---
title: "മഹാ കുംഭമേളയിൽ ശ്രദ്ധിക്കപ്പെ മൊണാലിസ ഇനി ബോളിവുഡിലേക്ക്"
english_title: "#Monalisa #now #heading #Bollywood #after #being #noticed #MahaKumbhMela"
publisher: "moviemax.in"
canonical_url: "https://moviemax.in/news/267029/monalisa-now-heading-bollywood-after-being-noticed-mahakumbhmela"
published_at: "2025-01-31T10:13:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679c553b58fb5_monalisa.jpg"
keywords: []
---

# മഹാ കുംഭമേളയിൽ ശ്രദ്ധിക്കപ്പെ മൊണാലിസ ഇനി ബോളിവുഡിലേക്ക്

> **Lead Summary:** മഹാ കുംഭമേളയ്ക്ക് പിന്നാലെ ശ്രദ്ധിക്കപ്പെട്ടൊരു പെൺകുട്ടിയുണ്ട് പ്രയാ​ഗ് രാജിൽ. മൊണാലിസ എന്ന മോനി ബോണ്‍സ്ലെ. കുംഭമേളയിൽ മാല വിൽക്കാൻ എത്തിയ മൊണാലിസയുടെ വെള്ളാരം കണ്ണുകളായിരുന്നു ഏവരുടെയും ശ്രദ്ധപിടിച്ചു പറ്റിയത്.

## Article Content

മഹാ കുംഭമേളയ്ക്ക് പിന്നാലെ ശ്രദ്ധിക്കപ്പെട്ടൊരു പെൺകുട്ടിയുണ്ട് പ്രയാ​ഗ് രാജിൽ. മൊണാലിസ എന്ന മോനി ബോണ്‍സ്ലെ. കുംഭമേളയിൽ മാല വിൽക്കാൻ എത്തിയ മൊണാലിസയുടെ വെള്ളാരം കണ്ണുകളായിരുന്നു ഏവരുടെയും ശ്രദ്ധപിടിച്ചു പറ്റിയത്.

ദേശീയ മാധ്യമങ്ങൾ 'ബ്രൗൺ ബ്യൂട്ടി' എന്ന് വിശേഷിപ്പിച്ച മൊണാലിസയുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. 

ഇപ്പോഴിതാ ഇവർ ബി​ഗ് സ്ക്രീനിലേക്ക് എത്തുകയാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ബോളിവുഡ് സംവിധായകൻ സനോജ് മിശ്രയുടെ അടുത്ത പടത്തിലാണ് മൊണാലിസ നായികയാകുന്നതെന്നാണ് വിവരം.

ദ ഡയറി ഓഫ് മണിപ്പൂർ എന്നാകും ചിത്രത്തിന്റെ പേരെന്നും ഇതു സംബന്ധിച്ച് മൊണാലിസയോടും വീട്ടുകാരോടും സംവിധായകൻ സംസാരിച്ചിരുന്നുവെന്നുമാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. മൊണാലിസ കരാറിൽ ഒപ്പിട്ടെന്നാണ് വിവരം. അങ്ങനെ എങ്കിൽ ചിത്രീകരണം ഉടൻ ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/267029/monalisa-now-heading-bollywood-after-being-noticed-mahakumbhmela)