---
title: "'ആറാട്ട്' കാണാൻ നില്‍ക്കാതെ മടങ്ങിയത് രണ്ട് നടന്‍മാര്‍ "
english_title: "Two actors returned without stopping to watch 'Arat'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/26919/two-actors-returned-without-stopping-to-watch-arat"
published_at: "2022-02-17T16:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620e28c59711f_Untitled-1.jpg"
keywords: []
---

# 'ആറാട്ട്' കാണാൻ നില്‍ക്കാതെ മടങ്ങിയത് രണ്ട് നടന്‍മാര്‍ 

> **Lead Summary:** **നാ**ളെ 'ആറാ'ട്ട് തിയറ്ററുകളില്‍ കാണുമ്പോള്‍ പ്രേക്ഷകര്‍ നൊമ്പരത്തോടെ ഓര്‍ക്കുന്ന രണ്ട് മുഖങ്ങളുമുണ്ടാകും. നെടുമുടി വേണുവും കോട്ടയം പ്രദീപുമാണ് അവര്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 11നായിരുന്നു നെടുമുടി വേണു വിട പറഞ്ഞത്. ഇന്നിപ്പോള്‍ കോട്ടയം പ്രദീപും യാത്രയായിരിക്കുന്നു.

## Article Content

**നാ**ളെ 'ആറാ'ട്ട് തിയറ്ററുകളില്‍ കാണുമ്പോള്‍ പ്രേക്ഷകര്‍ നൊമ്പരത്തോടെ ഓര്‍ക്കുന്ന രണ്ട് മുഖങ്ങളുമുണ്ടാകും. നെടുമുടി വേണുവും കോട്ടയം പ്രദീപുമാണ് അവര്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 11നായിരുന്നു നെടുമുടി വേണു വിട പറഞ്ഞത്. ഇന്നിപ്പോള്‍ കോട്ടയം പ്രദീപും യാത്രയായിരിക്കുന്നു.

മോഹൻലാലിനൊപ്പം സമയം ചെലവഴിക്കുന്നത് ഇഷ്‍ടപ്പെടുന്ന നെടുമുടി വേണു ആ സന്തോഷത്തോടെയായിരുന്നു 'ആറാട്ടി'ല്‍ അഭിനയിക്കാനെത്തിയത് എന്ന് സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ പറഞ്ഞിരുന്നു. മോഹൻലാലിനൊപ്പം രസകരമായ ഒരു രംഗം കോട്ടയം പ്രദീപിനും ഉണ്ടായിരുന്നുവെന്നാണ് ഇന്ന് ബി ഉണ്ണികൃഷ്‍ണൻ അനുസ്‍മരിച്ചിരിക്കുന്നത്.

ഒരു മാസ് കോമഡി ചിത്രമായി എത്തുന്ന 'ആറാട്ട്' നാളെ കാണുമ്പോള്‍ ചിരിക്കൊപ്പം തന്നെ ചിലരെങ്കിലും നെടുമുടി വേണുവിനെയും കോട്ടയം പ്രദീപിനെയും വേദനയോടെ ഓര്‍ത്തേക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/26919/two-actors-returned-without-stopping-to-watch-arat)