---
title: "'എല്ലാവർക്കും എന്നെ പേടിയാണ്,പഴിചാരലില്ലായിരുന്നെങ്കിൽ 25 ലക്ഷം കൂടുതൽ കിട്ടിയേനെ'; കസബ നേരിട്ടത് -ജോബി ജോർജ് "
english_title: "#Everyone #afraid #Kasaba #faced #JobyGeorge"
publisher: "moviemax.in"
canonical_url: "https://moviemax.in/news/266595/everyone-afraid-kasaba-faced-jobygeorge"
published_at: "2025-01-29T12:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6799d74ce4c89_Untitled-2.jpg"
keywords: []
---

# 'എല്ലാവർക്കും എന്നെ പേടിയാണ്,പഴിചാരലില്ലായിരുന്നെങ്കിൽ 25 ലക്ഷം കൂടുതൽ കിട്ടിയേനെ'; കസബ നേരിട്ടത് -ജോബി ജോർജ് 

> **Lead Summary:** നാരയണീന്റെ മൂന്നാണ്മക്കൾ എന്ന സിനിമയുമായി പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് നിർമാതാവ് ജോബി ജോർജ്. കിഷ്കിന്ധകാണ്ഡത്തിന് ശേഷം ജോജി ജോർജിന്റെ ​ഗുഡ്വിൽ എന്റർടെയിൻമെന്റ്സ് നിർമ്മിക്കുന്ന സിനിമയാണിത്.

## Article Content

നാരയണീന്റെ മൂന്നാണ്മക്കൾ എന്ന സിനിമയുമായി പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് നിർമാതാവ് ജോബി ജോർജ്. കിഷ്കിന്ധകാണ്ഡത്തിന് ശേഷം ജോജി ജോർജിന്റെ ​ഗുഡ്വിൽ എന്റർടെയിൻമെന്റ്സ് നിർമ്മിക്കുന്ന സിനിമയാണിത്.

മലയാളത്തിൽ ഏറെ ശ്രദ്ധ നേടുന്ന സിനിമകളുടെ പണിപ്പുരയായി മാറിയിരിക്കുകയാണ് ഗുഡ്വിൽ എന്റർടെയിൻമെന്റ്സ്.  ഗുഡ്വിൽ എന്റർടെയിൻമെന്റ്സ് മുന്നോട്ട് കൊണ്ട് പോകുന്നതിനെക്കുറിച്ചി ജോബി ജോർജ് സംസാരിച്ചു.

എന്റെ ഓഫീസിലെ എല്ലാവർക്കും എന്നെ പേടിയാണ്. പേടിക്കണമല്ലോ. 75 ലക്ഷം രൂപ ഒരു മാസമുണ്ടെങ്കിലേ ​ഗുഡ്വിൽ എന്റർടെയിൻമെന്റ്സ് ചലിക്കുകയുള്ളൂ.അത് വളരെ കൂടുതലാണ്. ഗുഡ്വിൽ എന്റർടെയിൻമെന്റ്സിൽ എല്ലാവർക്കും നാല് നേരവും സൗജന്യ ഭക്ഷണവും അക്കൊമൊഡേഷനുമാണ്. നാല് ഷെഫ് ഞങ്ങൾക്കുണ്ട്. വലിപ്പം പറയുകയല്ല.

അവർ കുക്ക് ചെയ്യുന്ന ഫുഡ് ആണ് എന്റെ അമ്മയും ഭാര്യയും കഴിക്കുന്നത്. ഇതൊക്കെ ചെയ്യുമ്പോൾ ചില ശത്രുക്കളുണ്ടാകും. ചിലർക്ക് ഇവനിതൊക്കെയുണ്ടോ എന്ന് തോന്നി ദേഷ്യം വരും. ​ഗുഡ്വിൽ ഫൗണ്ടേഷൻ ഞങ്ങൾക്കുണ്ട്.

കഴിഞ്ഞ വർഷം 48 ലക്ഷം രൂപ ചാരിറ്റിക്ക് സംഭാവന നൽകി. സിനിമകൾ വിജയിച്ചാലെ ഇങ്ങനെ കൊടുക്കാൻ പറ്റൂയെന്നും ജോബി ജോർജ് വ്യക്തമാക്കി. എന്നെ വേദനിപ്പിച്ചവരെല്ലാം രണ്ട് കൊല്ലത്തിനകം തകർന്ന് പോയതാണ് ഞാൻ കണ്ടത്.

അത് എന്തുകൊണ്ടെന്ന് അറിയില്ല. എന്നെ കാര്യമില്ലാതെ വേദനിപ്പിച്ചവർ ആരും രക്ഷപ്പെട്ട് കാണുന്നില്ല. അത് എന്തുകൊണ്ടെന്ന് അറിയില്ല. ഞാനൊന്നും ചെയ്യുന്നില്ല. അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ് ചെയ്യുന്നതെന്നും ജോബി ജോർജ് വ്യക്തമാക്കി.

സിനിമയെന്നത് റിസ്കാണ്. നിങ്ങൾക്ക് റിസ്ക് എടുക്കാൻ പറ്റില്ലെങ്കിൽ നിങ്ങൾ സിനിമയിൽ വരരുത്. ഏത് ബിസിനസ് ചെയ്താലും ആ ബിസിനസിൽ എന്തെങ്കിലും മിച്ചം വെക്കാനുണ്ടാകും.

പക്ഷെ 1000 കോടിയുടെ സിനിമയെടുത്താലും ആ സിനിമ പൊളിഞ്ഞ് പോയാൽ‌ നിങ്ങളുടെ കയ്യിൽ ആകെയുള്ളത് ഹാർഡ് ഡിസ്കാണ്. അതിന്റെ വില സീറോയായിരിക്കും.

എല്ലാ നിർമാതാക്കളുമായും എനിക്ക് നല്ല സുഹൃദ്ബന്ധമാണ്. അവർക്ക് നന്മ വരണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നെന്നും‌ ജോബി ജോർജ് പറഞ്ഞു.

താൻ നിർമ്മിച്ച കസബ സിനിമയ്ക്ക് 2016 ൽ‌ വന്ന വിമർശനത്തെക്കുറിച്ചും ജോബി ജോർജ് സംസാരിച്ചു. അന്നും ഇന്നും തോന്നുന്ന കാര്യം ആ പഴിചാരലുകളുടെ ആവശ്യമില്ലായിരുന്നു എന്നാണ്. അനാവശ്യമായ പഴിചാരലുകളായിരുന്നു.

അതിമനോഹരമായ സിനിമയായിരുന്നു. അന്നത്തെ പഴിചാരലുകളില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ആ സിനിമ കുറച്ച് കൂടെ കലക്ട് ചെയ്തേനെ. പത്തിരുപത്തഞ്ച് ലക്ഷം രൂപ കൂടുതൽ കിട്ടിയേനെ. പക്ഷെ സാരമില്ല.

മലയാള സിനിമയുള്ളിടത്തോളം രാജൻ സക്കറിയ എന്ന കഥാപാത്രം വന്ന് കൊണ്ടിരിക്കും. ഓർത്ത് കൊണ്ടിരിക്കും. ​ഗുഡ്വിൽ എന്റർടെയിൻമെന്റ്സിന്റെ ലോ​ഗോയിൽ പോലും ഇടം പിടിച്ചു. ചരിത്രത്തിന്റെ ഭാ​ഗമാണ് ആ കഥാപാത്രമെന്നും ജോബി ജോർജ് പറയുന്നു.

നടി പാർവതി തിരുവോത്താണ് കസബയിലെ സ്ത്രീവിരുദ്ധ സീനുകൾക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ചത്. പിന്നാലെ ഇത് വലിയ വിവാദമായിരുന്നു. അതേസമയം ജോബി ജോർജ് പാർവതിയുടെ പേരെടുത്ത് പറഞ്ഞിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/266595/everyone-afraid-kasaba-faced-jobygeorge)