---
title: "മേക്കോവർ വീഡിയോ പങ്കുവെച്ചുകൊണ്ട് ഐശ്വര്യ"
english_title: "The actress shared a makeover video that turns Aishwarya into the character of Archana."
publisher: "moviemax.in"
canonical_url: "https://moviemax.in/news/26718/the-actress-shared-a-makeover-video-that-turns-aishwarya-into-the-character-of-archana"
published_at: "2022-02-16T14:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620cc26c1f19a_aiswarya.jpg"
keywords: []
---

# മേക്കോവർ വീഡിയോ പങ്കുവെച്ചുകൊണ്ട് ഐശ്വര്യ

> **Lead Summary:** ഐശ്വര്യ ലക്ഷ്മി നായികയായ ഏറ്റവും പുതിയ ചിത്രമാണ് അർച്ചന 31 ഔട്ട്. ചിത്രം തീയറ്ററുകളിൽ ഇപ്പോൾ പ്രദർശനം തുടരുകയാണ്. നാട്ടിൻപുറത്തുകാരിയായ ഒരു ടീച്ചറുടെ കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്.

## Article Content

ഐശ്വര്യ ലക്ഷ്മി നായികയായ ഏറ്റവും പുതിയ ചിത്രമാണ് അർച്ചന 31 ഔട്ട്. ചിത്രം തീയറ്ററുകളിൽ ഇപ്പോൾ പ്രദർശനം തുടരുകയാണ്. നാട്ടിൻപുറത്തുകാരിയായ ഒരു ടീച്ചറുടെ കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്.

അർച്ചന എന്നാണ് ഈ കഥാപാത്രത്തിൻറെ പേര്. ഇതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഐശ്വര്യക്ക് ഇത്. ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഇതിനിടയിൽ ഇപ്പോൾ ഒരു പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ. ഇൻസ്റ്റഗ്രാമിലൂടെ ആണ് താരം ഈ വീഡിയോ പങ്കുവെച്ചത്. ഐശ്വര്യ അർച്ചന എന്ന കഥാപാത്രത്തിലേക്ക് മാറുന്ന ഒരു മേക്കോവർ വീഡിയോ ആണിത്. ലൊക്കേഷനിൽ എത്തിയശേഷം ഐശ്വര്യ മേക്കപ്പും മറ്റും ചെയ്യുന്ന ഒരു വീഡിയോ ആണിത്. ഈ വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

മേക്കപ്പ് ആർട്ടിസ്റ്റുകൾ ആയ റോണക്‌സ് സേവ്യറും, സീമ ഹരിദാസും ഈ വീഡിയോയിൽ ഉണ്ട്. എൻറെ പ്രിയപ്പെട്ട സമീറക്കും റോണക്സിനും, സീമക്കും ഒരുപാട് നന്ദി. ചെയ്യുന്ന ജോലിയിൽ ഏറ്റവും മികച്ച നിൽക്കുന്നവരാണ് ഇവർ. മേക്കപ്പ് ചെയ്യാൻ എല്ലാ ദിവസവും അവിടെ ഇരിക്കുവാൻ താൻ ഏറെ ഇഷ്ടപ്പെട്ടു.

നിങ്ങളെല്ലാവരും അടുത്തറിയുവാനും ഒപ്പം ജോലി ചെയ്യുവാനും സാധിച്ചതിൽ ഒരുപാട് സന്തോഷം. വീഡിയോയ്ക്ക് കീഴിൽ താരം കുറിച്ചു.

രാജീവൻ ഫ്രാൻസിസ് ആണ് ഈ ചിത്രം പകർത്തിയത്. ചിത്രത്തിൽ ഐശ്വര്യയ്ക്ക് പുറമേ ഇന്ദ്രൻസ്, രമേശ് പിഷാരടി തുടങ്ങിയ വലിയ താരനിരയും ഉണ്ട്.നവാഗത സംവിധായകരായ അഖിൽ അനിൽകുമാറാണ് ചിത്രം സംവിധാനം ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/26718/the-actress-shared-a-makeover-video-that-turns-aishwarya-into-the-character-of-archana)