---
title: "വണ്ടർ വുമൺ! ലേഡി സൂപ്പർ സ്റ്റാറിന്റെ പുതിയ ചിത്രം വൈറല്‍ "
english_title: "Wonder Woman! Lady Superstar's new photo  goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2673/wonder-woman-lady-superstars-new-photo-goes-viral"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60d051fdc57ec_manju warri.jpg"
keywords: []
---

# വണ്ടർ വുമൺ! ലേഡി സൂപ്പർ സ്റ്റാറിന്റെ പുതിയ ചിത്രം വൈറല്‍ 

> **Lead Summary:** സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ ആരാധകരുള്ള താരമാണ് മലയാളത്തിന്‍റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന മഞ്ജു വാര്യര്‍. ലുക്കിന്‍റെ കാര്യത്തിൽ ഒരു രക്ഷയില്ലെന്നാണ് താരം അടുത്തിടെയായി സോഷ്യൽമീഡിയയിലുള്‍പ്പെടെ പങ്കുവെച്ച ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ പറഞ്ഞിട്ടുള്ളത്.

## Article Content

സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ ആരാധകരുള്ള താരമാണ് മലയാളത്തിന്‍റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന മഞ്ജു വാര്യര്‍. ലുക്കിന്‍റെ കാര്യത്തിൽ ഒരു രക്ഷയില്ലെന്നാണ് താരം അടുത്തിടെയായി സോഷ്യൽമീഡിയയിലുള്‍പ്പെടെ പങ്കുവെച്ച ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ പറഞ്ഞിട്ടുള്ളത്.

ഉണ്ണിമായ, അഞ്ജലി, മായ, ശ്രീബാല ഐ.പി.എസ്, നിരുപമ തുടങ്ങി ചതുര്‍മുഖത്തിലെ തേജസ്വിനി വരെ എത്തി നിൽക്കുന്നു മഞ്ജു മലയാളത്തിന് സമ്മാനിച്ച കഥാപാത്രങ്ങളുടെ നീണ്ട നിര. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ മഞ്ജു പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രത്തിന് കമന്‍റുകളുടെ പൂരമാണ്.

മഞ്ജു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഹാഫ് പാവാടയും ഷര്‍ട്ടും ധരിച്ചുള്ള മഞ്ജുവിന്‍റെ ചിത്രത്തിന് സോഷ്യൽമീഡിയയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പ്രായഭേദമെന്യേ ഏവരും ഈ ചിത്രം ആഘോഷമാക്കുകയുണ്ടായി.

അതിന് പിന്നാലെയാണിപ്പോള്‍ ഈ പുതിയ ചിത്രം. ഹോളിവുഡ് സ്റ്റൈലിലുള്ള ഈ ചിത്രം ആരാധകരും താരങ്ങളും ഉള്‍പ്പെടെയുള്ളവർ കമന്‍റുമായി എത്തിയിട്ടുണ്ട്. അമ്പോ എന്നാണ് സംവിധായികയും നടിയുമായ ഗീതു മോഹൻദാസിന്‍റെ കമന്‍റ്. പൊളി എന്ന് കുഞ്ചാക്കോ ബോബനും ദൈവമേ ഇതെങ്ങനെയെന്ന് ദീപ്തി സതിയും അടിപൊളിയെന്ന് സൗബിനും അരേ വാ എന്ന് ഗായത്രി സുരേഷും ഉള്‍പ്പെടെ പലരും കമന്‍റ് ചെയ്തിട്ടുണ്ട്. കില്ലിങ് ലുക്ക് എന്നാണ് നിരവധി ആരാധകർ കമന്‍റിട്ടിരിക്കുന്നത്. മനോരമ ഓൺലൈൻ കലണ്ടറിനായി അരുൺ മാത്യുവാണ് ചിത്രം പകർത്തിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2673/wonder-woman-lady-superstars-new-photo-goes-viral)