logo

സെയിഫിന്റെ ആദ്യ ഭാര്യയെ ഇതുവരെ കണ്ടിട്ടില്ല മക്കളോട് പ്രിയം തുറന്നു പറഞ്ഞ് കരീന

Published at Oct 24, 2020 04:19 PM സെയിഫിന്റെ ആദ്യ ഭാര്യയെ ഇതുവരെ കണ്ടിട്ടില്ല മക്കളോട് പ്രിയം തുറന്നു പറഞ്ഞ് കരീന

സോഷ്യല്‍ മീഡിയയിലും വാർത്തകളിലും  ഇടം പിടിക്കുന്ന താരദമ്പതികളാണ് കരീന  കപൂറും സെയ്ഫ് അലിഖാനും . ഇവരുടെ കുടുംബ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ് സോഷ്യൽ മീഡിയയിൽ സജീവമാണ് താരങ്ങൾ. തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് കരീനയും സെയ്ഫും രംഗത്തെത്താറുണ്ട്. സെയ്ഫ് അലിഖാന്റെ രണ്ടാമത്തെ ഭാര്യയാണ് കരീന.

ആദ്യ ഭാര്യ അമൃത സിങ്ങുമായുള്ള ബന്ധം വേർപിരിഞ്ഞതിന് ശേഷമാണ് സെയ്ഫ് കരീനയെ  വിവാഹം ചെയ്യുന്നത്.ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് കരീനയും സെയ്ഫും വിവാഹിതരാകുന്നത്. ഇവരുടെ പ്രണയവും വിവാഹവും ബോളിവുഡിൽ വലിയ ചർച്ചയായിരുന്നു.


സെയ്ഫിനെ കണ്ടുമുട്ടിയതിനെ കുറിച്ചും പ്രണയത്തിലായതിനെ കുറിച്ചു കരീന അഭിമുഖങ്ങളിൽ വെളിപ്പെടുത്താറുണ്ട്. ഇപ്പോഴിത സെയ്ഫിന്റെ ആദ്യ ഭാര്യയായ അമൃത സിങ്ങിനെ കുറിച്ച് നടി പറഞ്ഞ വാക്കുകൾ വൈറലാകുന്നു. ഒരിക്കലും കണ്ടിട്ടില്ലെന്നാണ് കരീന പറയുന്നത്.കോഫി വിത്ത് കരൺ ഷോയിലാണ് അമൃതയെ കുറിച്ച് വെളിപ്പെടുത്തിയത്.

1991 ലാണ് സെയ്ഫ് അലിഖാൻ അമൃത വിവാഹം നടക്കുന്നത്. എന്നാൽ ഈ ബന്ധം നിലനിന്നിരുന്നില്ല. 2004 ൽ ഇരുവരും വിവാഹ മോചിതരാവുകയായിരുന്നു. ഈ ബന്ധത്തിൽ സാറ അലിഖാൻ, ഇബ്രാഹിം എന്നിങ്ങനെ രണ്ട് മക്കളുണ്ട്. അച്ഛന്റെ പാതപിന്തുടർന്ന് സാറ സിനിമയിൽ എത്തുകയായിരുന്നു.


അമൃതയുമായുള്ള വിവാഹത്തിന് ശേഷമാണ സെയ്ഫ് സിനിമയിൽ സജീവമായത്. മറ്റൊരു നടിയുമായുള്ള ഗോസിപ്പ് വാർത്തയാണ് ഇരുരുടേയും ബന്ധം വേർപിരിയാൻ കാരണമായത്. സെയ്ഫും അമൃതയും തമ്മിൽ 12 വയസ്സിന്റെ വ്യത്യസമുണ്ടായിരുന്നു.

ജീവിതത്തിൽ നടന്ന ഏറ്റവും മോശമായ കാര്യമാണ് വിവാഹ മോചനമെന്നാണ് സെയ്ഫ് പറയുന്നത്. അത് മനസ്സിൽ നിന്ന് ഒരിക്കലു പോകില്ലൊന്നും നടൻ പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചില കാര്യങ്ങൾ നമ്മുടെ പരിധിയിൽ നിൽക്കില്ല.


എനിക്കന്ന് ഇരുപത് വയസ്സല്ലേ ഉണ്ടായിരുന്നുള്ളൂവെന്നും തീരെ ചെറുപ്പമായിരുന്നെന്ന് കരുതി ആശ്വസിക്കുന്നതായും നടൻ പറഞ്ഞു.മോശമാണെന്ന് തോന്നിയേക്കാം. വിചിത്രമായ കാര്യമെന്ന് തോന്നുകയും ചെയ്യാം. ചിലപ്പോൾ നിങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല.

ഒരു കുട്ടിയെ സംബന്ധിച്ച് അവർക്ക് സന്തോഷം പകരുന്ന അന്തരീക്ഷമുള്ളതാകണം അവരുടെ വീട്. ഒരുകുട്ടിയും അത് ലഭിക്കാതെ വളരരുത്. എന്നാല്‍ അതവര്‍ക്ക് നല്‍കുക എന്നത് എളുപ്പവുമല്ല- സെയ്ഫ് അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.സെയ്ഫിന്റെ ആദ്യ ഭാര്യയായ അമൃത സിങ്ങിനെ കുറിച്ച് കരീന കപൂർ പറയുന്നത് ഇങ്ങനെയാണ്.


താൻ ഒരിക്കൽ പോലും അമൃതയെ കണ്ടിട്ടില്ല. അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് ഞാൻ സെയ്ഫിനെ പരിചയപ്പെടുന്നതു പ്രണയത്തിലാവുന്നത്.അമൃതയോട് തനിക്ക് ബഹുമാനവും ബഹുമാനവുമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയ സെയ്ഫിന്റെ മക്കളാ സാറയും ഇബ്രാഹിമുമായി വളരെ അടുത്ത ബന്ധമാണ് കരീനയ്ക്കുള്ളത്.

മൂവരും നല്ല സുഹൃത്തുക്കളാണ്,. കരീനയുടെ വസതിയിൽ സാറയും സഹോദരനും എത്താറുണ്ട്. മകൻ തൈമൂറിനോടൊപ്പമുള്ള ചിത്രവും ഇരുവരും പങ്കുവെയ്ക്കാറുണ്ട്. കരീന സെയ്ഫ് വിവാഹത്തിന് സാറ എത്തിയിരുന്നു.


കരീന വീണ്ടും അമ്മയാകാൻ തയ്യാറെടുക്കുകയാണ്. അച്ഛൻ സെയ്ഫിന് ആശംസയുമായി ഇബ്രാഹി രംഗത്തെത്തിയിരുന്നു. സെയ്ഫിന്റ 50 പിറന്നാൾ ദിനത്തിലാണ് പുതിയ അതിഥിയെ കുറിച്ച് താരങ്ങൾ വെളിപ്പെടുത്തിയത്.

ലോക്ക് ഡൗൺ കാലമായതു കൊണ്ട് അമ്മയ്ക്കൊപ്പം ഗോവയിലായിരുന്നു ഇബ്രാഹിമും സാറയും. തിരികെ മുംബൈയിൽ എത്തിയപ്പോൾ ഇരുവരും അച്ഛൻറേയും കരീനയുടേയും സന്തോഷത്തിൽ പങ്കുചേരാൻ ഇരുവരും എത്തിയിരുന്നു.

Kareena Kapoor and Saif Ali Khan are a couple who are making headlines on social media and in the news. Their family stories are viral on social media and the stars are active on social media

Related Stories
എന്നെ ഏറെ അദ്ഭുതപ്പെടുത്തിയവളും പ്രചോദനം പകർന്നവളും അതി സുന്ദരിയുമായ പ്രിയപ്പെട്ടവൾക്ക് ........വിവാഹ ആശംസകളുമായി നിക്ക്

Dec 3, 2020 05:31 PM

എന്നെ ഏറെ അദ്ഭുതപ്പെടുത്തിയവളും പ്രചോദനം പകർന്നവളും അതി സുന്ദരിയുമായ പ്രിയപ്പെട്ടവൾക്ക് ........വിവാഹ ആശംസകളുമായി നിക്ക്

ബോളിവുഡ് താരദമ്പതികളില്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ട്ടപെട്ട ജോഡികള്‍ ആണ് പ്രിയങ്ക ചോപ്രയും നിക് ജൊനാസും. രണ്ടാം വിവാഹ വാർഷിക ദിനത്തിൽ പരസ്പരം ആശംസകൾ...

Read More >>
 ചിരഞ്ജീവിയുടെ മരുമകള്‍ വിവാഹിതയാകുന്നു

Dec 3, 2020 03:30 PM

ചിരഞ്ജീവിയുടെ മരുമകള്‍ വിവാഹിതയാകുന്നു

നടനും നിര്‍മാതാവുമായ നാഗേന്ദ്ര ബാബുവിന്റെ മകളും മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ മരുമകളുമായ നിഹാരിക കോനിഡേലയാണ് ഡിസംബറില്‍...

Read More >>
Trending Stories