---
title: "ശബരിമലയിൽ സന്ദർശനം നടത്തി തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയും കുടുംബവും"
english_title: "Telugu superstar Chiranjeevi and his family visit Sabarimala"
publisher: "moviemax.in"
canonical_url: "https://moviemax.in/news/26673/telugu-superstar-chiranjeevi-and-his-family-visit-sabarimala"
published_at: "2022-02-16T12:06:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620c9bc1a89f3_chiranjivi.jpg"
keywords: []
---

# ശബരിമലയിൽ സന്ദർശനം നടത്തി തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയും കുടുംബവും

> **Lead Summary:** ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും വലിയ സൂപ്പർ താരങ്ങളിൽ ഒരാളാണ് ചിരഞ്ജീവി. കഴിഞ്ഞദിവസം അദ്ദേഹം കേരളത്തിൽ സന്ദർശനം നടത്തിയിരുന്നു. ഹെലികോപ്റ്ററിൽ ആയിരുന്നു അദ്ദേഹം കൊച്ചിയിലെത്തിയത്.

## Article Content

ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും വലിയ സൂപ്പർ താരങ്ങളിൽ ഒരാളാണ് ചിരഞ്ജീവി. കഴിഞ്ഞദിവസം അദ്ദേഹം കേരളത്തിൽ സന്ദർശനം നടത്തിയിരുന്നു. ഹെലികോപ്റ്ററിൽ ആയിരുന്നു അദ്ദേഹം കൊച്ചിയിലെത്തിയത്.

പിന്നീട് കുടുംബസമേതം അദ്ദേഹം ശബരിമല സന്ദർശനം നടത്തി. അതിനുശേഷം അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിലും സന്ദർശനം നടത്തി. അതിനു ശേഷം അൽപനേരം മാധ്യമങ്ങളെ കാണുവാനും അദ്ദേഹം മറന്നില്ല.

മലയാള സിനിമയിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ ഉത്തരം ഇങ്ങനെ ആയിരുന്നു – അതെന്ത് ചോദ്യമാണ്? തീർച്ചയായും അങ്ങനെ ഒരു അവസരം വന്നാൽ അഭിനയിക്കും. ഇന്ത്യയിൽ തന്നെ ഏറ്റവും യുക്തിഭദ്രമായ കഥകൾ സിനിമയായി എത്തുന്നത് മലയാളത്തിൽ നിന്നും ആണ്.

അതേസമയം തങ്ങളുടെ മകൻ രാം ചരൺ തേജയ്ക്കും അല്ലു അർജുൻ കേരളത്തിൽ വലിയ രീതിയിലുള്ള ആരാധകർ ആണ് ഉള്ളത് എന്നും ഭാഷയുടെ അതിർവരമ്പുകൾ ഒന്നും തന്നെ ഇല്ലാതെ ആളുകളെ സ്നേഹിക്കുന്നവരാണ് മലയാളികൾ എന്നും ചിരഞ്ജീവി കൂട്ടിച്ചേർത്തു.

അതേസമയം ശബരിമലയും ഗുരുവായൂരും ഉൾപ്പെടെയുള്ള തീർത്ഥാടനകേന്ദ്രങ്ങളിൽ വളരെ മികച്ച സൗകര്യങ്ങളാണ് ഉള്ളത് എന്നും കേരളം ഇതിന് എപ്പോഴും ഒരു മാതൃകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലുള്ള നിങ്ങളുടെ ആരാധകരോട് എന്താണ് പറയാനുള്ളത് എന്നായിരുന്നു മറ്റൊരു ചോദ്യം. ഇതിന് വളരെ രസകരമായ മറുപടി ആയിരുന്നു അദ്ദേഹം നൽകിയത് – അതിന് കേരളത്തിൽ എനിക്ക് ആരാധകർ ഉണ്ടോ?

അടുത്തിടെ യോഗി ആദിത്യനാഥ് കേരളത്തെക്കുറിച്ച് നടത്തിയ പ്രസ്താവനയിൽ എന്താണ് നിങ്ങളുടെ പ്രതികരണം എന്ന് ചോദിച്ചപ്പോൾ തൽക്കാലം രാഷ്ട്രീയത്തിലേക്ക് കടക്കുവാൻ ഇല്ല എന്നായിരുന്നു മുൻ കേന്ദ്ര മന്ത്രി കൂടിയായ ചിരഞ്ജീവി പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/26673/telugu-superstar-chiranjeevi-and-his-family-visit-sabarimala)