---
title: "സുപ്രിയ ആണെന്ന് എനിക്ക് സംശയം തോന്നി, സൗകര്യമുണ്ടെങ്കില്‍ വിശ്വസിച്ചാല്‍ മതിയെന്നായിരുന്നു പൃഥ്വിയുടെ മറുപടി"
english_title: "#deepakdev #spoke #about #empuran #movie #song #prithvirajsukumarans #reaction"
publisher: "moviemax.in"
canonical_url: "https://moviemax.in/news/266813/deepakdev-spoke-about-empuran-movie-song-prithvirajsukumarans-reaction"
published_at: "2025-01-30T11:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b1303d440a_deepak.jpg"
keywords: []
---

# സുപ്രിയ ആണെന്ന് എനിക്ക് സംശയം തോന്നി, സൗകര്യമുണ്ടെങ്കില്‍ വിശ്വസിച്ചാല്‍ മതിയെന്നായിരുന്നു പൃഥ്വിയുടെ മറുപടി

> **Lead Summary:** ലൂസിഫറിന്റെ രണ്ടാം ഭാഗമായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് മലയാള സിനിമാലോകം. ദിവസങ്ങള്‍ക്ക് മുന്‍പാണ് സിനിമയില്‍ നിന്ന് ആദ്യ ടീസര്‍ പുറത്തുവന്നത്. ചിത്രത്തെ കുറിച്ചുള്ള ആകാംക്ഷ ഒട്ടും ചോരാത്ത രീതിയിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.

## Article Content

ലൂസിഫറിന്റെ രണ്ടാം ഭാഗമായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് മലയാള സിനിമാലോകം. ദിവസങ്ങള്‍ക്ക് മുന്‍പാണ് സിനിമയില്‍ നിന്ന് ആദ്യ ടീസര്‍ പുറത്തുവന്നത്. ചിത്രത്തെ കുറിച്ചുള്ള ആകാംക്ഷ ഒട്ടും ചോരാത്ത രീതിയിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.

അതേ സമയം സിനിമയിലെ പാട്ട് വന്ന വഴിയെ കുറിച്ച് സംഗീത സംവിധായകന്‍ ദീപക് ദേവ് പങ്കുവെച്ച കാര്യങ്ങള്‍ വൈറല്‍ ആവുകയാണ്. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ റോളുകളില്‍ നിന്നും പൃഥ്വിരാജ് പാട്ടെഴുത്തുകാരനായതിനെക്കുറിച്ച് ദീപക് സംസാരിച്ചത്.

'പൃഥ്വിരാജ് ആദ്യമായിട്ടാണ് പാട്ടിന് വരികള്‍ എഴുതുന്നത്. അത് പാടിയത് സഹോദരന്‍ ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയും. തികച്ചും അപ്രതീക്ഷിതമായാണ് അത് സംഭവിച്ചത്.

ഒരു ഇംഗ്ലീഷ് പാട്ടിലൂടെയാണ് സിനിമ തുടങ്ങുന്നത്. അത് ആര് പാടുമെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ഇന്ദ്രന്റെ മകള്‍ പാടുമല്ലോ നമുക്ക് അവളെ കൊണ്ട് പാടിച്ചു നോക്കാം എന്ന്. പൃഥ്വി ആ തീരുമാനം അംഗീകരിച്ചു. പ്രാര്‍ത്ഥന പാടി കേള്‍പ്പിച്ചത് എല്ലാവര്‍ക്കും ഇഷ്ടമായി. അങ്ങനെ ആ കുട്ടി തന്നെ പാടിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു

പ്രാര്‍ത്ഥനയെ കുറിച്ച് പറയുകയാണെങ്കില്‍ വളരെ അര്‍പ്പണബോധമുള്ള ഗായികയാണ്. ഇതുവരെ അവള്‍ പാടിയതില്‍ നിന്നൊക്കെ വ്യത്യസ്തമായിട്ടാണ് എമ്പുരാനിലെ പാട്ട്. എന്റെ രണ്ടു മക്കളും പാട്ട് പഠിക്കുന്നവരാണ്. അവര്‍ ഇംഗ്ലീഷ് പാട്ടും പാടും.

പക്ഷേ അവരിപ്പോള്‍ നാട്ടില്‍ ഇല്ലാത്തത് കൊണ്ടാണ് പ്രാര്‍ത്ഥനയെ വിളിച്ച് പഠിപ്പിച്ചത്. അവര്‍ ഉണ്ടായിരുന്നെങ്കില്‍ ആദ്യം അവരെ കൊണ്ട് പാടിച്ചു നോക്കിയേനെ. പക്ഷേ പ്രാര്‍ത്ഥന പാടിയതിനുശേഷം ആ പാട്ടിന് ഇതിനേക്കാള്‍ നല്ല ഗായികയെ വേറെ കിട്ടില്ലെന്നാണ് തോന്നിയത്.

പൃഥ്വിരാജിന്റെ പാട്ട് എഴുത്തിനെ കുറിച്ചും ദീപക് ദേവ് സംസാരിച്ചു. ആരെക്കൊണ്ടാണ് ഇതിന് പാട്ടെഴുതിക്കുക എന്ന് ഞങ്ങള്‍ കൂടിയാലോചന നടത്തിയിരുന്നു. ഫോക്ക് കള്‍ച്ചറിലുള്ള ഭാഷ പോരാ. വളരെ ആഴത്തില്‍ അര്‍ത്ഥമുള്ള വരികള്‍ വേണമായിരുന്നു.

അതിന് ആര് എന്ന് ആലോചിക്കുമ്പോഴാണ് വിരോധമില്ലെങ്കില്‍ ഞാനൊന്ന് ശ്രമിച്ചു നോക്കാമെന്ന് പൃഥ്വി പറയുന്നത്. അത് വേണോ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചെങ്കിലും ഇഷ്ടമായെങ്കില്‍ എടുത്താല്‍ മതിയെന്നും ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കാം എന്നുമായിരുന്നു മറുപടി.

എന്നാല്‍ പൃഥ്വി എഴുതിയ വരികള്‍ കണ്ടതോടെ ഇതിനേക്കാള്‍ മികച്ചത് ഇനി കിട്ടാനില്ലെന്ന് പോലും എനിക്ക് തോന്നി. നല്ല മീറ്ററും താള ബോധവും ഒക്കെയുള്ള ആളാണ് പൃഥ്വിരാജ്.

പിന്നെ ഈ സിനിമയുടെ സൃഷ്ടാവ് എന്ന നിലയില്‍ ആ വരികള്‍ കൊണ്ട് അര്‍ത്ഥമാക്കേണ്ടത് എന്താണെന്ന് പൃഥ്വിയ്ക്കാള്‍ മനസ്സിലാക്കുന്ന വേറെ ഒരാള്‍ ഉണ്ടാവില്ല. എല്ലാം കൊണ്ടും എഴുതി വന്നപ്പോള്‍ നന്നായി. അങ്ങനെ യാദൃശ്ചികമായിട്ടാണ് പൃഥ്വിരാജ് പാട്ട് എഴുത്തുകാരന്‍ ആയത്.

ആ സമയത്ത് പൃഥ്വി കുടുംബസമേധം വിദേശത്താണ്. പാട്ട് എഴുതാമെന്ന് പറഞ്ഞ് അരമണിക്കൂര്‍ കഴിഞ്ഞതോടെ വരികള്‍ തയ്യാറാണെന്ന് പറഞ്ഞു. ലിറിക്‌സ് അയച്ചു തന്നപ്പോള്‍ ഇത് പൃഥ്വി എഴുതിയതാണോ എന്ന് എനിക്ക് ഒരു സംശയം തോന്നി. ഇതെനിക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും സുപ്രിയ എഴുതിയതല്ലേ എന്നും ഞാന്‍ ചോദിച്ചു.

എന്നാല്‍ സുപ്രിയ പുറത്തു പോയതാണെന്നും കൂടെ മകള്‍ മാത്രമേയുള്ളൂവെന്നും ഇത് താന്‍ എഴുതിയ വരികള്‍ ആണെന്നും സൗകര്യമുണ്ടെങ്കില്‍ മാത്രം വിശ്വസിച്ചാല്‍ മതിയെന്നും പൃഥ്വി ചിരിച്ചോണ്ട് പറഞ്ഞു. തിരുത്തലുകള്‍ വേണമെങ്കില്‍ ആവാമെന്നും മാറ്റിയെഴുതാം എന്നുമൊക്കെ പറഞ്ഞെങ്കിലും അതില്‍ യാതൊരു തിരുത്തലും വേണ്ടിവന്നില്ലെന്നാണ്' ദീപക് ദേവ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/266813/deepakdev-spoke-about-empuran-movie-song-prithvirajsukumarans-reaction)