മീര ജാസ്മിനുമായി പൃഥ്വിരാജിന്റെ മോതിരമാറ്റം വരെ കഴിഞ്ഞു? നടിയെ പ്രണയിച്ച് ചതിച്ചെന്നും ആരോപണം

മീര ജാസ്മിനുമായി പൃഥ്വിരാജിന്റെ മോതിരമാറ്റം വരെ കഴിഞ്ഞു? നടിയെ പ്രണയിച്ച് ചതിച്ചെന്നും ആരോപണം
Feb 6, 2025 02:56 PM | By Jain Rosviya

നടന്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ തിയേറ്ററുകളിലേക്ക് റിലീസിനൊരുങ്ങുകയാണ്. ലൂസിഫറിന്റെ വലിയ വിജയത്തിന് ശേഷം എത്തുന്ന രണ്ടാം ഭാഗമാണ് എമ്പുരാന്‍.

അതുകൊണ്ട് തന്നെ സിനിമയെ കുറിച്ചും പൃഥ്വിയുടെ സംവിധാന മികവിനെ പറ്റിയുമൊക്കെ അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

ഇതിനിടയില്‍ മകന്റെ പ്രണയത്തെ കുറിച്ചും നടിമാരുടെ പേരിലുണ്ടായ ഗോസിപ്പുകളെ പറ്റിയും നടി കൂടിയായ മല്ലിക സുകുമാരന്‍ പങ്കുവെച്ച കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍.

ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് നവ്യ നായര്‍, മീര ജാസ്മിന്‍ തുടങ്ങിയ നടിമാരുടെ പേര് ചേര്‍ത്ത് വന്ന കഥകളെ പറ്റി മല്ലിക സംസാരിച്ചത്.

ആദ്യം നവ്യ നായരുടെ പേരിലും പിന്നീട് കാവ്യ മാധവന്‍, സംവൃത സുനില്‍, മീര ജാസ്മിന്‍ എന്നിങ്ങനെ മലയാളത്തിലെ ഒട്ടുമിക്ക യുവതാരസുന്ദരിമാരുടെ പേരിനൊപ്പം പൃഥ്വിയുടെ പേര് കൂടി ചേര്‍ത്ത് കഥകള്‍ വന്നിരുന്നു.

എന്നാല്‍ അവരിലാരുമായിട്ടും പൃഥ്വിയ്ക്ക് അങ്ങനൊരു ബന്ധം ഉണ്ടായിട്ടില്ലെന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്. എന്നാല്‍ നടിയുടെ വാക്കുകള്‍ വൈറലായതോടെ ഇതിന് താഴെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആരാധകരും.

മല്ലിക സുകുമാരന്‍ മാത്രമല്ല ഒരു അമ്മയും സ്വന്തം മകന് വിവാഹത്തിന് മുന്‍പ് പ്രണയം ഉണ്ടായിരുന്നെന്ന് ഒരിക്കലും തുറന്നു സമ്മതിക്കില്ല. എല്ലാ അമ്മമാരും മകനെ സപ്പോര്‍ട്ട് പറയുകയാണ് ചെയ്യാറുള്ളത്.

അല്ലെങ്കില്‍ തന്നെ അമ്മമാര്‍ അറിഞ്ഞോണ്ടാണോ മക്കള്‍ പ്രേമിക്കുന്നത്? ഒന്നുമറിയാത്ത പാവം അമ്മമാര്‍ അവര്‍ക്ക് വേണ്ടി വാദിക്കുന്നു. ഇവിടെയും അങ്ങനെയാണ് തോന്നുന്നത്. കാരണം പൃഥ്വിരാജ് തന്നെ പറഞ്ഞിട്ടുണ്ട് ഓസ്‌ട്രേലിയയില്‍ വെച്ചു ഒരു കുട്ടിയെ ഇഷ്ടമായിരുന്നു എന്ന്.

പൃഥ്വിരാജും മീര ജാസ്മിനും റിലേഷന്‍ഷിപ്പില്‍ ആയിരുന്നു. അത് മല്ലിക സുകുമാരന്‍ മറച്ചു വെക്കേണ്ട. അത് എല്ലാവര്‍ക്കും അറിയാമെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ട് ഒരാള്‍ എത്തിയിരുന്നു.

എന്നാല്‍ മറ്റ് നടിമാരെക്കാളും മീര ജാസ്മിന്‍-പൃഥ്വിരാജ് കോംബോയെ കുറിച്ചുള്ള ഗോസിപ്പുകള്‍ സീരിയസായി വന്നിരുന്നു. മാത്രമല്ല മീരയുടെ പിതാവ് തന്നെ അവരുടെ മോതിരമാറ്റം നടന്നുവെന്ന തരത്തില്‍ പറഞ്ഞതും ഈ ഗോസിപ്പിന് ആക്കം കൂട്ടി.

മാത്രമല്ല മലയാളത്തിലെ എക്കാലത്തെയും മികച്ച കലാകാരിയായ മീര ജാസ്മിനെ പ്രണയിച്ച് ചതിച്ചെന്ന തരത്തിലും ആരോപണങ്ങള്‍ വന്നിരുന്നു. അതേ സമയം നവ്യ നായര്‍ക്കും കാവ്യ മാധവനും പൃഥ്വിയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ആ ബന്ധത്തിലേക്ക് പ്രുവേശിക്കാതെ പൃഥ്വിരാജ് അതില്‍ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു..

എന്നിങ്ങനെ നിരവധി കഥകളാണ് ആരാധകര്‍ പറഞ്ഞ് കൊണ്ടിരിക്കുന്നത്. പൃഥ്വിരാജിനൊപ്പം നായികയായി ഏറ്റവും കൂടുതല്‍ പടങ്ങളില്‍ അഭിനയിച്ചിട്ടുള്ളത് കാവ്യ മാധവന്‍ ആണെന്നതും ചിലര്‍ ചൂണ്ടി കാണിച്ചിരിക്കുകയാണ്.

കഥ, കങ്കാരു, ക്ലാസ്സ്‌മേറ്റ്‌സ്, അനന്തഭദ്രം, നാദിയ കൊല്ലപ്പെട്ട രാത്രി, വാസ്തവം... എന്നിങ്ങനെ നീളുകയാണ് ഈ കൂട്ടുക്കെട്ടിലെ ചിത്രങ്ങള്‍.



#Prithviraj #ring #exchange #MeeraJasmine#alleged #fell #love #actress #cheated

Next TV

Related Stories
'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി  ഉണ്ണി മുകുന്ദൻ

Jul 10, 2025 12:25 PM

'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല, വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി...

Read More >>
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

Jul 9, 2025 08:36 PM

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്, പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ...

Read More >>
'വി.ജാനകി എന്ന് മാറ്റണം, രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെ എസ് കെ സിനിമക്ക് പ്ര​ദർശനാനുമതി നൽകാം'; സെൻസർ ബോർഡ് ഹൈക്കോടതിയിൽ

Jul 9, 2025 02:11 PM

'വി.ജാനകി എന്ന് മാറ്റണം, രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെ എസ് കെ സിനിമക്ക് പ്ര​ദർശനാനുമതി നൽകാം'; സെൻസർ ബോർഡ് ഹൈക്കോടതിയിൽ

രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെഎസ് കെ സിനിമക്ക് പ്രദർശനാനുമതി നൽകാമെന്ന് സെൻസർ ബോർഡ്...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall