---
title: "'ഇനി അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കില്ല'; ശോഭന സിനിമ ഉപേക്ഷിക്കാൻ കാരണം തെലുങ്കിലെ ആ സൂപ്പര്‍താരം? "
english_title: "#Telugu #superstar #reason #leaving #Sobhana #movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/266801/telugu-superstar-reason-leaving-sobhana-movie"
published_at: "2025-01-30T10:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b0c23720d3_shobana.jpg"
keywords: []
---

# 'ഇനി അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കില്ല'; ശോഭന സിനിമ ഉപേക്ഷിക്കാൻ കാരണം തെലുങ്കിലെ ആ സൂപ്പര്‍താരം? 

> **Lead Summary:** കേന്ദ്ര സര്‍ക്കാരിന്റെ പത്മശ്രീ പുരസ്‌കാരവും ലഭിച്ചതിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി ശോഭന. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങി നിന്നിരുന്ന നടി ഇന്ന് നര്‍ത്തകിയെന്ന നിലയിലേക്ക് ഒതുങ്ങിയിരിക്കുകയാണ്.

## Article Content

കേന്ദ്ര സര്‍ക്കാരിന്റെ പത്മശ്രീ പുരസ്‌കാരവും ലഭിച്ചതിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി ശോഭന. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങി നിന്നിരുന്ന നടി ഇന്ന് നര്‍ത്തകിയെന്ന നിലയിലേക്ക് ഒതുങ്ങിയിരിക്കുകയാണ്.

മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ സൂപ്പര്‍ താരങ്ങളുടെ നായികയായിട്ടാണ് ശോഭന അഭിനയിച്ചത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളും നടിയ്ക്ക് ലഭിച്ചു.

വിവാഹം പോലും കഴിക്കാത്ത ശോഭന അഭിനയത്തില്‍ നിന്നും മാറി നിന്നതെന്തിനാണെന്ന ചോദ്യം പലപ്പോഴും ഉയര്‍ന്ന് വന്നിരുന്നു.

വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളാണ് സിനിമ ഉപേക്ഷിക്കാമെന്ന തീരുമാനത്തിലേക്ക് ശോഭനയെ എത്തിച്ചതെന്ന് പറയുന്നതിനൊപ്പം മറ്റ് പല കഥകളും പ്രചരിക്കുന്നുണ്ട്.

അതിലൊന്ന് തെലുങ്കിലെ ഒരു സൂപ്പര്‍താരമാണ് ശോഭനയുടെ സിനിമാ ജീവിതം അവസാനിപ്പിച്ചതെന്നാണ് ഈ വിഷയത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണിപ്പോള്‍.

സൂപ്പര്‍ നായികയായി ഉന്നതിയിലെത്തി നില്‍ക്കുമ്പോള്‍ വളരെ പെട്ടെന്നാണ് ശോഭന സിനിമ ഉപേക്ഷിച്ചത്. ചില നായക നടന്മാരുമായി ശോഭനയ്ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു. ചിലര്‍ നടിയെ ശല്യപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതാണ് അതിന് കാരണമെന്ന് പറയപ്പെടുന്നു. നായകന്മാര്‍ പല തരത്തിലും ശോഭനയെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും ഇതോടെ ഇവിടെ നില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്ന് തോന്നിയ നടി സിനിമകള്‍ ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നും പറയപ്പെടുന്നു.

തെലുങ്കിലെ നടന്‍ രാജേന്ദ്ര പ്രസാദുമായി ഒരിക്കല്‍ ശോഭന വഴക്ക് കൂടിയ ഒരു സംഭവം ഉണ്ടായിരുന്നു. ആ സമയത്ത് ഇനി അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കില്ലെന്നും തീരുമാനിച്ചു. അതിന് ശേഷം കുറച്ചുകാലത്തേക്ക് സിനിമയില്‍ അഭിനയിക്കില്ലെന്ന തീരുമാനത്തിലേക്കും അവരെത്തി.

ആ സെന്‍സേഷണല്‍ തീരുമാനം മാറ്റുന്നതിന് വേണ്ടി പലരും ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് രാമറാവു പറഞ്ഞത്. അന്ന് രാജേന്ദ്ര പ്രസാദിന്റെ പ്രവൃത്തികള്‍ ശോഭനയ്ക്ക് ഇഷ്ടമാകാതെ വരികയായിരുന്നു.

അതുകൊണ്ട് സിനിമയിലേക്ക് ഇനി വരില്ലെന്ന് പറഞ്ഞാണ് നടി പോയതെന്നും രാമറാവു പറയുന്നു. സിനിമ പോലും മോശമാണെന്ന് തോന്നിയെന്നും അതുകൊണ്ടാണ് അത് ഉപേക്ഷിച്ചതെന്നാണ് ശോഭന പറഞ്ഞിട്ടുള്ളത്.

അഭിനയത്തില്‍ നിന്നും പിന്മാറിയതിന് ശേഷം നൃത്തമെന്ന ലോകത്തേക്ക് നടി ചുരുങ്ങുകയായിരുന്നു. ക്ലാസിക്കല്‍ നൃത്തങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുയും ചെയ്ത് പ്രോഗ്രാമുകളുമായി ശോഭന സജീവമായിരുന്നു.

ലോകമെമ്പാടും നൃത്ത പരിപാടികള്‍ നടത്തി വരികയാണ് ശോഭനയിപ്പോള്‍. അതേ സമയം വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം 2020 ല്‍ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ശോഭന അഭിനയത്തിലേക്ക് തിരിച്ച് വരവ് നടത്തിയിരുന്നു.

സുരേഷ് ഗോപിയ്‌ക്കൊപ്പമായിരുന്നു നടി അഭിനയിച്ചത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും നായികയായിട്ടെത്തുകയാണ് നടി. ഇത്തവണ തുടരും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായിട്ടാണ് അഭിനയിക്കുന്നത്.

Read more at: https://malayalam.filmibeat.com/gossips/shobana-quit-cinema-because-of-this-telugu-super-star-and-her-story-goes-viral-125201.html

Read more at: https://malayalam.filmibeat.com/gossips/shobana-quit-cinema-because-of-this-telugu-super-star-and-her-story-goes-viral-125201.html

Read more at: https://malayalam.filmibeat.com/gossips/shobana-quit-cinema-because-of-this-telugu-super-star-and-her-story-goes-viral-125201.html

Read more at: https://malayalam.filmibeat.com/gossips/shobana-quit-cinema-because-of-this-telugu-super-star-and-her-story-goes-viral-125201.html

Read more at: https://malayalam.filmibeat.com/gossips/shobana-quit-cinema-because-of-this-telugu-super-star-and-her-story-goes-viral-125201.html

### Related Links & Sources
- [Original Story Source](https://moviemax.in/news/266801/telugu-superstar-reason-leaving-sobhana-movie)