---
title: "നയൻതാരയിൽ ഇഷ്ടപ്പെട്ട സ്വഭാവം എന്താണ്? - മറുപടിയുമായി വിഘ്നേഷ് ശിവൻ"
english_title: "What is Nayantara's favorite character? - Vignesh Sivan with reply"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2687/what-is-nayantaras-favorite-character-vignesh-sivan-with-reply"
published_at: "2021-10-04T21:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60d1c724f119c_.jpg"
keywords: []
---

# നയൻതാരയിൽ ഇഷ്ടപ്പെട്ട സ്വഭാവം എന്താണ്? - മറുപടിയുമായി വിഘ്നേഷ് ശിവൻ

> **Lead Summary:** നയൻതാരയും വിഘ്നേഷ് ശിവനും വർഷങ്ങളായി പ്രണയത്തിലാണ്. ഇരുവരും ഇക്കാര്യം തുറന്നു പറഞ്ഞിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രണയം പറഞ്ഞറിയിക്കുന്നുണ്ട്. വിശേഷ അവസരങ്ങളിൽ ഇരുവരും പരസ്പരം ഒന്നിച്ചുളള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്.

## Article Content

നയൻതാരയും വിഘ്നേഷ് ശിവനും വർഷങ്ങളായി പ്രണയത്തിലാണ്. ഇരുവരും ഇക്കാര്യം തുറന്നു പറഞ്ഞിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രണയം പറഞ്ഞറിയിക്കുന്നുണ്ട്. വിശേഷ അവസരങ്ങളിൽ ഇരുവരും പരസ്പരം ഒന്നിച്ചുളള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്.

അടുത്തിടെ തന്റെ ഇൻസ്റ്റഗ്രാം പേജിൽ വിഘ്നേഷ് ആരാധക ചോദ്യങ്ങൾക്ക് മറുപടി കൊടുത്തിരുന്നു. നയൻതാരയെക്കുറിച്ചുളള ചോദ്യങ്ങളും ആരാധകർ ചോദിച്ചു. നയൻതാരയ്ക്കൊപ്പമുളള ഇഷ്ട ഫൊട്ടോ ഏതാണെന്നായിരുന്നു ഒരാൾ ചോദിച്ചത്. നയൻതാരയുടെ നെറ്റിയിൽ ഉമ്മ വയ്ക്കുന്ന ഫോട്ടോയാണ് വിഘ്നേഷ് ഷെയർ ചെയ്തത്. രണ്ടുപേരും ഒരിക്കൽ യുഎസിൽ പോയപ്പോൾ എടുത്ത ചിത്രമാണിത്.

നയൻതാരയിൽ ഇഷ്ടപ്പെടുന്ന സ്വഭാവമെന്തെന്ന ചോദ്യമായിരുന്നു ഒരാൾ ചോദിച്ചത്. ഇതിന് നയൻതാരയുടെ സ്റ്റണ്ണിങ് ഫോട്ടോ പങ്കുവച്ചുകൊണ്ട് നയന്‍താരയുടെ ആത്മവിശ്വാസമാണ് തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളതെന്ന് വിഘ്നേഷ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/2687/what-is-nayantaras-favorite-character-vignesh-sivan-with-reply)