന്‍' എന്ന ചിത്രമാണ് നയന്‍താരയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. 'നെട്രികൺ' എന്ന ചിത്രത്തിന്റെ ഒ ടി ടി റിലീസിനായി കാത്തിരിയ്ക്കുകയാണ് താരം ഇപ്പോള്‍. കാമുകനും സംവിധായകനുമായ വിഘ്‌നേഷ് ശിവനൊപ്പം ചേര്‍ന്ന് റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍ തന്നെ നിര്‍മിയ്ക്കുന്ന ചിത്രമെന്ന പ്രത്യേകതയും നെട്രികണിന് ഉണ്ട്.

ഇത് കൂടാതെ തമിഴിലും മലയാളത്തിലുമായി വേറെയും ചില ചിത്രങ്ങള്‍ നയന്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. 'അണ്ണാത്തെ' എന്ന രജനികാന്ത് ചിത്രവും റിലീസിന് തയ്യാറെടുക്കുകയാണ്. കാത്ത് വാക്കില് രണ്ട് കാതല്‍, കോഴാങ്കല്‍ , പാട്ട് (മലയാളം) എന്നിവയ്ക്ക് പുറമെ ആറ് ചിത്രങ്ങള്‍ നയന്‍താര വീണ്ടും ഏറ്റെടുത്തു എന്നതാണ് പുതിയ വാര്‍ത്തകള്‍. അതും തമിഴകത്തെ മൂന്ന് മുന്‍നിര നിര്‍മാണ കമ്പനികളാണ് ഈ രണ്ട് ചിത്രങ്ങള്‍ക്ക് വേണ്ടി നയന്‍താരയെ സമീപിച്ചിരിയ്ക്കുന്നത്.

എസ് ആര്‍ പ്രഭുവിന്റെ പാഷന്‍ സ്റ്റുഡിയോ നയന്‍താരയുടെ രണ്ട് ചിത്രങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. നേരത്തെ റിലീസ് ചെയ്ത മായ എന്ന നയന്‍താര ഹൊറര്‍ ചിത്രം നിര്‍മിച്ചത് പാഷന്‍ സ്റ്റുഡിയോ ആണ്. ഇഷാരി ഗണേഷിന്റെ വെല്‍സ് ഫിലിംസ് ഇന്റര്‍നാഷണല്‍, രമേഷ് എസ് പിള്ളൈയുടെ അഭിഷേക് ഫിലിസം എന്നിവയാണ് മറ്റ് നാല് ചിത്രങ്ങള്‍ക്ക് വേണ്ടി നയന്‍താരയുടെ ഡേറ്റ് വാങ്ങിയിരിയ്ക്കുന്നത്.

അത്ര വലിയ സൂപ്പര്‍ നായകന്മാരുടെ ഡേറ്റാണ് നിര്‍മാതാക്കള്‍ ഒരേ സമയം രണ്ട് ചിത്രങ്ങള്‍ക്ക് വേണ്ടി വാങ്ങാറുള്ളത്. ഒരു നായികയെ ഇത്തരത്തില്‍ സമീപിയ്ക്കുന്നത് ആദ്യമാണ്. അതും മൂന്ന് മുന്‍നിര നിര്‍മാണ കമ്പനികള്‍, തുടര്‍ച്ചയായി ആറ് ചിത്രങ്ങള്‍ക്ക് വേണ്ടി നയന്‍താരയെ സമീപിച്ചു എന്നാല്‍, നായകന്മാരുടെ റെക്കോഡുകളും തകര്‍ത്തെറിയുകയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍.

എന്നാല്‍ എല്ലാ ചിത്രങ്ങളുടെയും ഷൂട്ടിങ് ആരംഭിയ്ക്കണമെങ്കില്‍ കൊവിഡ് കേസുകളുടെ എണ്ണം കുറയുകയും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാവുകയും വേണം. അങ്ങനെ വന്നാല്‍ നയന് നിന്ന് തിരിയാന്‍ നേരമുണ്ടാവില്ല എന്നാണ് നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇപ്പോള്‍ പുതിയ ചിത്രത്തിന്റെ ചിത്രീകരണാവശ്യം കേരളത്തിലാണ് നയന്‍താര ഉള്ളത്. കാമുകന്‍ വിഘ്‌നേഷ് ശിവനൊപ്പം കേരളത്തില്‍ വന്നിറങ്ങിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ സിനിമാ തിരക്കുകള്‍ക്കിടയില്‍ എപ്പോഴാണ് കല്യാണം എന്നാണ് നയന്‍താര ഫാന്‍സ് ചോദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2698/breaking-the-records-of-heroes-lady-superstar)