'എന്റെ ആയിഷ ഇങ്ങനെയല്ല, ഞങ്ങളോട് ഇത് വേണമായിരുന്നോ? ചുറ്റുമുള്ളതൊന്നും കാണുന്നില്ല'; ആരാധകർ

 'എന്റെ ആയിഷ ഇങ്ങനെയല്ല, ഞങ്ങളോട് ഇത് വേണമായിരുന്നോ? ചുറ്റുമുള്ളതൊന്നും കാണുന്നില്ല'; ആരാധകർ
2025-01-29T11:34:00 | By Athira V

(moviemax.in ) മലയാളി പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത നടിയാണ് ഇഷ തൽവാർ. തട്ടത്തിൻ മറയത്ത് എന്ന സിനിമയിലൂടെ കേരളത്തിൽ തരം​ഗമാകാൻ ഇഷ തൽവാറിന് സാധിച്ചു. ആയിഷയെന്ന കഥാപാത്രമായാണ് ഇന്നും ഇഷയെ ആരാധകർ ഓർക്കുന്നത്.

നിവിൻ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് 2012 ലാണ് പുറത്തിറങ്ങുന്നത്. സിനിമ മികച്ച വിജയം നേടി. നിവിൻ പോളിയുടെ കരിയറിലെ വഴിത്തിരിവായിരുന്നു ചിത്രം. ഇഷ തൽവാറിനെ തുടർന്നും മലയാള സിനിമകളിൽ പ്രേക്ഷകർ പ്രതീക്ഷിച്ചു.

എന്നാൽ പിന്നീട് കുറച്ച് സിനിമകൾ മാത്രമേ നടി മലയാളത്തിൽ ചെയ്തുളളൂ. ഇവ കാര്യമായി ശ്രദ്ധിക്കപ്പെട്ടതുമില്ല. മുംബെെയിൽ അറിയപ്പെടുന്ന മോഡലായിരിക്കെയാണ് ഇഷ തട്ടത്തിൽ മറയത്തിൽ അഭിനയിക്കുന്നത്. നായികയായുള്ള തുടക്കം ഈ സിനിമയിലൂടെയായിരുന്നു.

ഇന്നും മോഡലിം​ഗിലും പരസ്യ ചിത്രങ്ങളിലും ഇഷ തൽവാർ സജീവമാണ്. ഇഷ തൽവാറിന്റെ പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കോൾഡ്പ്ലേ കൺസേർട്ടിനെത്തിയപ്പോൾ ഒരു റിപ്പോർട്ടറോട് സംസാരിക്കുകയായിരുന്നു നടി.

താൻ വളരെ ആവേശഭരിതയാണെന്നും രണ്ടാം തവണയാണ് കൺസേർട്ടിനെത്തുന്നതെന്നും ഇഷ തൽവാർ വീഡിയോയിൽ പറയുന്നുണ്ട്. ആവേശത്തോടെ ഇഷ സംസാരിക്കുന്നത് കണ്ട് പല അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട്. മലയാളികളും കമന്റുകളുമായെത്തിയിട്ടുണ്ട്. തട്ടത്തിൻ മറയത്തിലെ ആയിഷ തന്നെയാണോ ഇതെന്ന് പലരും ചോദിക്കുന്നു.

താരത്തിന് നേരെ പരിഹാസ കമന്റുകളും വരുന്നുണ്ട്. ലഹരിയിലാണ് സംസാരിക്കുന്നതെന്ന് തോന്നുന്നെന്ന് ചിലർ അഭിപ്രായപ്പെട്ടു. ആയിഷയ്ക്ക് ചുറ്റുമുള്ളതൊന്നും കാണാൻ പറ്റുന്നില്ലെന്ന് തോന്നുന്നു, എങ്ങനെ നടന്ന കുട്ടിയാണ്, ഇത് എന്റെ ആയിഷയല്ല, എന്റെ ആയിഷ ഇങ്ങനെയല്ല, ഞങ്ങളോട് ഇത് വേണമായിരുന്നോ, മനസിന്റെ കോണി ഇപ്പോഴും ഉണ്ട് ആ ആയിഷ. അതങ്ങനെ തന്നെ സൂക്ഷിച്ചോളാം, എന്നിങ്ങനെ കമന്റുകളുണ്ട്.

നിവിൻ പോളിയെയും വിനീത് ശ്രീനിവാസനെയുമെല്ലാം ചിലർ കമന്റ് ബോക്സിൽ ടാ​ഗ് ചെയ്യുന്നുമുണ്ട്. തട്ടത്തിൽ മറയത്തിൽ കണ്ട ആയിഷയല്ല യഥാർത്ഥത്തിൽ ഇഷ തൽവാറെന്ന് ആരാധകർക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല.

ബോളിവുഡിലും ചില സിനിമകളിലും സീരീസുകളിലും ഇഷ തൽവാർ അഭിനയിച്ചിട്ടുണ്ട്. എന്നാൽ കരിയറിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമ തട്ടത്തിൻ മറയത്താണ്. 2022 ൽ പുറത്തിറങ്ങിയ തീർപ്പ് ആണ് ഇഷ അഭിനയിച്ച അവസാനത്തെ മലയാള സിനിമ.

തട്ടത്തിൻ മറയത്തിൽ അഭിനയിക്കുന്നതിന് മുമ്പ് നാല് മാസത്തെ വോയിസ് ട്രെയിനിം​ഗ് ഭാഷ പഠിക്കാനുള്ള കോഴ്സും ഇഷ ചെയ്തിരുന്നു, ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഐ ലൗ മി ആയിരുന്നു രണ്ടാമത്തെ മലയാള സിനിമ. ആസിഫ് അലിയും ഉണ്ണി മുകുന്ദനുമാണ് നായകൻമാരായെത്തിയത്.

ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ബാല്യകാലസഖി, ഉത്സാഹ കമ്മിറ്റി, ​ഗോഡ്സ് ഓൺ കൺട്രി, ബാം​ഗ്ലൂർ ഡെയ്സ് തുടങ്ങിയവയാണ് പിന്നീട് ഇഷ ചെയ്ത മലയാള സിനിമകൾ. ട്യൂബ് ലൈറ്റ് എന്ന സൽമാൻ ഖാൻ ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്ക് കടന്നത്.

Content Highlight: #ishatalwar-new-video-from-coldplay-concert-goes-viral-malayali-fans-are-upset-

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup