വല്ല പണിയ്ക്കും പോടാ നാറി, 'രണ്ടു പേരും വിദേശത്ത് പോയി ഡിംഗോള്‍ഫിയാ'; അശ്ലീല കമന്റിട്ടവന്റെ വായടപ്പിട്ട് ജാസ്മിന്‍

വല്ല പണിയ്ക്കും പോടാ നാറി, 'രണ്ടു പേരും വിദേശത്ത് പോയി ഡിംഗോള്‍ഫിയാ'; അശ്ലീല കമന്റിട്ടവന്റെ വായടപ്പിട്ട് ജാസ്മിന്‍
Jan 31, 2025 10:10 AM | By Athira V

(moviemax.in ) സോഷ്യല്‍ മീഡിയയിലെ താരമാണ് ജാസ്മിന്‍ ജാഫര്‍. വ്‌ളോഗുകളിലൂടെയാണ് ജാസ്മിന്‍ ശ്രദ്ധ നേടുന്നത്. പിന്നീട് ബിഗ് ബോസിലെത്തിയതോടെ താരമായി മാറുകയായിരുന്നു ജാസ്മിന്‍. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന്‍. വിന്നറായി മാറാന്‍ സാധിച്ചില്ലെങ്കിലും ബിഗ് ബോസ് 6 എന്ന് കേട്ടാല്‍ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം വരുന്ന പേരായി മാറുകയായിരുന്നു ജാസ്മിന്‍.

ബിഗ് ബോസ് ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാക്കപ്പെട്ട പേരുകളിലൊന്നാണ് ജാസ്മിന്‍ ജാഫര്‍. അകത്തും പുറത്തും നിരന്തരം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു ജാസ്മിന്‍. ജാസ്മിനോളം സൈബര്‍ ആക്രമണം നേരിടേണ്ടി വന്നൊരു താരമുണ്ടാകില്ല. ബിഗ് ബോസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ജാസ്മിന്റെ വ്യക്തി ജീവിതത്തെപ്പോലും സാരമായി ബാധിച്ചിരുന്നു.

സഹതാരം ഗബ്രിയുമായി ജാസ്മിനുണ്ടായിരുന്ന സൗഹൃദമായിരുന്നു സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങളുടെ കാരണം. ഷോ കഴിയുന്നതോടെ ഈ സൗഹൃദവും അവസാനിക്കുമെന്ന് പലരും വിലയിരുത്തി.

എന്നാല്‍ ഷോ കഴിഞ്ഞും, ഇപ്പോഴും തങ്ങളുടെ സൗഹൃദം ശക്തമായി മുന്നോട്ട് കൊണ്ടു പോവുകയാണ് ജാസ്മിനും ഗബ്രിയും. ഇരുവരും ഇപ്പോഴിതാ വിദേശത്ത് യാത്ര നടത്തുകയാണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം ജാസ്മിന്‍ പങ്കുവെക്കുന്നുണ്ട്.

ഇതിനിടെ ഇപ്പോഴിതാ വിദേശത്തു നിന്നും ജാസ്മിന്‍ പങ്കുവച്ചൊരു വീഡിയോ ചര്‍ച്ചയാവുകയാണ്. ഗബ്രിയ്‌ക്കൊപ്പമുള്ള വീഡിയോയാണ് ജാസ്മിന്‍ പങ്കുവച്ചത്. വീഡിയോയ്ക്ക് താഴെ നിരവധി പേരണ് കമന്റുമായി എത്തിയത്.

അതേസമയം ചിലര്‍ വീഡിയോയിലെ ജാസ്മിന്റെ വേഷത്തേയും ഗബ്രിയുമായുള്ള അടുപ്പത്തേയുമൊക്കെ അവഹേളിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള ചില കമന്റുകള്‍ക്ക് ജാസ്മിന്‍ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്.

'രണ്ട് പേരും കൂടെ വിദേശത്ത് പോയി ഡിംഗോള്‍ഫി ഡിംഗോള്‍ഫിയാ. ബിഗ് ബോസിന്റെ അകത്തു തന്നെ എന്തായിരുന്നു. ലൈഫ് തന്നെ' എന്നായിരുന്നു ഒരാളുടെ അവഹേളന കമന്റ്. പിന്നാലെ ജാസ്മിന്‍ മറുപടിയുമായി എത്തുകയായിരുന്നു. ''നല്ല പ്രായം ഉണ്ടല്ലോ വല്ല പണിയ്ക്കും പോടാ നാറി. പിന്നെ ഡിങ്കോള്‍ഫി മാത്രം ആണ് മനസില്‍ എങ്കില്‍ വീട്ടില്‍ പറഞ്ഞ് ഒരു കല്യാണം കഴിക്ക്. അല്ലെങ്കില്‍ ഏതേലും മുള്ളു മുരിക്ക് ഉണ്ടോ നിങ്ങളുടെ നാട്ടില്‍'' എന്നായിരുന്നു ജാസ്മിന്റെ മറുപടി. ജാസ്മിന്റെ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്.

'ജാസ്മിനെ കാണുമ്പോള്‍ പണ്ടത്തെ ഇന്റര്‍വ്യൂ ഓര്‍മ വരും. പെര്‍ഫ്യും ഹറാം, നെയില്‍ പോളി ഹറാം, തട്ടം ഇടാണ്ട് പുറത്ത് ഇറങ്ങില്ല, കൈ മുഴുവന്‍ മറയുന്ന ഡ്രസ്, എന്തൊക്കെ ആയിരുന്നു. ഇപ്പോ സെറ്റ് ആയി' എന്നായിരുന്നു മറ്റൊരു കമന്റ്. ഇതിന് ജാസ്മിന്‍ മറുപടി നല്‍കുന്നുണ്ട്. ഹാ അതൊക്കെ ഒരു കാലം, കലികാലം എന്നായിരുന്നു ജാസ്മിന്റെ മറുപടി.

ജാസ്മിന്റേയും ഗബ്രിയുടേയും വിദേശത്തു നിന്നുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയിയല്‍ വെെറലാകുന്നുണ്ട്. ഇപ്പോഴും തങ്ങളുടെ ചങ്ങാത്തം നിലനിർത്തുന്നതിന് ഇരുവർക്കും കയ്യടിക്കുകയാണ് ആരാധകർ. ജാസ്മിനുണ്ടായ മാറ്റവും സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നുണ്ട്. വിമർശനങ്ങളൊന്നും ശ്രദ്ധിക്കാതെ ജീവിതവുമായി മുന്നോട്ട് പോവുകയാണ് ജാസ്മിന്‍.

#jasminejafar #gives #reply #comment #about #her #gabri #going #foreign #vacation

Next TV

Related Stories
'ഈ തുള്ളുന്ന നേരം മതിയല്ലോ വീട് വൃത്തിയാക്കാന്‍', ബീന ആന്റണിയുടെ ഡാന്‍സ് കണ്ട് ആരാധകര്‍, മറുപടി കൊടുത്ത് നടി

Feb 5, 2025 11:59 AM

'ഈ തുള്ളുന്ന നേരം മതിയല്ലോ വീട് വൃത്തിയാക്കാന്‍', ബീന ആന്റണിയുടെ ഡാന്‍സ് കണ്ട് ആരാധകര്‍, മറുപടി കൊടുത്ത് നടി

കറുപ്പ് നിറമുള്ള വസ്ത്രം ധരിച്ച് ന്യൂജനറേഷന്‍ പിള്ളേരെ പോലും കടത്തിവെട്ടുന്ന പ്രകടനമായിരുന്നു ബീന ആന്റണിയുടെ പുതിയ...

Read More >>
'ഞാൻ സ്ത്രീധനം വാങ്ങിയിട്ടില്ല, അവളുടെ സ്വർണ്ണത്തിന്റെ കണക്കറിയില്ല, സഹായിക്കാമെന്ന് പറഞ്ഞപ്പോഴും വാങ്ങിയില്ല' -സിജോ

Feb 4, 2025 11:50 AM

'ഞാൻ സ്ത്രീധനം വാങ്ങിയിട്ടില്ല, അവളുടെ സ്വർണ്ണത്തിന്റെ കണക്കറിയില്ല, സഹായിക്കാമെന്ന് പറഞ്ഞപ്പോഴും വാങ്ങിയില്ല' -സിജോ

സ്ത്രീധനം വാങ്ങിയാണോ ലിനുവിനെ കല്യാണം കഴിച്ചത് എന്നതിൽ വിശദീകരണവും നൽകി...

Read More >>
മൂക്കില്‍ നിന്നും വായില്‍ നിന്നും ചോര വന്നു, അച്ഛന്‍ തല്ലി വീട്ടില്‍ നിന്നും പുറത്താക്കും, കുടിയന്റെ മക്കളും ഭാര്യയുമെന്ന പരിഹാസം!

Feb 3, 2025 03:20 PM

മൂക്കില്‍ നിന്നും വായില്‍ നിന്നും ചോര വന്നു, അച്ഛന്‍ തല്ലി വീട്ടില്‍ നിന്നും പുറത്താക്കും, കുടിയന്റെ മക്കളും ഭാര്യയുമെന്ന പരിഹാസം!

നല്ല കുട്ടിക്കാല ഓര്‍മ്മകളൊന്നുമില്ല. ഓരോ ദിവസവും ഉറങ്ങുന്നത് നാളെ ഉറക്കം ഉണരുമ്പോള്‍ എന്റെ അമ്മയോ സഹോദരിയോ ഉണ്ടാകുമോ എന്ന ഭയത്തോടെ. എണീറ്റുടനെ...

Read More >>
'എന്റെ കുടുംബ കാര്യത്തിൽ ആരും ഇടപെടേണ്ട', രൂക്ഷവിമർശനവുമായി അപ്‍സര

Feb 1, 2025 02:49 PM

'എന്റെ കുടുംബ കാര്യത്തിൽ ആരും ഇടപെടേണ്ട', രൂക്ഷവിമർശനവുമായി അപ്‍സര

ഒരു അഭിനേതാവ് എന്ന നിലയിൽ തന്നെ ആളുകൾക്ക് വിമർശിക്കാമെന്നും എന്നാൽ തന്റെ വ്യക്തിജീവിതം ചർച്ചയാക്കി വിമർശിക്കേണ്ട കാര്യമില്ലെന്നും അപ്സര...

Read More >>
 മര്‍ദ്ദനമേറ്റ് ചോരയില്‍ കുളിച്ചു,  ചതി വൈകിയാണ് അറിഞ്ഞത്! ഗര്‍ഭിണിയായപ്പോള്‍ പറഞ്ഞത് ചങ്ക് തുളയ്ക്കും..

Feb 1, 2025 01:51 PM

മര്‍ദ്ദനമേറ്റ് ചോരയില്‍ കുളിച്ചു, ചതി വൈകിയാണ് അറിഞ്ഞത്! ഗര്‍ഭിണിയായപ്പോള്‍ പറഞ്ഞത് ചങ്ക് തുളയ്ക്കും..

തന്റെ ജീവിതവും ഏതാണ്ട് ഇതുപോലെ ആണെന്നാണ് ദിവ്യയും പറയുന്നത്. ഫ്‌ലാഷ് ബാക്കില്‍ കളറില്ല, ഇരുട്ട് മാത്രമേയുള്ളൂ. വിവാഹം കഴിച്ച വ്യക്തി രണ്ടാം...

Read More >>
'ജാസ്മിൻ നീയൊരു മുസ്ലീമല്ലേ? എന്നാണ് ബിക്കിനി ഷൂട്ട്?'; വൈറൽ ആയി ജാസ്മിന്റെ പുതിയ വീഡിയോ

Jan 31, 2025 10:42 PM

'ജാസ്മിൻ നീയൊരു മുസ്ലീമല്ലേ? എന്നാണ് ബിക്കിനി ഷൂട്ട്?'; വൈറൽ ആയി ജാസ്മിന്റെ പുതിയ വീഡിയോ

മൂന്നാം സ്ഥാനമായിരുന്നു ജാസ്മിന് ലഭിച്ചത്. തുടക്കത്തിൽ ഏറെ ജനപിന്തുണയുണ്ടായിരുന്ന ജാസ്മിൻ പിന്നീട് വോട്ടിങ്ങിൽ‌...

Read More >>
Top Stories










News Roundup