---
title: "അഭിമുഖത്തിനിടെ അഭിഷേകിനോട് ചുംബിക്കാന്‍ പറഞ്ഞ ഐശ്വര്യ; അമ്പരന്ന് കാണികൾ "
english_title: "An old interview between Aishwarya Rai and Abhishek Bachchan is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/26695/an-old-interview-between-aishwarya-rai-and-abhishek-bachchan-is-going-viral"
published_at: "2022-02-16T13:07:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620caa38abc9c_aiswarya.jpg"
keywords: []
---

# അഭിമുഖത്തിനിടെ അഭിഷേകിനോട് ചുംബിക്കാന്‍ പറഞ്ഞ ഐശ്വര്യ; അമ്പരന്ന് കാണികൾ 

> **Lead Summary:** ബോളിവുഡിലെ സൂപ്പര്‍ താരജോഡിയാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. അഭിമുഖങ്ങളിലും മറ്റും അഭിഷേകും ഐശ്വര്യയും ഒരുമിച്ച് എത്തുമ്പോള്‍ ആരാധകര്‍ ഏറെ ആവേശത്തോടെയാണ് കാണാന്‍ ഇരിക്കുക. 

## Article Content

ബോളിവുഡിലെ സൂപ്പര്‍ താരജോഡിയാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. അഭിമുഖങ്ങളിലും മറ്റും അഭിഷേകും ഐശ്വര്യയും ഒരുമിച്ച് എത്തുമ്പോള്‍ ആരാധകര്‍ ഏറെ ആവേശത്തോടെയാണ് കാണാന്‍ ഇരിക്കുക. 

ഇരുവരും ഒരുമിച്ചെത്തുന്ന അഭിമുഖങ്ങള്‍ എന്നും ശ്രദ്ധ നേടാറുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു 2009 ല്‍ ദ ഒാപ്ര വിന്‍ഫ്രെ ഷോയില്‍ അഭിഷേകും ഐശ്വര്യയും ഒരുമിച്ച് എത്തിയത്. ഇന്നും ചര്‍ച്ചയില്‍ ഇടം പിടിക്കുന്ന ഈ അഭിമുഖം വലിയ വാര്‍ത്തയായി മാറിയിരുന്നു.

തങ്ങളുടെ പ്രണയത്തിന്റെ ആഴത്തെക്കുറിച്ചും ദാമ്പത്യ ജീവിതത്തെക്കുറിച്ചുമെല്ലാം രസകരമായ ഒരുപാട് കാര്യങ്ങള്‍ അഭിഷേകും ഐശ്വര്യയും ഈ അഭിമുഖത്തില്‍ തുറന്ന് പറയുന്നുണ്ട്. 

രസകരമായ ചോദ്യങ്ങള്‍ക്കിടെ ഓപ്രയുടെ ചില ചോദ്യങ്ങള്‍ക്ക് അഭിഷേക് നല്‍കിയ കൗണ്ടര്‍ മറുപടികള്‍ കയ്യടി നേടിയിരുന്നു. താരങ്ങള്‍ പ്രകോപിതാരാകാന്‍ സാധ്യതയുള്ള ചോദ്യങ്ങളായിരുന്നിട്ടും തങ്ങളുടെ എപ്പോഴത്തേയും പോലെയുള്ള ആത്മനിയന്ത്രണത്തോടെയുള്ള മറുപടികളും അഭിഷേകിന്റെ പതിവ് കണ്ടറുകളും നിരത്തിയാണ് ഇരുവരും കയ്യടി നേടുന്നത്.

അത്തരത്തില്‍ ഒന്നായിരുന്നു വിവാഹ ശേഷവും അച്ഛനും അമ്മയക്കുമൊപ്പം താമസിക്കുന്നതിനെക്കുറിച്ചുള്ള ഓപ്രയുടോ ചോദ്യത്തിന് അഭിഷേക് നല്‍കിയ മറുപടി. വിവാഹ ശേഷവും അച്ഛനും അമ്മയ്ക്കുമൊപ്പം താമസിക്കുക എന്നത് എങ്ങനെയാണ് സാധ്യമാകുന്നതെന്നായിരുന്നു ചോദ്യം.

ഇതിന് മറുപടിയായി അഭിഷേക് ബച്ചന്‍ മറുചോദ്യം ചോദിക്കുകയായിരുന്നു. നിങ്ങള്‍ കുടുംബത്തോടൊപ്പമാണോ താമസിക്കുന്നതെന്നായിരുന്നു അഭിഷേകിന്റെ ചോദ്യം. അല്ല എന്ന് ഓപ്ര പറഞ്ഞപ്പോള്‍ അതെങ്ങനെ സാധിക്കുന്നുവെന്ന് അഭിഷേക് ചോദിച്ചു. ഓപ്രയുടെ ചോദ്യത്തിന് അതേനാണയത്തിലുള്ള അഭിഷേകിന്റെ മറുപടി കയ്യടി നേടുകയായിരുന്നു.

അഭിമുഖത്തിന്റെ മറ്റൊരു ഘട്ടത്തില്‍ ഓപ്ര ഐശ്വര്യയോട് നിങ്ങള്‍ ഇതുവരെ ഓണ്‍ സ്‌ക്രീനില്‍ ഒരു നായകനേയും കിസ് ചെയ്തിട്ടില്ലല്ലോ എന്ന് ചോദിക്കുകയായിരുന്നു. ഇതിന് മറുപടി പറയുന്നതിന് പകരം അഭിഷേകിനെ നോക്കിയ ശേഷം ഐശ്വര്യ ഗോ ഓണ്‍ ബേബി എന്ന് പറയുകയായിരുന്നു. പിന്നാലെ അഭിഷേക് ഐശ്വര്യയുടെ കവിളില്‍ ചുംബിക്കുകയായിരുന്നു. അവതാരകയും കാണികളുമെല്ലാം ചിരിച്ചു കൊണ്ട് കയ്യടിച്ചായിരുന്നു ഈ രംഗത്തെ വരവേറ്റത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/26695/an-old-interview-between-aishwarya-rai-and-abhishek-bachchan-is-going-viral)