---
title: "വിജയ് ദേവര്‍കൊണ്ടയുമായി ഡേറ്റിംഗിലാണോ...? താരത്തിന്‍റെ മറുപടി "
english_title: "Are you dating Vijay Devarkonda ...? Star's reply"
publisher: "moviemax.in"
canonical_url: "https://moviemax.in/news/26784/are-you-dating-vijay-devarkonda-stars-reply"
published_at: "2022-02-16T21:22:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620d1ea609cc8_Untitled-2.jpg"
keywords: []
---

# വിജയ് ദേവര്‍കൊണ്ടയുമായി ഡേറ്റിംഗിലാണോ...? താരത്തിന്‍റെ മറുപടി 

> **Lead Summary:** **പ**ലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയവരാണ് രശ്മിക മന്ദാനയും വിജയ് ദേവര്‍കൊണ്ടയും.ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളിലെ ഇരുവരുടെയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി ഹിറ്റ് ആയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സജീവമായത്.

## Article Content

**പ**ലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയവരാണ് രശ്മിക മന്ദാനയും വിജയ് ദേവര്‍കൊണ്ടയും.ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളിലെ ഇരുവരുടെയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി ഹിറ്റ് ആയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സജീവമായത്.

ഇപ്പോഴിതാ ഈ ഗോസിപ്പിനെ കുറിച്ചും വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമുള്ള തന്റെ സങ്കല്‍പ്പവും കാഴ്ചപ്പാടുമൊക്കെ പങ്കുവച്ചിരിക്കുകയാണ് രശ്മിക. *എന്നെ സംബന്ധിച്ച്‌ പ്രണയമെന്നത് ഇരുവരും പരസ്പരം ബഹുമാനിക്കുകയും സമയം നല്‍കുകയും ചെയ്യുന്നതാണ്.*

*

സുരക്ഷിതത്വം തോന്നണം. പ്രണയത്തെ കുറിച്ച്‌ വിശദീകരിക്കുക എളുപ്പമല്ല. കാരണം അതൊരു വൈകാരികമായ കാര്യമാണ്. വിജയ് തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നാണ് രശ്‌മിക പറയു‌ന്നത്.ഇപ്പോള്‍ നന്നേ ചെറുപ്പമാണ്. വിവാഹത്തെ പറ്റി ഇതുവരെ ചിന്തിച്ചിട്ടില്ല.നമുക്ക് കംഫര്‍ട്ടബിള്‍ ആയൊരാളെയാണ് വിവാഹം കഴിക്കേണ്ടത് എന്നാണ് തന്റെ അഭിപ്രായം* രശ്‌മിക പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/26784/are-you-dating-vijay-devarkonda-stars-reply)