കാമുകിമാര്‍ക്ക് വേണ്ടി പണം വാരി കൊടുത്തു, അതിൽ മലയാളത്തിലെ ഒരു പ്രശസ്ത നടിയും! ഒടുവില്‍ സംഭവിച്ചത്

കാമുകിമാര്‍ക്ക് വേണ്ടി പണം വാരി കൊടുത്തു, അതിൽ മലയാളത്തിലെ ഒരു പ്രശസ്ത നടിയും! ഒടുവില്‍ സംഭവിച്ചത്
Feb 6, 2025 02:19 PM | By Jain Rosviya

(moviemax.in) സിനിമാലോകത്തെ ഭാഗ്യവാന്മാരുടെ കൂട്ടത്തിലുള്ള നടനാണ് വടിവേലു. തമിഴ്‌നാട്ടിലെ ദാരിദ്ര്യ കുടുംബത്തില്‍ ജനിച്ച് വിദ്യാഭ്യാസവും ജോലിയും ഒന്നുമില്ലാതിരുന്ന ആളാണ് ഇന്ന് ഇന്ത്യയില്‍ അറിയപ്പെടുന്ന നിലയിലേക്ക് വളര്‍ന്ന് താരമായത്.

ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്ത് സൂപ്പര്‍താര പദവിയാണ് അദ്ദേഹം സ്വന്തമാക്കിയത്. പല പ്രമുഖ നടന്മാരെക്കാള്‍ മുന്‍പ് നിര്‍മാതാക്കള്‍ വടിവേലുവിന്റെ ഡേറ്റ് ആയിരുന്നു വാങ്ങിയിരുന്നത്.

ചില താരസുന്ദരിമാരുമായി വടിവേലുവിന് ബന്ധമുണ്ടെന്ന തരത്തിലും കഥകള്‍ പ്രചരിച്ചിട്ടുണ്ട്. താന്‍ തിരശ്ശീലയില്‍ കണ്ടിരുന്ന സുന്ദരിമാരുമായി സൗഹൃദത്തിലാവുക മാത്രമല്ല അവര്‍ക്ക് വീടും പണവുമൊക്കെ അദ്ദേഹം നല്‍കിയിരുന്നുവെന്ന് പറയുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.

യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് വടിവേലുവിന്റെ ജീവിതത്തെ പറ്റി അഷ്‌റഫ് സംസാരിച്ചത്.

ഉയര്‍ച്ചയുടെ പടവുകള്‍ കയറിയ വടിവേലു ഹാസ്യ താരത്തില്‍ നിന്നും നായക വേഷവും ചെയ്തു. 23-ാം പുലികേശി എന്ന ബിഗ് ബജറ്റ് സിനിമയിലെ നായകന്‍ വടിവേലു ആയിരുന്നു.

ആ ചിത്രം വലിയ വിജയമായി. കൂലിപ്പണിക്കാരന്‍ ആയിരുന്ന ആള് പിന്നീട് മള്‍ട്ടി മിലിയണറായി വളര്‍ന്നു. ഡസന്‍ കണക്കിന് വീടുകള്‍. നാട്ടില്‍ 50 ഏക്കറിനുള്ളില്‍ ഒരു പാലസ്. അങ്ങനെ തന്റെ ഹാസ്യം കൊണ്ട് ഒരു സാമ്രാജ്യം തന്നെ കെട്ടി പടുത്തു.

വടിവേലുവിനെയും ചില നായികമാരെയും കുറിച്ച് ചില കഥകള്‍ അക്കാലത്ത് പ്രചരിച്ചിരുന്നു. അതില്‍ മലയാളത്തിലെ ഒരു പ്രശസ്ത നടിയുടെ പേരും ഉണ്ട്. അത്തരം ബന്ധങ്ങളെക്കുറിച്ച് വടിവേലു പറയുന്നത് തിയേറ്ററില്‍ നിലത്തിരുന്ന് സ്‌ക്രീനില്‍ കണ്ടിരുന്ന നായികമാരാണ് പിന്നീട് തനിക്ക് ഒപ്പമുണ്ടായത് എന്നാണ്.

അന്ന് സ്വപ്നം കണ്ട നായകന്മാരുടെ കൂടെ ഇഷ്ടാനുസരണം സമയം ചെലവഴിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. തന്റെ കാമുകിമാര്‍ക്ക് വേണ്ടി എത്ര പണം ചെലവഴിക്കാനും അദ്ദേഹത്തിന് യാതൊരു മടിയും ഉണ്ടായിരുന്നില്ല. അവര്‍ക്കെല്ലാം പണം വാരി വാരി കൊടുക്കാമായിരുന്നു.

മലയാളത്തിലെ ചില നടന്മാരെ പോലെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി പണത്തിന്റെ പേരില്‍ സ്ത്രീകളെ പറ്റിച്ച് വിടുന്ന തറ പരിപാടി വടിവേലുവിന്റെ നിഘണ്ടുവില്‍ ഉണ്ടായിരുന്നില്ല. ചിലര്‍ക്കൊക്കെ വീട് വാങ്ങിക്കൊടുത്ത് അവരെ സന്തോഷിപ്പിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.

ഇന്ന് തമിഴ്‌നാട്ടില്‍ വടിവേലുവിന് ഒരു എതിര്‍ ഗ്രൂപ്പ് ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ അഭിനയത്തിന്റെ മുന്‍പില്‍ എല്ലാം നിഷ്പ്രയമാണ്. കോമഡി വിട്ട് കുറച്ച് സീരിയസായി അഭിനയിക്കുകയാണ് നടന്‍. മാമന്നന്‍ എന്ന സിനിമയിലെ അദ്ദേഹത്തിന്റെ പ്രകടനം കണ്ടാല്‍ അത്ഭുതപ്പെട്ട് പോകും. അത്രയ്ക്ക് ഗംഭീര പ്രകടനമായിരുന്നു.

ഫഹദ് ഫാസില്‍ ആണ് ചിത്രത്തില്‍ വില്ലനായി അഭിനയിച്ചത്. കീര്‍ത്തി സുരേഷ്, ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയവരും സിനിമയിലുണ്ട്. ക്ലാസ് മൂവിയായി നിര്‍മ്മിച്ച ചിത്രം കളക്ഷനിലും അല്ലാതെയും വലിയ വിജയമായി.

വടിവേലു ഇനി കോമഡിയിലേക്ക് തിരിച്ചു വരിക എന്നത് വലിയൊരു കടമ്പയാണ്. തമിഴ് സിനിമയിലെ കോമഡി രീതികളൊക്കെ മാറിക്കഴിഞ്ഞു.

വിജയികാന്തിന് പുറമേ നടന്‍ അജിത്തുമായിട്ടും വടിവേലുവിന് ചില പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞു കേള്‍ക്കുന്നു. എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം ആയിരുന്നു.


  

#Vadivelu #paid #money #girlfriends #famous #actress #Malayalam #finally #happened

Next TV

Related Stories
 'നരിവേട്ട' ഇനി തമിഴിൽ എത്തും, 'ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്

May 8, 2025 10:03 AM

'നരിവേട്ട' ഇനി തമിഴിൽ എത്തും, 'ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്

നരിവേട്ട' യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്...

Read More >>
Top Stories