---
title: "'ആര്‍ആര്‍ആറി'നെയും 'വലിമൈ'യെയും മറികടന്ന് 'ആറാട്ട്'; ഐഎംഡിബിയില്‍ ഒന്നാമത്"
english_title: "'araatt'; First in IMDB"
publisher: "moviemax.in"
canonical_url: "https://moviemax.in/news/26685/araatt-first-in-imdb"
published_at: "2022-02-16T12:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620ca2d113311_araatt.jpg"
keywords: []
---

# 'ആര്‍ആര്‍ആറി'നെയും 'വലിമൈ'യെയും മറികടന്ന് 'ആറാട്ട്'; ഐഎംഡിബിയില്‍ ഒന്നാമത്

> **Lead Summary:** ഏറ്റവുമധികം പ്രതീക്ഷിക്കപ്പെടുന്ന ഇന്ത്യന്‍ സിനിമകളുടെയും ഷോകളുടെയും ഐഎംഡിബി ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് മലയാള ചിത്രം ആറാട്ട് . പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാബേസ് ആയ ഐഎംഡിബിയുടെ റിയല്‍ ടൈം പോപ്പുലാരിറ്റി അടിസ്ഥാനമാക്കിയുള്ള ലിസ്റ്റ് ആണിത്.

## Article Content

ഏറ്റവുമധികം പ്രതീക്ഷിക്കപ്പെടുന്ന ഇന്ത്യന്‍ സിനിമകളുടെയും ഷോകളുടെയും ഐഎംഡിബി ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് മലയാള ചിത്രം ആറാട്ട് . പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാബേസ് ആയ ഐഎംഡിബിയുടെ റിയല്‍ ടൈം പോപ്പുലാരിറ്റി അടിസ്ഥാനമാക്കിയുള്ള ലിസ്റ്റ് ആണിത്.

പ്രമുഖ തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളൊക്കെ ലിസ്റ്റില്‍ ആറാട്ടിനേക്കാള്‍ പിന്നിലാണ്. ലിസ്റ്റില്‍ മോഹന്‍ലാല്‍  ചിത്രം പിന്നിലാക്കിയ സിനിമകളുടെ കൂട്ടത്തില്‍ അലിയ ഭട്ടിന്‍റെ ഗംഗുഭായി കത്തിയവാടി, രാജമൗലിയുടെ രാം ചരണ്‍- ജൂനിയര്‍ എന്‍ടിആര്‍ ചിത്രം ആര്‍ആര്‍ആര്‍ , അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് ഭീംല നായക്, അജിത്തിന്‍റെ വലിമൈ , മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം, പ്രഭാസിന്‍റെ രാധേ ശ്യാം എന്നിവയൊക്കെയുണ്ട്. ലിസ്റ്റിലെ സ്ഥാനങ്ങള്‍ ഇങ്ങനെ.

**

**

**
**

**ഐഎംഡിബി മോസ്റ്റ് ആന്‍റിസിപ്പേറ്റഡ് ഇന്ത്യന്‍ സിനിമകള്‍ **

1. ആറാട്ട്

2. ഗംഗുഭായി കത്തിയവാടി

3. എ തേസ്ഡേ

4. ആര്‍ആര്‍ആര്‍

5. ബച്ചന്‍ പാണ്ഡേ

6. ഭീംല നായക്

7. വലിമൈ

8. ഭീഷ്മ പര്‍വ്വം

9. രാധേ ശ്യാം

10. ആജ മെക്സിക്കോ ചലിയേ

ഐഎംഡിബിയിലെ പേജ് വ്യൂസിന്‍റെ അടിസ്ഥാനത്തിലുള്ളതാണ് ലിസ്റ്റ്. ലിസ്റ്റിലുള്ള ആകെ ചിത്രങ്ങളുടെ പേജ് വ്യൂസില്‍ 66.6 ശതമാനവും ആറാട്ടിന് ലഭിച്ച പേജ് വ്യൂസ് ആണ്. രണ്ടാം സ്ഥാനത്തുള്ള ഗംഗുഭായി കത്തിയവാടിക്ക് 11.2 ശതമാനവും മൂന്നാം സ്ഥാനത്തുള്ള എ തേസ്ഡേയ്ക്ക് 4.1 ശതമാനവും പേജ് വ്യൂസ് ആണ് ഉള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/26685/araatt-first-in-imdb)