---
title: "പിന്നാലെ പോകരുത്, ഐശ്വര്യയുടെ നമ്പര്‍ വാങ്ങരുത്; സഹോദരിമാര്‍ പറഞ്ഞിരുന്നെന്ന് സഞ്ജയ് ദത്ത് "
english_title: "Do not go after, do not buy the number; Sanjay Dutt said that the sisters had told him"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2672/do-not-go-after-do-not-buy-the-number-sanjay-dutt-said-that-the-sisters-had-told-him"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60d04dd7c6631_aiswarya ray.jpg"
keywords: []
---

# പിന്നാലെ പോകരുത്, ഐശ്വര്യയുടെ നമ്പര്‍ വാങ്ങരുത്; സഹോദരിമാര്‍ പറഞ്ഞിരുന്നെന്ന് സഞ്ജയ് ദത്ത് 

> **Lead Summary:** സംഭവബഹുലവും വിവാദങ്ങള്‍ നിറഞ്ഞതുമാണ് ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ കരിയര്‍. മയക്കുമരുന്ന് ഉപയോഗം മുതല്‍ കാമുകിമാര്‍ വരെ സഞ്ജയ് ദത്തിന്റെ ജീവിതത്തെ വാര്‍ത്തകളില്‍ നിറഞ്ഞു നിര്‍ത്തിയ ഒരുപാട് സംഭവങ്ങളുണ്ട്. എന്നാല്‍ സ്‌ക്രീനില്‍ സഞ്ജയ് ദത്ത് എന്ന താരം സൃഷ്ടിച്ച ഇംപാക്ടും ഓളവുമൊക്കെ വേറെ തന്നെയാണ്. അതുകൊണ്ടാണ് ഇന്നും അദ്ദേഹത്തെ ആരാധകര്‍ സ്നേഹിക്കുന്നത്.

## Article Content

സംഭവബഹുലവും വിവാദങ്ങള്‍ നിറഞ്ഞതുമാണ് ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ കരിയര്‍. മയക്കുമരുന്ന് ഉപയോഗം മുതല്‍ കാമുകിമാര്‍ വരെ സഞ്ജയ് ദത്തിന്റെ ജീവിതത്തെ വാര്‍ത്തകളില്‍ നിറഞ്ഞു നിര്‍ത്തിയ ഒരുപാട് സംഭവങ്ങളുണ്ട്. എന്നാല്‍ സ്‌ക്രീനില്‍ സഞ്ജയ് ദത്ത് എന്ന താരം സൃഷ്ടിച്ച ഇംപാക്ടും ഓളവുമൊക്കെ വേറെ തന്നെയാണ്. അതുകൊണ്ടാണ് ഇന്നും അദ്ദേഹത്തെ ആരാധകര്‍ സ്നേഹിക്കുന്നത്.

ബോളിവുഡ് സുന്ദരി ഐശ്വര്യ റായ് തന്റെ അരങ്ങേറ്റത്തിന് മുമ്പ് തന്നെ സഞ്ജയ് ദത്തുമൊരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. 1993ലായിരുന്നു അത്. ഫിലിംഫെയര്‍ മാഗസിന്റെ കവറിലായിരുന്നു സഞ്ജയ് ദത്തും ഐശ്വര്യ റായിയും ഒരുമിച്ചെത്തിയത്. തന്റെ സിനിമാ മോഹങ്ങളെ കുറിച്ചായിരുന്നു അന്ന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ റായ് തുറന്നു പറഞ്ഞത്. കവര്‍ ചിത്രത്തിന്റെ ഷൂട്ടിന് മുമ്പ് തന്നെ സഞ്ജയ് ദത്ത് ഐശ്വര്യയുടെ പ്രശസ്തമായ കോള പരസ്യം കാണുകയും ആരാധകനായി മാറുകയും ചെയ്തിരുന്നു.

എന്നാല്‍ ഐശ്വര്യയുടെ നമ്പര്‍ ചോദിക്കരുതെന്ന് തന്റെ സഹോദരിമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതയാണ് സഞ്ജയ് ദത്ത് പറയുന്നത്. സത്യത്തില്‍ എന്റെ സഹോദരിമാര്‍ക്ക് അവരെ വളരെ ഇഷ്ടമാണ്. അവര്‍ അവരെ കണ്ടിട്ടുമുണ്ട്. അവര്‍ വളരെ സുന്ദരിയാണെന്നാണ് സഹോദരിമാര്‍ പറയുന്നത്. പക്ഷെ അവരുടെ പിന്നാലെ പോകരുതെന്നും നമ്പര്‍ വാങ്ങാന്‍ ശ്രമിക്കരുതെന്നുമായിരുന്നു സഹോദരിമാര്‍ എന്നോട് പറഞ്ഞത്. പൂക്കള്‍ അയക്കരുതെന്നും പറഞ്ഞിരുന്നുവെന്നും സഞ്ജയ് ദത്ത് ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. അതേസമയം ഐശ്വര്യ റായിയെ കുറിച്ചുണ്ടായിരുന്ന ആശങ്കയും സഞ്ജയ് ദത്ത് പറഞ്ഞിരുന്നു.

ആ ഗ്ലാമര്‍ ഇന്‍ഡസ്ട്രിയിലേക്ക് വരുമ്പോള്‍ അത് നിങ്ങളെ മാറ്റും. നിങ്ങളെ പക്വതയുള്ളവരാക്കും. ആ നിഷ്‌കളങ്കത നഷ്ടമാകും. ആ സുന്ദരമായ വശം നഷ്ടമാകും. ഇപ്പോള്‍ ഐശ്വര്യയ്ക്ക് അതുണ്ട്. സിനിമാലോകത്തെ ശരിയായി കൈകാര്യം ചെയ്യണം. അതത്ര എളുപ്പമല്ലെന്നായിരുന്നു താരം പറഞ്ഞത്. എന്തിരുന്നാലും ഐശ്വര്യ റായ് പിന്നാലെ തന്നെ സിനിമയില്‍ അരങ്ങേറി. പിന്നീട് ഇരുവരും ശബ്ദ്, ഹം കിസിസെ കം നഹീന്‍ എന്നീ സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു.

തമിഴിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. ഇരുവര്‍ ആയിരുന്നു ആദ്യ സിനിമ. പിന്നീടാണ് ഓര്‍ പ്യാര്‍ ഹോ ഗയ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലെത്തുന്നത്. നിരവധി ഹിറ്റുകളിലെ നായികയായ ഐശ്വര്യ നിരവധി പുരസ്‌കാരങ്ങളും സ്ന്തമാക്കിയിട്ടുണ്ട്. അതേസമയം നിരവധി ചിത്രങ്ങളാണ് സഞ്ജയ് ദത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. രണ്‍ബീര്‍ കപൂറിനൊപ്പം അഭിനയിക്കുന്ന ഷംഷേരയാണ് ഒരു സിനിമ.

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്ന് കെജിഎഫ് ചാപ്റ്റര്‍ 2 ആണ്. ചിത്രത്തില്‍ വില്ലനായാണ് സഞ്ജയ് ദത്ത് എത്തുന്നത്. ചിത്രത്തില്‍ നിന്നുമുള്ള സഞ്ജയ് ദത്തിന്റെ ലുക്ക് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അഗ്നിപതിന് ശേഷം സഞ്ജയ് അഭിനയിക്കുന്ന വില്ലന്‍ വേഷമാണ് കെജിഎഫ് ടുവിലേത്. അനില്‍ കപൂറിനൊപ്പം ഫന്നെ ഖാനിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2672/do-not-go-after-do-not-buy-the-number-sanjay-dutt-said-that-the-sisters-had-told-him)