---
title: "ലാലേട്ടൻ അതിൽ ഭയങ്കര സെക്സിയാണ്; ഐശ്വര്യ ലക്ഷ്മി "
english_title: "Lalettan is terribly sexy in it; Aishwarya Lakshmi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2669/lalettan-is-terribly-sexy-in-it-aishwarya-lakshmi"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60d02daac934e_.jpg"
keywords: []
---

# ലാലേട്ടൻ അതിൽ ഭയങ്കര സെക്സിയാണ്; ഐശ്വര്യ ലക്ഷ്മി 

> **Lead Summary:** മലയാള സിനിയുടെ താരരാജാവ് മോഹൻലാൽ ആടു തോമ എന്ന കഥാപാത്രമായി പൂണ്ടുവിളയാടിയ സിനിമയാണ് സ്ഫടികം.മലയാളി പ്രേക്ഷകര്‍ മറക്കില്ല ആടുതോമയെ .ഭദ്രൻ മാട്ടേൽ സംവിധാനം ചെയ്ത സ്ഫടികം എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്ന് കൂടിയാണ്. മലയാള സിനിമയുടെ അന്നവരെയുള്ള എല്ലാ റെക്കോർഡുകളും തകർത്തെറിഞ്ഞ സ്ഫടികം ഇന്നും ആരാധകരുടെ ആവേശമാണ്.

## Article Content

മലയാള സിനിയുടെ താരരാജാവ് മോഹൻലാൽ ആടു തോമ എന്ന കഥാപാത്രമായി പൂണ്ടുവിളയാടിയ സിനിമയാണ് സ്ഫടികം.മലയാളി പ്രേക്ഷകര്‍ മറക്കില്ല ആടുതോമയെ .ഭദ്രൻ മാട്ടേൽ സംവിധാനം ചെയ്ത സ്ഫടികം എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്ന് കൂടിയാണ്. മലയാള സിനിമയുടെ അന്നവരെയുള്ള എല്ലാ റെക്കോർഡുകളും തകർത്തെറിഞ്ഞ സ്ഫടികം ഇന്നും ആരാധകരുടെ ആവേശമാണ്.

അതേ സമയം ലാലേട്ടന്റെ ആടുതോമയോടുള്ള തന്റെ ഇഷ്ടം തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് യുവനടി ഐശ്വര്യ ലക്ഷ്മി. മോഹൻലാലിന്റെ ആടുതോമ എന്ന ആ കഥാപാത്രം തനിക്ക് അഭിനയിക്കാൻ ഇഷ്ടമാണെന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ആയിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ തുറന്നു പറച്ചിൽ.

ആടു തോമ എന്ന ലാലേട്ടന്റെ കഥാപാത്രത്തെ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. കാരണം ആ കഥാപാത്രത്തെ ഒരിക്കലും ആർക്കും മറക്കാനാവില്ല. അതിൽ മോഹൻലാൽ സിൽക്ക് സ്മിതയുടെ കൈ പിടിച്ച് നടക്കുന്ന സീനെല്ലാം എന്ത് രസമാണ്. ലാലേട്ടൻ അതിൽ ഭയങ്കര സെക്സിയാണ് എന്നായിരുന്നു ഐശ്വര്യ ലക്ഷ്മി പറഞ്ഞത്.

മലയാളത്തിൽ ഒരുപിടി മികച്ച സിനിമകളിൽ നായികയായ താരമാണ് ഐശ്വര്യ ലക്ഷ്മി. അതേ സമയം ഐശ്വര്യ ലക്ഷ്മി നായികയായ ജഗമെ തന്തിരം  റിലീസ് ചെയ്തിരിക്കുകയാണ് . കാർത്തിക് സുബ്ബരാജ് ചിത്രത്തിൽ ധനുഷാണ് നായകൻ. ചിത്രം നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്തത് .നേരത്തെ തമിഴ് ചിത്രത്തിൽ അഭിനയിച്ചതിനെ കുറിച്ച് നടി പറഞ്ഞ വാക്കുകൾ വൈറലായിരുന്നു.

വളരെ മാജിക്കൽ ആയൊരു അനുഭവമാണിത്. ഒന്നരമാസത്തോളം ഞാൻ പൊന്നിയിൽ സെൽവന്റെ സെറ്റിൽ ചെലവഴിച്ചു. ആദ്യ മീറ്റിംഗിന് വേണ്ടി മണി സാർ എന്നെ വിളിച്ചപ്പോൾ മുതൽ തന്നെ മുന്നൊരുക്കങ്ങൾ ഞാൻ തുടങ്ങിയിരുന്നു. ഞാനിപ്പോൾ ചിത്രത്തിന്റെ അഞ്ചാമത്തെ, അവസാനത്തെ പാർട്ടിലാണ് നിൽക്കുന്നതെന്നത് അഭിമാനത്തോടെ തന്നെ പറയാനാവും.

ജഗമേ തന്തിരത്തിന് വേണ്ടി കൂട്ടിയ ശരീരഭാരം അൽപ്പമൊന്നു കുറയ്ക്കുകയല്ലാതെ ഈ സിനിമയ്ക്ക് വേണ്ടി അധികമൊന്നും ചെയ്യേണ്ടി വന്നില്ല. നീന്തലും ഭരതനാട്യവുമൊക്കെയായി തിരക്കേറിയ രണ്ടു മാസങ്ങളായിരുന്നു അത്, പക്ഷേ ഞാനത് ആസ്വദിച്ചു. ഷൂട്ടിംഗിനിടെ പലപ്പോഴും സംവിധായകൻ ഉദ്ദേശിച്ചത് പോലെ ചെയ്യാൻ പറ്റിയില്ലെങ്കിലും അധികം സമ്മർദ്ദം തരാതെയാണ് മണിരത്നം തന്റെ സീനുകൾ ചിത്രീകരിച്ചതെന്ന് ഐശ്വര്യ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2669/lalettan-is-terribly-sexy-in-it-aishwarya-lakshmi)