---
title: "ഏറെ ദുരൂഹതകളുമായി ഹൊറർ ക്രൈം ത്രില്ലർ 'കോൾഡ് കേസ്' ട്രെയിലർ"
english_title: "Horror crime thriller 'Cold Case' trailer with many mysteries"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2675/horror-crime-thriller-cold-case-trailer-with-many-mysteries"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60d06e3e81a0e_called case.jpg"
keywords: []
---

# ഏറെ ദുരൂഹതകളുമായി ഹൊറർ ക്രൈം ത്രില്ലർ 'കോൾഡ് കേസ്' ട്രെയിലർ

> **Lead Summary:** നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനും അതിഥി ബാലനും പ്രധാന വേഷത്തിലെത്തുന്ന ഹൊറർ ക്രൈം ത്രില്ലർ ചിത്രം 'കോൾഡ് കേസി'ന്‍റെ ട്രെയിലർ പുറത്തിറങ്ങി. ദുരൂഹമായ ഒരു നരഹത്യ അന്വേഷിക്കാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥൻ എസിപി സത്യജിത് ആയാണ് ചിത്രത്തിൽ പൃഥ്വി എത്തുന്നത്.

## Article Content

നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനും അതിഥി ബാലനും പ്രധാന വേഷത്തിലെത്തുന്ന ഹൊറർ ക്രൈം ത്രില്ലർ ചിത്രം 'കോൾഡ് കേസി'ന്‍റെ ട്രെയിലർ പുറത്തിറങ്ങി. ദുരൂഹമായ ഒരു നരഹത്യ അന്വേഷിക്കാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥൻ എസിപി സത്യജിത് ആയാണ് ചിത്രത്തിൽ പൃഥ്വി എത്തുന്നത്.

അതീന്ദ്രിയശക്തികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഗവേഷണം നടത്തുന്ന ഒരു മാധ്യമപ്രവർത്തകയിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്നൊരു സീറ്റ് എഡ്ജ് ത്രില്ലറാണ് ചിത്രമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.

ഛായാഗ്രാഹകൻ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമ ആന്‍റോ ജോസഫ് ഫിലിംസ്, പ്ലാന്‍ ജെ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിർമ്മാണം. ചിത്രത്തിന്‍റെ തിരക്കഥാരചന നിര്‍വഹിച്ചിരിക്കുന്നത് ശ്രീനാഥ് വി നാഥ് ആണ്. സമാന്തരമായ അന്വേഷണ വഴികളിലൂടെ നീങ്ങുന്ന എസിപി സത്യജിത്തും അന്വേഷണാത്മക മാധ്യമപ്രവർത്തകയായ മേധാ പത്മജയും (അദിതി ബാലൻ) ചെന്നെത്തുന്ന നിഗൂഢമായ കാര്യങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2675/horror-crime-thriller-cold-case-trailer-with-many-mysteries)