---
title: "നിങ്ങൾ സിസ്റ്റേഴ്സ് ആണോ ? മകൾ നൈനയ്ക്കൊപ്പമുള്ള നിത്യയുടെ ചിത്രം ശ്രദ്ധ നേടുന്നു"
english_title: "Are you sisters? Nitya's picture with daughter Naina gets attention"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2664/are-you-sisters-nityas-picture-with-daughter-naina-gets-attention"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60cdd6750b95a_.jpg"
keywords: []
---

# നിങ്ങൾ സിസ്റ്റേഴ്സ് ആണോ ? മകൾ നൈനയ്ക്കൊപ്പമുള്ള നിത്യയുടെ ചിത്രം ശ്രദ്ധ നേടുന്നു

> **Lead Summary:** വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ് നടി നിത്യ ദാസ്. കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ ഇടയ്ക്ക് താരം ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്. ഇപ്പോഴിതാ, മകൾ നൈനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് നിത്യ. നിങ്ങൾ സിസ്റ്റേഴ്സാണോ, ഇതിലാരാ അമ്മ എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ.

## Article Content

വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ് നടി നിത്യ ദാസ്. കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ ഇടയ്ക്ക് താരം ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്. ഇപ്പോഴിതാ, മകൾ നൈനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് നിത്യ. നിങ്ങൾ സിസ്റ്റേഴ്സാണോ, ഇതിലാരാ അമ്മ എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ.

നൈനക്കൊപ്പമുളള കിടിലൻ നൃത്തത്തിന്റെ വീഡിയോകളും നിത്യ പങ്കുവച്ചിരുന്നു. ‘ഉടി ഉടി ജായേ’ എന്ന ഹിന്ദി ഗാനത്തിനൊത്താണ് നിത്യയുടെയും മകളുടെയും കൂട്ടുകാരിയുടെയും ഡാൻസ്. കോഴിക്കോട് ബീച്ച് റോഡിലുളള ഫ്ലാറ്റിലാണ് നിത്യയും കുടുംബവും താമസം.

2001 ൽ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെയാണ് നിത്യ ദാസ് അഭിനയരംഗത്തെത്തിയത്. പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2007 ൽ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് അവസാനം അഭിനയിച്ച സിനിമ.

വിവാഹശേഷം മിനി സ്ക്രീനിൽ നിത്യ ദാസ് തിളങ്ങി നിന്നിരുന്നു. മലയാളം,തമിഴ് ഭാഷകളിലായി നിരവധി സീരിയലുകളില്‍ അഭിനയിച്ചു. 2007 ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാൾ ആണ് ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈന ജംവാളുമാണ് നമൻ സിങ് ജംവാളുമാണ് മക്കൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/2664/are-you-sisters-nityas-picture-with-daughter-naina-gets-attention)